Wednesday, May 21, 2008

ഞാന്‍ എന്ന സംഭവം

ഒടുവില്‍ ഞാന്‍ ആ തീരുമാനം എടുത്തു എന്‍റെ എല്ലാ ദുരിതങ്ങളും അവസാനിപ്പിക്കണം ! എനിക്കറിയാം എന്നെ പോലെ ഒരുപാട്‌ ആളുകള്‍ ഈ ദുരിതം അനുഭവിക്കുന്നുണ്ട്‌ അവര്‍ എങ്ങിനേ സഹിക്കുന്നു എന്ന് എനി‌ക്ക് മനസ്സിലകുന്നില്ല!! cചുരുക്കി പറഞാല്‍ എന്‍റെ tതീരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു. nഞാന്‍ എടുത്ത തീരുമാനം അറിഞ്ഞ എന്‍റെ തോഴന്മാര്‍ ഒന്നടന്കം എന്നെ വിലക്കി ( പേടി തൂറികള്‍ അവന്മാര്‍ ഈ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ് ) പൊതുവെ ധൈര്യവനായ ഞാന്‍ അവര്ക്കു ഒരു മാതൃക ആവട്ടേ എന്ന് സ്വയം ആശംസിച്ചു .

ലോകം കണ്ടിട്ടുള്ള വലിയ വലിയ മഹാന്മാരുടെ ജീവിതം ഞാന്‍ ഒരു മുണ്ടെടുത്തു അരിച്ചു പെറുക്കി നോക്കി സന്തോഷം കൊണ്ടു ഞാന്‍ ഒരു ചാട്ടം കൊടുത്തു നിര്‍ത്തിയില്ല ഒന്നു കൂടി ചാടി നിര്‍ത്തിയില്ല പത്തെ കാല്‍ പ്രാവശ്യം ചാടി കാലില്‍ നിലത്തു കിടന്ന ആണി തറച്ചപ്പോള്‍ ചാട്ടത്തിന്‍റെ പവര്‍ ബ്റേക്കും ഹാന്‍ഡ് ബ്റേക്കും ഒന്നിച്ചു . എന്നെ സന്തൊഷിപ്പിച്ച കാര്യം ഞാന്‍ സുജിപ്പിച്ചല്ലോ മഹാന്‍മാര്‍ എല്ലാവരും തന്നെ ഞാന്‍ ചിന്തിച്ച പോലെ ചിന്തിച്ചവര്‍ ആയിരുന്നു എന്ന സത്യം .

എന്തിനേറെ പറയുന്നു തെക്കു വീട്ടില്‍ അന്ട്രു ഹാജി , കോടാലി കുന്നില്‍ കേളന്‍, പലിശ മത്തായി, കുടിയന്‍ ( മുടിയന്‍ ) ചേക്കു , മീന്‍കാരന്‍ കോരന്‍ , ഡ്രൈവര്‍ ചാത്തു അങ്ങിനേ പോകുന്നു മഹാന്‍ മാരുടേ പട്ടിക . അവര്‍ ആരും തന്നേ സ്കൂളില്‍ മഴ നനയാതിരിക്കാന്‍ പോലും കയറി നിന്നിട്ടില്ല എന്നിട്ടല്ലേ ഈ ലോകത്ത് ഒന്നും അല്ലാത്ത ഞാന്‍ ! ആ ....... ഇതൊന്നും പറഞ്ഞാല്‍ എന്‍റെ കൂട്ടുകാര്‍ക്ക് മനസ്സിലാകില്ല കാരണം അവര്‍ക്ക് എന്നെ പോലെ കിഡ്നി ഇല്ലല്ലോ . ആ.. ആദ്യംകൈകും പിന്നെ പുളിക്കും എന്നാണല്ലോ

ഇപ്പോള്‍ പിടി കിട്ടി കാണുമല്ലോ എന്തായിരുന്നു ഞാന്‍ എടുത്ത കടുത്ത തീരുമാനം എന്ന് ! അങ്ങിനേ പള്ളികൂടതിനോട് ഗുഡ് ബൈ പറഞ്ഞു ലോകത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം, ഒത്തുകിട്ടിയാല്‍ ഒരു മഹാന്‍ ആയിക്കളയാം എന്ന മോഹവുമായി സാക്ഷാല്‍ ശ്രീമാന്‍ ഞാന്‍ എത്തിപ്പെട്ടത്‌ ഒരു സിംഗത്തിന്‍റെ കുടിലില്‍ ആയിരുന്നു

അഭിപ്രായത്തില്‍ കുഴചെടുത്ത നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു

No comments: