ഞെട്ടിയുണര്‍ന്നു ഘടികാരത്തില്‍ നോക്കിയ ഞാന്‍ അരിശം കൊണ്ടു വിറച്ചുപോയി.. മണി ഏഴ് കഴിഞ്ഞു "എവിടെ അവന്‍ " എന്‍റെ അലര്‍ച്ച കെട്ട് റൂമിന്‍റെ ഒരു കോണില്‍ വിറച്ചു നിന്ന അവന്‍റെ കഴുത്തിന് കുത്തിപ്പിടിച്ചു കൊണ്ടു ചോദിച്ചു
"എനിക്ക് വെളുപ്പിന് അഞ്ചുമണിക്ക് കണ്ണാടിയുടെ മുന്‍പില്‍ നിന്നു പല്ലിളിച്ചു കാട്ടണം എന്ന് അറിയാവുന്നതല്ലേ ? എന്നിട്ടും നീ എന്നോട് ഈ കൊടും ചതി ചെയ്തല്ലോ ഡാ .... നിന്നെയൊക്കെ പൂവന്‍ കോഴി എന്നല്ല വിളിക്കേണ്ടത് നീ പിടക്കോഴിയാ പിടക്കോഴി.. "അലര്‍ച്ച എന്‍റെ സ്വന്തം അലാറം K . പൂവന്‍ കോഴി ( പൂവന്‍ കോഴിക്കും കിടക്കട്ടേ ഒരു ഇനീശ്യല് ) യെ സംശയിപ്പിച്ചു കാണണം
ഇങ്ങേര്‍ ഇന്നലെ കിടക്കുമ്പോള്‍ ഈവക അസുഖം ഒന്നും ഉണ്ടായിരുന്നില്ല, ഇനി വല്ല മന്ത്രിമാരെയും സ്വപ്നം കണ്ടോ ആവോ ......
ഘടികാരത്തിലെ സൂചികള്‍ ഏഴ് മണിയെ സൂചിപ്പിച്ചെങ്കിലും പുറത്തെല്ലാം നല്ല ഇരുട്ടായിരുന്നു! ഇനി ക്ലോക്കിനു തെറ്റിയോ ?! വീട്ടീലുണ്ടായിരുന്ന സകല സമയസൂചകയന്ത്രങ്ങളും നോക്കിയിട്ടും മണി എഴില്ത്തന്നെ ഉറച്ചു നില്‍ക്കുന്നു !!!!
തലകുത്തിനില്‍ക്കാന്‍ വയ്യാത്തത് കൊണ്ടു സ്റ്റൂളിലിരുന്നു ചിന്തകനായപ്പോഴാണ് സംഗതി പിടികിട്ടിയത് .നമ്മുടെ സ്വന്തം സൂര്യേട്ടനും ,( സാക്ഷാല്‍ സൂര്യന്‍ ) ഞാനും ഇന്നലെ വൈകീട്ടു പിരിയുമ്പോള്‍ ആശാന്‍ ഒരു കാര്യം പറഞ്ഞിരുന്നു
"ഡാ എനിക്ക് വയ്യ രാവിലെ തന്നെ എഴുന്നേല്‍ക്കാന്‍ .. ഒരുപാടു പ്രായമൊക്കെ ആയില്ലേ ഇനി വയ്യ മോനേ " ഇത്ര പെട്ടന്ന് സൂര്യന്‍ പണി പറ്റിക്കുമെന്ന് ഞാന്‍ കരുതിയില്ല " ഗൊച്ചു ഗള്ളന്‍ "
സംഗതി വാര്‍ദ്ധഖ്യസഹജമായ കാരണമല്ല എന്ന് എനിക്ക് നന്നായി അറിയാം. പാവം മടുത്തു കാണണം രാഷ്ട്രീയക്കാര്‍ ഊട്ടി വളര്ത്തുന്നവരും, മനുഷ്യന്‍റെ ബലഹീനത, നിസ്സഹായത എന്നിവ മതത്തിന്‍റെ യവനിക കൊണ്ടു മറച്ച ഇരുണ്ട വീഥിയില് നിന്നും ചൂണ്ടയിട്ടു പിടിച്ചു ചന്തയില്‍ കൊണ്ടു പോകാതെ വിറ്റു കാശാക്കുന്നവരുമായ കാട്ടാളന്‍മാര്‍ ,സൂര്യ വെളിച്ചത്തില്‍ മാത്രം മദ്യത്തിനും , മധിരാഷിക്കുമെതിരെ വാളെടുത്തത് പോരാതെ വാരിക്കുന്തം, ചാട്ടുളി, ഉറുമി തുടങ്ങിയ പുരാതന ആയുധങ്ങളും , പേന മുതല്‍ കാമറ വരെയുള്ള ആധുനിക ആയുധങ്ങലുമെടുത്ത് ഉറഞ്ഞു തുള്ളുന്നവര്‍ ! ഇവരെയോക്കെയല്ലേ ഒരു രൂപതിലല്ലെന്കില്‍ മറ്റൊരു രൂപത്തില്‍ സൂര്യെട്ടന്‍ ഡെയിലി കാണുന്നത്?
********************
സൂര്യെട്ടന്‍ ഡൂട്ടി മതിയാക്കി അറബി കടലില്‍ കക്ക വാരാന്‍ പോകുന്ന സമയം നോകി മാത്രമെ സാക്ഷാല്‍ നമ്മുടെ ചന്ദ്രേട്ടന്‍ വരികയുള്ളൂ , സംഗതി സൂര്യെട്ടണ്ടേ അനിയന്‍ ആണെന്കിലും ആളൊരു പാവത്താനാണ് എന്ന് എല്ലാവരെയും ധരിപ്പിക്കാന്‍ എന്ത് കണ്ടാലും കണ്ണടയ്ക്കും.
അതുകൊണ്ടാനല്ലോ പെണ്‍കുട്ടികളുടെ ചാരിത്ര്യം കവര്‍ന്നെടുക്കുന്ന കാപാലികന്മാര്ക്കെതിരെ സൂര്യ വെളിച്ചത്തില്‍ എട്ടു ദിക്കും പൊട്ടുമാറട്ടഹസിച്ച ധീര നേതാവ് , സ്വന്തം കൊച്ചു മകളുടെ പ്രായം പോലുമില്ലാത്ത പെണ്‍കുട്ടിയുടെ മാനത്തിന് വില പറയുന്നതു കണ്ടിട്ടും കണ്ണടച്ചത് !
ഇതൊന്നും സൂര്യെട്ടനോട് പറയാറില്ല അല്ല പറയാനുള്ള അവസരം ഉണ്ടാവാറില്ലല്ലോ കാരണം ചന്ദ്രേട്ടന്‍ വരുമ്പോഴേക്കും സൂര്യെട്ടന്‍ അറബി കടലില്‍ .........................................................................
സൂര്യെട്ടനോട് പറയാതിരിക്കാന് മറ്റൊരു കാരണം കൂടി ഉണ്ട് എന്ന് ചന്ദ്രേട്ടന്‍ ഈയുള്ളവനോട് പരമ രഹസ്യമായി പറഞിരുന്നു. സൂര്യെട്ടന് പ്രായമായത് കൊണ്ടു ഇതൊക്കെ കേട്ടാല്‍ സമനില തെറ്റും പോലും ... ഞാന്‍ അത് കെട്ട് ഒന്നു നീട്ടി മൂളി . അതൊരു നെടുവീര്‍പ്പ് ആയോ ?! എന്തോ ഏതയാലും മൂളി ... പാവം ചന്ദ്രേട്ടന്‍ അറിയുന്നില്ലല്ലോ കണ്ണടച്ചു ഇരുട്ടാക്കുന്ന പലരും ഇവിടെ ഉണ്ട് എന്ന്
*******************************
സുര്യെട്ടനെ എനിക്കറിയാം എല്ലാം സഹിക്കാനും ക്ഷമിക്കാനും പഠിച്ചവന്‍ . എങ്കിലും ഇടയ്ക്ക് മൂപര്‍ക്കും ക്ഷമ നശിച്ചു തുടങ്ങിയിട്ടുണ്ടാവണം അതാണല്ലോ വറ്റി വരണ്ട കിണറുകളോടും , ഉണങ്ങിയ തോടുകളോടും അരിശം തീര്‍ക്കാറുണ്ട് എന്ന പരമ രഹസ്യം എന്നോട് പറഞ്ഞതു ( എന്നോട് മാത്രമായി പറഞ്ഞതു കൊണ്ടു ഞാന്‍ ആരോടും പറയുന്നില്ല ഇനി അറിഞ്ഞവര്‍ വായക്ക് പൂട്ടിടണം എന്നൊന്നും ഞാന്‍ പറയുന്നില്ല )
ഏതായാലും സൂര്യനും, ചന്ദ്രനും ഒരിക്കലും കണ്ടു മുട്ടില്ലാ എന്ന് നമുക്കു പ്രത്യാശിക്കാം