അങ്ങിനെ ബൂലോകത്ത് എനിക്കും ഒരു വയസ്സു പൂര്‍ത്തിയായി , എന്നെ പ്രോത്സാഹിപ്പിക്കുകയും തെറ്റുകള്‍ തിരുത്തിത്തരുകയും ബ്ലോഗിങ്ങിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരികയും ചെയ്ത എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു.
ബൂലോകത്തിലേക്ക് എനിക്കൊരു ഏണിപ്പടി തന്ന ബീരാന്‍കുട്ടിയോടുള്ള നന്ദി ഇവിടെ സമര്‍പ്പിക്കുന്നതോടൊപ്പം ഒരു ഉഗ്രന്‍ പോസ്റ്റിട്ട് എനിക്കു പിറന്നാള്‍ സമ്മാനം തന്ന അരുണിനുള്ള നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു. കായംകുളം സൂപ്പര്‍ഫാസ്റ്റിന്റെ മൊതലാളി അല്ലങ്കില്‍ മൊയലാളി അതുമല്ലെങ്കില്‍ എന്തരോ ആയ അരുണിന്റെ പുതിയ പോസ്റ്റ് കാണുക “മന്ദാകിനി പൂത്തപ്പോള്‍”.
എല്ലാ വായനക്കാര്‍ക്കും , സഹ ബ്ലോഗേഴ്സിനും (പേരെടുത്തു പറയുന്നില്ല) നന്ദി .... നന്ദി ... നന്ദി
സസ്നേഹം രസികന്‍