ഞാനും എന്റെ കസിനും പുലര്ച്ചക്കോഴിയെ ഓവര്‍ടേക്ക് ചെയ്തുകൊണ്ട് കോഴിക്കോട് പുതിയ ബസ്റ്റാന്റില്‍ ചെന്നുനിന്നശേഷം എറണാകുളം ബസ്സിനായി അരിച്ചുപെറുക്കിക്കൊണ്ടിരുന്നു ..... അവസാനം അവനെത്തി ....
ഞങ്ങളെ വഹിച്ചുകൊണ്ട് പറവൂര്‍ ലക്ഷ്യമാക്കി അവന് ചീറിപ്പാഞ്ഞുകൊണ്ടിരുന്നു..... ജീവിതത്തിലാദ്യമായി ഒരു ബ്ലോഗുമീറ്റിനു പങ്കെടുക്കാന്‍ പോകുന്നതിന്റെ ത്രില്ലുകൊണ്ടായിരിക്കണം അഞ്ചുമണിക്കൂറോളം ബസ്സിലിരുന്നത് അറിഞ്ഞതേയില്ല....
പറവൂര്‍ ഇറങ്ങി ഏറ്റവുമടുത്തുകണ്ട ഭോജനശാലയിലേക്ക് ആഞ്ഞു കയറി വയറിനു ആശ്വാസം കൊടുത്ത ശേഷം ചെറായിലേക്കുള്ള ബസ്സില്‍ കയറി ....................
ചെറായില്‍ ചെന്നു നില്ക്കുന്നു.. ഹരീഷ്ജിയെ വിളിച്ച് വഴിയന്വേഷിക്കുന്നു ... ഒരു ഓട്ടോ വിളിച്ച് നേരെ അമരാവതിയിലേക്ക് ........... പ്രകൃതിയുടെ രമണിയെ ദൈവം തമ്പുരാന് വാരിക്കോരി നല്കിയ ചെറായിയുടെ കുഞ്ഞു വീഥിയിലൂടെയുള്ള യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു......

അമരാവതിയെത്തി.....
ഭയങ്കര ധൈര്യവാനായ എന്റെ ധൈര്യം ഒന്നുകൂടി അധികമാക്കിയതിന്റെ സൂചകമായി കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി “ഠേ... ഠോ..ഠിം....” കാരണം മറ്റൊന്നുമല്ല ... ബൂലോകത്തെ പുലികളെല്ലാം പങ്കെടുക്കുന്ന മീറ്റില്‍ അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും ഒരു ലതു തന്നെയായിരിക്കും “ ഈസ്സരാാാ..... തിരിച്ചുപോയാലോ.....”
ഏതായാലും വന്നതല്ലേ വരുന്നിടത്തുവെച്ചു കാണാമെന്ന തീരുമാനത്തെ കുരുക്കിട്ട് പിടിച്ചുകൊണ്ട് നേരെ രജിസ്ട്രേഷന് കൌണ്ടറിനെ ലക്ഷ്യമാക്കി നടന്നു ....
അതാ ഞങ്ങളെ പേടിപ്പിക്കാനെന്നവണ്ണം വണ്ണമുള്ള ഒരാള്‍ മീശപിരിച്ചു തുറിച്ചു നോക്കുന്നു ... ഞാന്‍ പേടിരോഗയ്യര്‍ക്ക് പത്ത് കൂളിംഗ് ഗ്ലാസ്സ് നേര്‍ച്ച നേര്‍ന്ന ശേഷം എന്റെ കസിന്‍ന്റെ ചെവിയില്‍ മന്ത്രിച്ചു “പോങ്ങുമ്മൂടന് എന്ന ബ്ലോഗറാണ് ... വേഗം കൌണ്ടറിലേക്കു വിട്ടോ .. ”
റജിസ്ട്രേഷന് കൌണ്ടറില്‍ ഞങ്ങളെ ചിരിച്ചുകൊണ്ട് വരവേല്‍ക്കാന്‍ എഴുത്തുകാരിച്ചേച്ചി , ബിന്ദു ജി , പിരിക്കുട്ടി തുടങ്ങിയവരുണ്ടായിരുന്നു.....
മീറ്റുതുടങ്ങി ആളുകള്‍ പരിചയപ്പെടുത്തല്‍ നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഞങ്ങള്‍ ഹാളിലെത്തിയത് ..... നമ്മുടെ സജീവ്ജി തന്നെയായിരുന്നു ഹാളില്‍ നിറഞ്ഞു നിന്നിരുന്നത് എന്നതു ഞാന്‍ പ്രത്യേകം പറയുന്നില്ല ....
ഓരോരുത്തരായി പരിചയപ്പെടുത്തുന്ന രീതി എനിക്കിഷ്ടമായി, അതിലേറെ ഇഷ്ടമായത് ഞാന്‍ ഭയപ്പെട്ട അഹങ്കാരം, പൊങ്ങച്ചം തുടങ്ങിയ വകകള്‍ ലവലേശം അവിടെയെങ്ങും കാണാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു .....

ഭൂലോകത്തെ പുലികള്‍ (എല്ലാവരുടെയും പേരെടുത്തുപറയുകയാണെങ്കില് ഈ പോസ്റ്റില്‍ ബ്രേക്കു ചവിട്ടിയാല്‍ നില്‍ക്കില്ല എന്നതുകൊണ്ട് എന്റെ പ്രിയ സുഹൃത്തുക്കള്‍ ക്ഷമിക്കുക) വളരെ വളരെ ഫ്രണ്ട്ലിയായി തങ്ങളെ പരിചയപ്പെടുത്തിയും സൌഹൃദങ്ങള്‍ പങ്കിട്ടുകൊണ്ടും ചെറായി ബ്ലോഗ് മീറ്റിന്റെ വന്‍ വിജയയത്തില്‍ പങ്കാളികളായി ....
അതുകൊണ്ടുതന്നെയായിരിക്കണം ഒരു ബ്ലോഗറല്ലാത്ത എന്റെ സ്വന്തം കസിന് എന്റെ ചെവിയില്‍ പതുക്കെ മന്ത്രിച്ചത് “ എനിക്കും ബ്ലോഗറാവണം .....ആയേ പറ്റൂ....”
സജീവ്ജിയുടെ കാരിക്കേച്ചര്‍ രചന വളരെ ആകര്‍ഷണീയമായിരുന്നു ....... ബിലാത്തിപ്പട്ടണംജിയുടെ മാജിക്കും മാജിക്കിലെ രഹസ്യം സദസിനു വിവരിച്ചുകൊടുത്തതും എടുത്തുപറയത്തക്കതുതന്നെയായിരുന്നു.
പിന്നീട് സംഭവബഹുലമായ ഉച്ചഭക്ഷണമായിരുന്നു .............................ലതിച്ചേച്ചിയുടെ ചെമ്മീന്‍വട പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഒന്നായിരുന്നു എന്നത് പറയാതിരിക്കാന്‍ വയ്യ ...
പിന്നീടുള്ള ഗ്രൂപ്ഫോട്ടോയെടുപ്പും ശേഷമുള്ള കവിതാപാരായണം, എ.സ് ജാനകിയുടെ സ്വരത്തിലുള്ള ഗാനം , നാടന്‍ പാട്ട് ,ഗള്‍ഫില്‍ നിന്നും ഓട്ടോ പിടിച്ചെത്തിയ വാഴക്കോടന്ജിയുടെ മോണോ ആക്ട് തുടങ്ങിയവ അരങ്ങുതകര്ക്കുമ്പോഴായിരുന്നു ഇനിയും വൈകിയാല്‍ ഞങ്ങളുടെ കുഗ്രാമത്തിലെത്താന്‍ ഒരു കുന്തവും കിട്ടില്ലാ എന്ന അപകട സൂചന എന്റെ കസിന് പുറത്തുവിട്ടത് .....
പിന്നീട് എല്ലാവരോടും പെട്ടന്നുതന്നെയാത്രപറഞ്ഞു ..... മൈക്ക് കയ്യില്‍ പിടിച്ച ലതിച്ചേച്ചിയോട് യാത്രപറയാന്‍ സാധിച്ചില്ല എന്ന വിഷമം മനസ്സിലുണ്ടായിരുന്നെങ്കിലും നിറഞ്ഞ മനസ്സോടുകൂടിത്തന്നെ ഞങ്ങള്‍ നാട്ടിലേക്കു തിരിച്ചു...............
അതെ ചെറായിലെ ബ്ലോഗേഴ്സ് സുഹൃദ് സംഗമം അത്രയ്ക്ക് വിജയകരമായിരുന്നു .....
പ്രവാസ ജീവിതത്തിലെ മനം മടുപ്പിക്കുന്ന ദിനങ്ങളില്‍ നിന്നും കുറച്ചുകാലത്തേക്ക് മോചിതനായി അവധിക്കാലം ചിലവഴിക്കുന്ന എനിക്ക് മറക്കാന്‍ കഴിയാത്ത ഒരു ദിനം സമ്മാനിച്ച ബ്ലോഗേഴ്സ് സുഹൃദ് സംഗമത്തിന്റെ സംഘാടകര്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.......
***********
ഓ.ടൊ: വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സമയം വളരെ വൈകിയ കാരണം ഉറക്കത്തിലേക്കു വഴുതി വീണശേഷം ഗുഡ്മോര്‍ണിംഗ് ഉച്ചയ്ക്ക് പന്ത്രണ്ടരയിലേക്കു ഷിഫ്റ്റ് ചെയ്തു ...... അതുകൊണ്ടു തന്നെ ചെറായിമീറ്റിനെപ്പറ്റിയുള്ള പ്രഥമപോസ്റ്റ് എന്റേതായിരിക്കണം എന്ന സ്വപ്നം തകര്‍ന്നു തരിപ്പണമായി .......
പിന്നീട് അഗ്രികളില്‍ ഒന്നെത്തിനോക്കുമ്പോഴേയ്ക്കും കെ.എസ്.ഇ.ബിയും ചതിച്ചു ...... അവസാനം വൈദ്യുതി വന്നപ്പോഴേയ്ക്കും വളരെ വൈകിയിരുന്നു .....
************
ബ്ലോഗിലൂടെ പരിചയമുള്ള പലമുഖങ്ങളും നേരിട്ടുകണ്ടതിന്റെ ത്രില്ലില്‍ പല മുഹൂര്‍ത്തങ്ങളും ക്യാമറയില്‍ പകര്‍ത്താന്‍ വിട്ടുപോയി ....... ക്ഷമിക്കുമെന്ന പ്രതീക്ഷയില്‍ ... സസ്നേഹം രസികന്‍