ഇങ്ങളെ കണ്ട അന്ന് മുതല്‍ ഇങ്ങളുടെ ആ ഉറുമാന്‍പയം പോലത്തെ മോന്തയില്‍ നോക്കി രണ്ട് പഞ്ചാര ബര്‍ത്താനം പറയണം പറയണംന്ന് ബിസാരിച്ച് കല്‍ബില്‍ പൂതിയുംകൊണ്ടു നടക്കാന്‍ തൊടങ്ങിയിട്ട് കാലം കൊറേ ആയി . ഇങ്ങക്ക് തോന്നും ഇത്രയൊക്കെ പൂതി ഞമ്മക്ക് ഇണ്ടായിട്ടും ഇത്ബരേ ഒന്ന് മുണ്ടുകപോലും ചെയ്തിട്ടില്ലാലോന്ന്. ഞമ്മള് ഇങ്ങളോട് മുണ്ടാന്‍ ബരാത്തത് ബേറെ ഒന്നുംകൊണ്ടല്ല ഇന്റെ ടീച്ചറു കുട്ട്യേ, ഞമ്മളെ കുര്ത്തം കെട്ട മോന്‍ റസീദ് ഇങ്ങളെ ക്ലാസിലാണല്ലൊ പടിക്കണത് എന്ന് ബിജാരിച്ചിട്ട് മാത്രാണ്. ഓനെന്ത് ബിജാരിക്കും... പെണ്ണ് കെട്ടാനുള്ള ബയസ്സൊക്കെ ഓനും ആയല്ലൊ.
കയിഞ്ഞ ആയ്ച്ച ഇജ്ജ് ( ഇജ്ജ്ന്ന് ബിളിക്കാലോ അല്ലേ) ഞമ്മളെ എറച്ചിപ്പീട്യേന്റെ അട്ത്ത്കൂടി പോയപ്പം എറച്ചി തൂങ്ങിക്കെടക്ക്ന്നത് കണ്ടിട്ടാണ് ഇജ്ജ് അങ്ങോട്ട് നോക്ക്യതൂന്ന് പറഞ്ഞ് ഞമ്മളോട് പന്തയം ബെച്ചിരിക്കയാ ഓലബെട്ടുകാരന്‍ സൈതാലി . എന്നാല്‍ ഞമ്മളെക്കണ്ടിട്ടാണ് ഇജ്ജ് അങ്ങോട്ട് നോക്കിയത് എന്ന് ഞമ്മക്കിപ്പളല്ലേ മന്‍സിലായത്. കള്ളത്തീ.. ഒരു നുള്ളു തരും.
ഇനി ഒരു സന്തോസബര്‍ത്താനം അന്നെ അറിയിക്കട്ടേ. ഞമ്മള് ഞമ്മളെ തലേലെ നരച്ച മുടി അനക്ക് ബേണ്ടി കറുപ്പിക്കാന്‍ തീരുമാനിച്ചു. അയിന്റെ ബാകമായി ഞമ്മളെ മൂത്തമോന്‍ സുബൈറിന് ഇന്നലേ തുഫായിലേക്ക് മുന്തിയ ഒരു കറുപ്പിക്കണ കുന്തം കൊട്ത്തയക്കാന്‍ ബിളിച്ച് പറയ്കയും ചെയ്തിട്ടുണ്ട്.
ഇതൊക്കെ കേട്ടപ്പം ഇജ്ജ് ബിജാരിക്കും ഞമ്മക്ക് പ്രായമായത്കൊണ്ടാ മുടി നരച്ചതൂന്ന്.. അതൊന്നുമല്ല നരക്കാന്‍ മാത്രള്ള പ്രായമൊന്നും ആറും ഒന്നും ഏയു കുട്ടികള്‍ക്ക് ബാപ്പയായ ഞമ്മക്കായിട്ടില്ല എന്നത് ഏതു ‘കമ്പ്യൂട്ടറുകാരനും’ മനസ്സിലാകും.
ഈകാലത്തെ ചെറൂപ്പക്കാര് ഓലെ മുയുബന്‍ മുടികളും പെയിന്റടിച്ച് കറുപ്പിച്ച് ബെച്ചതാണെന്നത് ആര്‍ക്കാ അറിയാത്തത് ?. പോരാത്തതിന് ചേനത്തലയന്മാര്‍ക്ക് മുടി ബെച്ച് കൊട്ക്കാന്‍ മുക്കിനു മുക്കിന് മുടിബെപ്പ് പീട്യകളും ഇന്ന് ഇണ്ടല്ലോ. അയിന്റെ മോളിലല്ലേ മോളേ പലേ ചെറ്പ്പക്കാരും ചെറ്പ്പക്കാരാക്ന്നത്.
വയസ്സാകാതെ ഞമ്മളെപ്പോലുള്ളവര്‍ക്ക് മുടി നരച്ചാല്‍ ഞമ്മള് അയിനെ ഓമനിച്ച് ഓമനനരാന്നു ബിളിക്കും. ഇന്റെ മുടി നരക്കാന്‍ കാരണം കള്ളത്തീ ഇജ്ജ് ഇന്നെ ഓമനിച്ചിട്ടായിരിക്കും ... തെക്കേലെ സാരത പറഞ്ഞത് ഓള് ഓമനിച്ചിട്ടാ ഞമ്മക്ക് നര ബന്നതൂന്നാ അതൊന്നും ഞമ്മള് സമ്മയിച്ചുകൊടുക്കൂലാ.. അല്ലേലും സാരതയും, സാന്തയും സില്‍ക്ക്മൈമൂനയും പറഞ്ഞൂന്ന് ബെച്ച് ഞമ്മള് സമ്മയിച്ച് കൊടുക്ക്വോ?
പിന്നെ ചെറൂപ്പക്കാര്‍ക്ക് നര ബരാനുള്ള കാരണം ഞമ്മളെ നാട്ടിലെ കമ്പനികളിലെ പൊഹ മേലോട്ടുയര്‍ന്ന് ആകാശത്തില്‍ ചെന്ന് അവിടത്തെ പാളയോ.. പാളിയോ എന്തോ ഒന്നില്‍ ഓട്ടയുണ്ടാക്കിയിട്ടാണെന്ന് ടീവീല് ബാര്‍ത്ത ബായിക്കണ മൊഞ്ചത്തി പറഞ്ഞപ്പളല്ലെ ഞമ്മക്ക് പുടികിട്ടിയത്.
ടീബീല് ബാര്‍ത്ത ബായിക്കണ ഓളെ മുടി ചൊമന്ന പെയിന്റടിച്ചത് കാണുമ്പം ഞമ്മക്ക് അന്നെയാണ് ഓര്‍മ്മ ബരിക ഇന്റെ ടിച്ചറു കുട്ട്യേ.. അന്റെ മുടിയും ചൊമന്ന പെയിന്റടിച്ചാ നല്ല ശേലായിരിക്കും കാണാന്‍ . കൊറച്ചു ദെവസം കൂടി കയിഞ്ഞോട്ടെ സുബൈര്‍ന്ന് ബിളിച്ച് അനക്കും മുടിക്ക് തേക്കണ പെയിന്റ് ഞമ്മള് ബെരുത്തിക്കും.
പിന്നേ ഞമ്മളെ ബീവി ആയിശു പറയാ ഓക്ക് ടീവീല് പാടാന്‍ പോണോന്ന്... ഇപ്പം നാട്ടുകാര് മുയുബനും ടീവീല് പാട്ടും കൂത്തും നടത്തി പറമ്പും പൊരേം വിറ്റ് തൊലക്കണത് കാണുമ്പോ ഓക്കും ഹലാക്കിന്റെ പൂതി ബന്നതാ. പച്ചേ ഞമ്മളത് ശക്ക്തമായി എതിര്‍ത്തു . പൊരേം പറമ്പും വിറ്റ് തൊലച്ചാ മയ ബന്നാ ഓള പാട്ട് കേട്ട് മയ തിരിച്ച് പോഗ്വോ?
പണ്ട് ആയിശു ഒപ്പനക്ക് പാടുന്നത് കേട്ട് കല്‍ബില്‍ പൂതിപെരുത്ത് ഓളോട് മൊഹബ്ബത്തായി രണ്ടായ്ച്ചയോളമാണ് ഞമ്മള് പാട്ടും പാടി ബീഡിയും ബലിച്ച് നടന്നത് .. മൂന്നാമത്തെ ആയ്ച്ചയായപ്പോള്‍ ഞമ്മളെ അണ്ണാക്കീന്നു ബന്ന പാട്ട്കേട്ട് സഹികെട്ട നാട്ട്കാര് അന്ന് ആയിശൂനെപിടിച്ച് ഞമ്മക്ക് കെട്ടിച്ചുതന്നതായിരുന്നു...
ഇപ്പം ഞമ്മള് ബിജാരിക്കയാ ആയിശു ടീവീല് പാടാന്‍ പോയിക്കോട്ടേന്ന്.... പണ്ട് ഓളെ പാട്ട് കേട്ട് ഞമ്മക്ക് മൊഹബ്ബത്തായപോലെ ഏതെങ്കിലും ഹംക്കിനു തോന്നിയാല്‍ ഞമ്മള് രച്ചപ്പെടുമല്ലോ... അനക്ക് ഇത് കേട്ടപ്പം കല്‍ബില്‍ ഐസ് ബെള്ളം ബീണിട്ട്ണ്ടാവുംന്ന് ഞമ്മക്കറിയാം .... ഒറ്റ അടി ..... ങാ... കാണിച്ചുതരാം.
എന്നാലും ഇന്റെ ടീച്ചറു കുട്ട്യേ, അന്റെ ബാപ്പ മൊയ്തൂട്ടി ഞമ്മളെ പീട്യേന്ന് എറച്ചി മാങ്ങിയതിന്റെ ഒര് ഇര്പത്തഞ്ച് ഉറുപ്യ ബാക്കി തെരാനുണ്ടായിട്ട് ഇന്നത്തേക്ക് രണ്ട് കൊല്ലം തെകയുകയാ. അനക്കറിയോ എറച്ചിപ്പീട്യേന്റെ കണക്ക്കിത്താബിനു മുന്നില് നിന്നാ ഞമ്മള് ഈ കത്തെയുതുന്നത്. ഞമ്മള് തമ്മില് മൊഹബ്ബത്തായ സ്തിതിക്ക് ഇജ്ജ് ചെന്ന് ബാപ്പനെ എടങ്ങേറാക്കി അത് മാങ്ങി ഞമ്മക്ക് തന്ന് ഞമ്മളോടുള്ള ഇശ്ടം ഒന്നുംകൂടി തെളീക്കും എന്നാണ് ഞമ്മള് ബിസ്വസിക്കണത് .
എനിയും എയ്തി അന്നെ എടങ്ങേറാക്കണില്ല ... ഞമ്മളെ സാഷരത പടിപ്പിച്ച അപ്പു മാസ്റ്റര്‍ക്ക് ഒരു നന്ദി പറഞ്ഞ് കൊണ്ട് ഞമ്മള്‍ കത്ത് ചുരുക്കട്ടെ....... എന്നാലും പഹയത്തീ ‘അനക്ക് ഞമ്മളെ മോന്‍ റസീദ്നോട് ഞമ്മളോട് മൊഹബ്ബത്തിന്റെ കത്ത് ബാങ്ങി ബരാന്‍ പറയാനുള്ള ഉശിരു ബന്നല്ലൊ’....ഒരു നുള്ളുംകൂടി തരും .........ങാ..... ഉശിരത്തി....
എന്ന് പിരിശത്തില്‍ അന്റെ സൊന്തം കുഞ്ഞിപ്പോക്കറുകുട്ടി ഇക്കാക്ക ഒപ്പ്.’
ക്ലാസില്‍ നിന്നും ബീഡിവലിച്ചതിനു പുറത്താക്കപ്പെട്ട റഷീദിനെ രക്ഷിതാവിന്റെ എഴുത്ത് കൊണ്ടുവരാതെ ക്ലാസ്സില്‍ കയറ്റുന്ന പ്രശ്നമില്ലെന്നു വാശിപിടിച്ച സുലൈഖട്ടീച്ചര്‍, തന്റെ കയ്യിലിരുന്ന ‘രക്ഷിതാവിന്റെ കത്തില്‍’ നോക്കി മുഖത്തു പൊടിഞ്ഞ വിയര്‍പ്പുകണങ്ങളൊപ്പിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.
“ നീ ക്ലാസ്സില്‍ കയറിക്കോളൂ റഷീദേ ..... എന്നിട്ട് ബീഡിയോ കഞ്ചാവോ എന്തു വേണേലും വലിച്ചോളൂ......... ഇതിനൊന്നും നിന്നെപ്പറഞ്ഞിട്ടു കാര്യമില്ല...... കുട്ടികള്‍ക്ക് നാലക്ഷരം പറഞ്ഞുകൊടുക്കുന്നതിലുപരി വേറെയൊരു പുണ്ണ്യമില്ലാ എന്നു മനസ്സിലാക്കി വാദ്ധ്യാരുപണിക്കുവന്ന എന്നെ മാത്രം പറഞ്ഞാല്‍ മതി ”
പിന്നീടെന്തോ തീരുമാനമെടുത്തിട്ടെന്നവണ്ണം ടീച്ചര്‍ ക്ലാസ്സില്‍നിന്നും ഇറങ്ങി നടന്നു.......
കത്തുകിട്ടിയതില്‍പ്പിന്നെ കഞ്ചാവു വരേ വലിച്ചുകൊള്ളാന്‍ പറയത്തക്കവണ്ണം എന്തു മരുന്നാണ് ബാപ്പ കത്തിലിട്ടത് എന്ന് എത്രചിന്തിച്ചിട്ടും റഷീദിനു മനസ്സിലായില്ല. എന്നാലും ‘രക്ഷിതാവിന്റെ കത്തിനൊരു’ നിലയും വിലയുമൊക്കെയുണ്ടെന്നുമാത്രം മനസ്സിലായി.
27 comments:
ഞമ്മള്
ഇങ്ങളോട് മുണ്ടാന്‍ ബരാത്തത് ബേറെ ഒന്നുംകൊണ്ടല്ല ഇന്റെ ടീച്ചറു കുട്ട്യേ, ഞമ്മളെ
കുര്ത്തം കെട്ട മോന്‍ റസീദ് ഇങ്ങളെ ക്ലാസിലാണല്ലൊ പടിക്കണത് എന്ന് ബിജാരിച്ചിട്ട്
മാത്രാണ്. ഓനെന്ത് ബിജാരിക്കും... പെണ്ണ് കെട്ടാനുള്ള ബയസ്സൊക്കെ ഓനും ആയല്ലൊ.
ഇങ്ങളെ പോസ്‌റ്റ് ഞമ്മക്ക് പെരുത്ത് ഇഷ്ടായി ഇങ്ങ്‌ള് കദീശു കുട്ടിയോട് പറഞ്ഞേക്ക് ഞമ്മ്‌ടെ അന്വേചണം..........
ഞമ്മന്റെ ഒരു പെരുത്ത ഒപ്പ് ഇതിന്റെ അടീ ബരക്കണ്...
Kathezhuthiyal randundu kaaryam. Eracheente kashum kittum othal oru monchatheenem kittum.
aarum onnum eyu kuttikalayittum, poothi kollaam.
റബ്ബില്‍ ആല്‍മീനായ തമ്പുരാനേ
ആലം ദുനിയാവിൽ എന്നായാലും പെണ്ണു കെട്ടണ്ടേ
എന്നായാലും പെണ്ണ് കെട്ടണ്ടേ
എന്നാ പിന്നെ അത് ഇന്നന്നായ്ക്കൂടെ
ഇന്നന്നായ്ക്കൂടെ
പോസ്റ്റ് നന്നായി രസിപ്പിച്ചു ബൈ ദി ബൈ ഉറുമാൻ പയം എന്തോന്നാ രസികാ ?വാഴപ്പഴം പോലത്തെ വല്ലതും ആണോ ??
അല്ല, ടീച്ചറ് എന്ത് തീരുമാനത്തോടു കൂടെയായിരിക്കാം പോയത്?.
അതാണ്പ്പൊ ഞമ്മളെ അലട്ട്ണ വലിയ പ്രശ്നം.
}കാന്താരി ഞാൻ പറയാം. ‘ഉറുമാൻ’അറബിയിൽ റുമാൻ എന്ന് പറയുന്ന പഴത്തെ ചിലറ് ഉറുമാൻ പയം എന്ന് പറയുന്നു.മലയാളത്തിലെ മാതൾപ്പഴം ഇതായിരിക്കാം.വിക്കിയിൽpomegranate fruit നോക്കുക.
എന്റെ രസികാ ചിരിച്ച് ചിരിച്ച് ഒരു വിധമായി. എങ്ങനെയാണു നാടന്‍ പദങ്ങളൊക്കെ ഇത്ര ഭംഗിയായിട്ട് കൈകാര്യം ചെയ്യുന്നത്. വളരെ വളരെ നന്നായിട്ടുണ്ട്.
ഇമെയില്‍ വഴി പണ്ട് പ്രചരിച്ചിരുന്ന ഒരു കോഴിക്കോടന്‍ പ്രണയലേഖനം ആണ് ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ ബന്നത്..!
ടിവിയില്‍ പാടാന്‍ പോകുന്ന സീന്‍ കുറച്ച് കൂടെ കൊഴുപ്പിക്കാമായിരുന്നു.
ആ തീമില്‍ ഞാന്‍ ഒരെണ്ണം എഴുതാന്‍ വിചാരിക്കുന്നുണ്ട്.
രസികന്റെ സ്ഥിരം ശൈലിയില്‍ മറ്റൊന്ന് കൂടെ.
കോയിക്കോടന്‍ ലെറ്റര്‍ കൊള്ളാം.
:-)
ഉപാസന
എന്നാലും ‘രക്ഷിതാവിന്റെ കത്തിനൊരു’ നിലയും വിലയുമൊക്കെയുണ്ടെന്നുമാത്രം മനസ്സിലായി.
രസികാ ക്ലൈമാക്സിലെ വരികള്‍ കിടിലന്‍ പ്രത്യേകിച്ചും മേല്‍ പറഞ്ഞ ലാസ്റ്റ് വരി.സൂപ്പര്‍.
പ്രണയ മാസത്തില്‍ പ്രേമലേഖനത്തെ കുറിച്ച് തന്നെ വച്ച് കാച്ചിയല്ലോ?
അനക്ക് ഇത് കേട്ടപ്പം കല്‍ബില്‍ ഐസ് ബെള്ളം ബീണിട്ട്ണ്ടാവുംന്ന് ഞമ്മക്കറിയാം .... ഒറ്റ അടി ..... ങാ... കാണിച്ചുതരാം.
രസ്യൻ പ്രേമലേഖനം. ചിരിപ്പിച്ചുകളഞ്ഞു :)
യൂനുസ് വെള്ളികുളങ്ങര: ഇജ്ജ് ഒര് കത്ത്കൂടി തന്നാ.. അതും കൊടുക്കാം ഞമ്മള്‍. അടി....
നന്ദി
പകല്‍കിനാവന്‍: ബരച്ചോ ബരച്ചോ .... നന്ദി
തൈക്കാടാന്‍: അത്താണ് കാര്യം ..... നന്ദി
എഴുത്തുകാരി : ഹി ഹി.. നന്ദി
പ്രിയാജീ: നന്ദി
കാന്താരിജീ: ഇന്നു പറ്റില്ല ....
പിന്നെ ഓ.എ.ബിയുടെ കമന്റില്‍ നിന്നും ഉറുമാന്‍ പഴം മനസ്സിലായിട്ടുണ്ടാവും എന്നു കരുതുന്നു ചില നാട്ടില്‍ റുമ്മാന്‍ എന്നും പറയും ..... നന്ദി
ഒ.എ.ബി: ടീച്ചറെ തീര്മാനം അറിയാന്‍ ഇങ്ങള്‍ക്ക് പൂതിണ്ട് അല്ലേ ഗള്ളാാ.....
നന്ദി
കുമാര്‍ജീ: വളരെ നന്ദി
ഉപാസന: ഉപാസനപറഞ്ഞപ്പോള്‍ എനിക്കും തോന്നി ആ ഭാഗം ഒന്നുംകൂടെ കൊഴുപ്പുകൂട്ടാമായിരുന്നൂന്ന്... ആ തീീമിലുള്ള ഉപാസനയുടെ രചനയ്ക്കായി കാത്തിരിക്കുന്നു ... നന്ദി
അരുണ്‍: ഫെബ്രുവരി മുഴുവന്‍ പ്രണയമാസമാക്കി പ്രഖ്യാപിച്ചു അല്ലേ....
നന്ദി
നീരുഭായ് : നന്ദി
"ഞമ്മള് തമ്മില് മൊഹബ്ബത്തായ സ്തിതിക്ക് ഇജ്ജ് ചെന്ന് ബാപ്പനെ എടങ്ങേറാക്കി അത് മാങ്ങി ഞമ്മക്ക് തന്ന് ഞമ്മളോടുള്ള ഇശ്ടം ഒന്നുംകൂടി തെളീക്കും എന്നാണ് ഞമ്മള് ബിസ്വസിക്കണത്" മൊഹബ്ബതിന്ടെ ഇടയിലും, കായ് വിട്ടു കളിക്കൂല കാക്ക അല്ലെ രസികാ?
മോന ക്കൊണ്ട് ടീച്ചറമ്മക്ക് കളറ് വരത്തിക്കണ്ടാട്ടാ...പിന്നെ ടീച്ചറെ ഉപ്പാക്ക് കിട്ടൂലാ....
കലക്കി മാഷേ... കലക്കി.
അവസാനമെത്തിയപ്പോഴാണ് കൂടുതല്‍ ചിരിച്ചത്.
:)
ആ ഇരുപത്തഞ്ച് രൂപ കൊടുക്കാന്‍ പോയതാണോ, ടീച്ചര്‍? :-)
ഇതു ശരിക്കും രസിപ്പിചൂട്ടോ.....
ഈ സാക്ഷരതയുടെ ഓരോ ഗുണങ്ങളെ..!!!
തകര്‍പ്പന്‍....
മുടി പകുതി വെളുപ്പും പകുതി കറുപ്പും ആക്കിയാലോ....? അല്ല , ഒരു ചേഞ്ച് ആയികൊട്ടെ ....
ഹൈ, ന്തൂട്ട് പൂശാ പൂശ്യേക്കണ് ചുള്ളാ... കലക്കീണ്ട്‌ട്ടാ...
ഹെ ഹെ
കാണാന്‍ വൈകിപ്പോയെടാ..
കുറെ തിരക്കുകള്‍
പെരുത്തിസ്ടായീന്നു ആത്മാര്‍ത്ഥായിട്ടു പറയാം
സാക്ഷര കേരളം
സുന്ദര കേരളം
പ്രണയ കേരളം :)
കമന്റിടാൻ വൈകിയതിൽ ഖേദിക്കുന്നു.
ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട് രസികനോടൊത്ത് ജീവിക്കുന്ന കൂട്ടുകാർക്കും, കുടുംബത്തിനും ഒക്കെ എത്ര രസമായിരിക്കുമെന്ന്. തന്റെ ചിരിപ്പടക്കങ്ങൾ കൊണ്ട് എത്ര മാത്രം ചിരിപ്പിച്ച് കുളിപ്പിച്ച് കിടത്തിയിട്ടുണ്ടാകും എന്ന്. ഈ ചിരിപ്പടക്കത്തിന് നന്ദി.
ആശംസകളോടെ
നരി.
super
BS Madai : അത് ഞമ്മള് ബുട്ടുകൊടുക്ക്വോ? ഹിഹി
പ്രയാണ്‍: ഹിഹി :)
ശ്രീ : നന്ദി
ബിന്ദു : നൂറുരൂപയ്ക്ക് ചില്ലറ വാങ്ങിക്കാന്‍ പോയതാ :)
ഏകാന്തതാരം : സാക്ഷര കേരളം പ്രണയ കേരളം എന്നാണല്ലോ
ശ്രീ ഇടമണ്‍ : നന്ദി
സാബിത്ത് : അതെ ഒരു ചെയിഞ്ച് ആവശ്യമാ :)
തെന്നാലി രാമന്‍ : നന്ദി
പ്രയാസി : സാരല്ലാ ... വൈകിയാലും കണ്ടെത്തിയല്ലോ
നരിക്കുന്നന്‍: കമന്റടിക്കാന്‍ വൈകിയതില്‍ ഖേദം അരുത് ജീവിതത്തിന്റെ തിരക്കില്‍ നിന്നും ഒരംഷം ഇവിടെ ചിലവഴിച്ചതില്‍ ഞാന്‍ നന്ദി പറയുന്നു
സഞ്ചാരി: നന്ദി
ഇന്നാലും ഇജ്ജ് ആളൊരു കേമൻ തന്നെ.. ആ ടീച്ചറു കുട്ടി അന്ന് തന്നെ സ്ഥലം മാറ്റം വാങ്ങി പോയിക്കാണും പഹയാ..
ഇജ്ജ് കലക്കി....കൊയാ!!!
Post a Comment