Wednesday, July 30, 2008

ഒട്ടകം ചിരിക്കുന്നു...

രുഭൂമിയിലൂടെ അറബിപ്പൊന്നും തേടിയിറങ്ങാന്‍ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട്‌ ഞാന്‍ നടന്നു.
അറബിപ്പൊന്ന്‌ അറബിപ്പൊന്ന്‌ എന്നു കേട്ടതല്ലാതെ ഒരു അറബിയുടെ കയ്യിലും എനിക്കത്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇനി പരന്നു കിടക്കുന്ന മരുഭൂമിയുടെ അങ്ങേത്തലക്കലെങ്ങാനും കണ്ടു കിട്ടിയാലൊ? ഞാന്‍ വായിച്ച മഹാ ഗ്രന്ഥങ്ങളിലും അങ്ങിനെ പറയുന്നുണ്ടല്ലൊ മരുഭൂമിയില്‍ ആദ്യം കണ്ടു പിടിക്കുന്നവനേയും കാത്തിരിക്കുന്ന സ്വര്‍ണ്ണ നിധിയെപറ്റി.
നാട്ടിൽ നിന്നും വിമാനം കയറുമ്പോഴും മനസ്സിലെ ചിന്ത മുഴുവന്‍ നിധിയും കെട്ടിപ്പിടിച്ചിരിക്കുന്ന ഭൂതത്താന്റെ കയ്യില്‍ നിന്നും നിധി എങ്ങിനെ തട്ടിയെടുക്കും എന്നായിരുന്നു
ഇവിടെയെത്തിയപ്പോള്‍ നിധിയൊന്നും കാണാന്‍ കഴിഞ്ഞില്ലാ എങ്കിലും പലതരം ഭൂതത്താന്മാരെ കണ്ടുമുട്ടാന്‍ കഴിഞ്ഞു
ചൂട്‌ സഹിക്കവയ്യാത്തതുകൊണ്ടായിരുന്നു നമ്മുടെ സര്‍ക്കാരുവകയുള്ള വിമാനത്തിന്റെ ജനലു തുറക്കാന്‍ പോയത്‌ ഷര്‍ട്ടിന്റെ കോളറിനു പിടിച്ചു കൊണ്ട്‌ ഭൂതം നമ്പര്‍ വണ്‍, എയര്‍ ഹോസ്റ്റസിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.

ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു . പാവം മലയാളം അറിയില്ല. എനിക്കു ചിരിവന്നു.മരമണ്ടൂസ്‌ ഇംഗ്ലീഷില്‍ പറഞ്ഞാല്‍ എനിക്കുണ്ടോ മനസ്സിലാകുന്നു അവള്‍ പുറത്തേക്കു തുപ്പിയ വാക്കുകള്‍ നമ്മുടെ പോലീസിന്റെ മേലോട്ടു വിട്ട വെടിയുണ്ട പോലെ പെറുക്കിയെടുക്കാന്‍ വരുന്ന ആളിനേയും നോക്കി വിമാനത്തിലൂടെ ചുറ്റിത്തിരിഞ്ഞു.
റിയാദ്‌ എയർപ്പോർട്ടില്‍ ഇറങ്ങിയപ്പോള്‍ എന്റെ പാസ്പോര്‍ട്ടിനുവേണ്ടി കൈ നീട്ടിയ കസ്റ്റംസുകാരന്റെ കൈപിടിച്ചുകുലുക്കിയപ്പോള്‍ രണ്ടാമത്തെ ഭൂതത്താനെയും കണ്ടു. വരിയുടെ ഏറ്റവും മുന്‍പില്‍ നിന്ന എന്നെ ആ ദുഷ്ടഭൂതത്താന്‍ ചെവിക്കുപിടിച്ചു ഏറ്റവും പിറകില്‍ കൊണ്ടു നിറുത്തി.
ഒരുവിധം നാട്ടില്‍നിന്നും കൊണ്ടുവന്ന അച്ചാറുകുപ്പികളും, ധന്വന്തരം കുഴമ്പും, അവയല്‍, അരി, തേങ്ങ, ചക്ക എന്നീ വകകളും " എന്റെ മോന്‍ തിന്നു തടിച്ചു കൊഴുത്തു വരണം " എന്നു പറഞ്ഞ്‌ എന്റെ വകയിലൊരു വല്ല്യ മാതാജി തന്നുവിട്ട ഈത്തപ്പഴത്തിന്റെ കെട്ടും പിന്നെ ഞങ്ങളുടെ നാട്ടിലെ സകല ഗൾഫുകാര്‍ക്കുമുള്ള കണ്ടയ്നറുകളുമടങ്ങുന്ന കടലാസ്സുപെട്ടിയും തലയിലേറ്റിക്കൊണ്ട്‌ ഞാന്‍ എയർപ്പോര്‍ട്ടിനു പുറത്തുകടന്നു.


ഞാന്‍ കൊണ്ടുവന്ന കടലാസുപെട്ടി എയര്‍പ്പോര്‍ട്ടില്‍ എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ വന്ന എന്റെ കൂട്ടുകാരന്‍ ഹമീദിന്റെ തലയില്‍ ഇറക്കി നെടുവീര്‍പ്പിട്ടു.
അവന്റെ ഭാര്യ കൊടുത്തയച്ച ചോക്ലേറ്റിന്റെ പെട്ടി എന്റെ പെട്ടിയില്‍ ഉണ്ടോ എന്ന്‌ സൂത്രത്തില്‍ അവന്‍ ചോദിച്ചറിഞ്ഞു.
തണുപ്പിക്കുന്ന യന്ത്രം പിടിപ്പിച്ച വാടകക്കാറില്‍ സഞ്ചരിക്കുമ്പോള്‍ എനിക്കു മനസ്സിലായി നാട്ടിലെ പോക്കരു പത്തു കൊല്ലം കഴിഞ്ഞിട്ടും നാട്ടില്‍ വരാത്തതിന്റെ പൊരുള്‍
റോട്ടില്‍ (നിലത്ത്‌) വരേ ലൈറ്റു കത്തുന്നു , ഇത്രക്കു സുന്ദരമായ സ്ഥലത്തുനിന്നും ആരെങ്കിലും നാട്ടില്‍ പോകുമൊ?!!
ഏതോ ഒരു സ്ഥലത്ത്‌ വണ്ടി നിന്നപ്പോള്‍ ഞാനും ഹമീദും പെട്ടിയും വലിച്ച്‌ ഇറങ്ങി
" ഹമീദെ നമ്മൾ ടാക്സി വിളിച്ചത്‌ ബോംബെയിലേക്കായിരുന്നൊ?"എന്റെ ചോദ്യം കേട്ട ഹമീദ്‌ ഒരൊറ്റച്ചിരി " അതെന്താ നീ അങ്ങിനെ ചോദിച്ചത്‌? ഇവിടുത്തെ കോലം കണ്ടിട്ടാണൊ?"ഞാന്‍ ഒന്നും പറഞ്ഞില്ല അതെ എന്നു തല കുലുക്കിക്കാണിച്ചു
ഒരു വലിയ ഇരുമ്പു പെട്ടിക്കു ചുറ്റും ചവറുകള്‍ കൂട്ടിയിട്ടിരിക്കുന്നു. ഒരു വശത്ത്‌ കറുത്ത മനുഷ്യര്‍ വെളുത്ത പല്ലു കാട്ടി പൊട്ടിച്ചിരിക്കുന്നു, അട്ടഹസിക്കുന്നു എല്ലാം ഭൂതങ്ങളായിരിക്കും ആരുടെയെങ്കിലും കയ്യില്‍ നിധിയുണ്ടെങ്കിലോ? ഞാന്‍ സമാധാനിച്ചു.
"ഒന്നു വേഗം നടക്കെടാ ഇവിടുത്തെ കറുപ്പന്മാർ പെട്ടിയും പിടിച്ചു പറിച്ചോടുന്നതിനുമുന്‍പ്‌ റൂമിലെത്തണം " ഹമീദിന്റെ രക്തം ചൂടു പിടിച്ചു തുടങ്ങി
" പിടിച്ചുപറിയൊ? അതും ഇവിടെയൊ? " എന്റെ ചോദ്യം ഹമീദിനു വീണ്ടും ചിരിക്കു വകയാക്കി ചിരിക്കിടയില്‍ത്തന്നെ അവന്‍ പറഞ്ഞു " അതൊക്കെ നിനക്കു വഴിയേ മനസ്സിലായിക്കൊള്ളും"
ഒരു വിധം ഹമീദിന്റെ റൂമിലെത്തി
അവിടെ കൂർക്കം വലിച്ചുറങ്ങുന്ന കുറെയാളുകളെ കണ്ടു. ലൈറ്റിടാതെ സംസാരിക്കാതെ ഹമീദു ചെവിയില്‍ സ്വകാര്യം പറഞ്ഞു കാണിച്ചു തന്ന കട്ടിലില്‍ ഇരുന്നു, കിടന്നു
കിടന്നുറങ്ങുന്നവർ എഴുന്നേറ്റപ്പോള്‍ ബഹളമായി പുതിയ ആളെ കണ്ടപ്പോള്‍ പൊട്ടിച്ചിരികളായിഒരു മീശക്കാരന്‍ വന്നു എന്നെ തൊട്ടുനോക്കി ( അയാള്‍ നിധിയില്ലാത്ത ഭൂതമായിരിക്കും )
അതിനിടയില്‍ ഹമീദിന്റെ നേതൃത്വത്തില്‍ ഞാന്‍ കൊണ്ടുവന്ന പെട്ടി പൊളിക്കല്‍ ചടങ്ങ്‌ തുടങ്ങി
എന്റെ പെട്ടിയില്‍ ഈത്തപ്പഴത്തിന്റെ പൊതികണ്ട ഹമീദ്‌ രണ്ടടി പിന്നോട്ട്‌ മാറി, മീശക്കാരന്‍ ഭൂതം തമ്പാക്ക്‌ നിറച്ച വായ കാണിച്ച്‌ പെരുമ്പറ കൊട്ടുന്നപോലെ പൊട്ടിച്ചിരിച്ചു
മടി പിടിച്ചു മറ്റുള്ളവര്‍ കൊണ്ടു വരുന്നത്‌ തിന്ന് റൂമില്‍ കഴിഞ്ഞുകൂടുന്ന കോലാപ്പി മൂക്കത്തു വിരല്‍ വെച്ചു
അടുത്ത റൂമുകളില്‍നിന്നും ആളുകള്‍ കൂട്ടം കൂട്ടമായി വന്നു എനിക്കു ചുറ്റും വൾഞ്ഞുനിന്നു
ഒടുവില്‍ മീശക്കാരന്‍ വിളിച്ചു പറഞ്ഞു "ഈത്തപ്പഴത്തിന്റെ നാട്ടിലേക്ക്‌ ഈത്തപ്പഴം കൊണ്ടുവന്ന ഇവന്‍ കേരളത്തിലേക്ക്‌ നാളികേരം കൊണ്ടുപോകുമല്ലൊ ഹാ ഹാ ഹാ "
ഇതിനിടയില്‍ ഹമീദ്‌ തന്റെ കണവി കൊടുത്തയച്ച ചോക്ലേറ്റ്‌ പൊതിയുമായി മുങ്ങിയിരുന്നു
അങ്ങോട്ടു പോയതിലും വേഗതയില്‍ തിരിച്ചുവന്ന ഹമീദ്‌ എന്റെ നേരെ നോക്കി അലറി


" എടാ പരമദ്രോഹി ഇതിലുണ്ടായിരുന്ന ചോക്കലേറ്റ്‌ കഷണം എന്തുചെയ്തു? "അവന്‍ വിറക്കുകയാണു, ശരിയാണു അതില്‍ ഒരു കഷണം ചോക്കലേറ്റ്‌ ഉണ്ടായിരുന്നു. മുഴുവന്‍ ഇല്ലാത്തത്‌ കൊണ്ട്‌ ഞാന്‍ നാട്ടില്‍ നിന്നും എടുത്തു കളഞ്ഞിരുന്നു.


അവന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്ന ചോക്കലേറ്റ്‌ പെട്ടി പൊട്ടിച്ചുനോക്കാന്‍ കാരണം എന്റെ വകയിലുള്ള എക്സ്‌ ഗള്‍ഫ്‌ അമ്മാവനായിരുന്നു . നമ്മളു കുറേ വിമാനത്തില്‍ കയറിയതാ എന്നു തെളിയിക്കാന്‍ അങ്ങേര്‍ പറഞ്ഞു
" ആരെന്തു കൊണ്ടുവന്നാലും പൊട്ടിച്ചു നോക്കിയിട്ടേ കൊണ്ടുപോകാവൂ. ചിലപ്പോള്‍ ബ്രൗണ്‍ ഷുഗറും മറ്റും കാണും" ഞാന്‍ ഇതുവരെ കണ്ട ഷുഗറുകളെല്ലാം വെളുത്തതായിരുന്നു ബ്രൗണ്‍ കാണാനുള്ള ആവേശവുംകൂടിയാണു ഹമീദിന്റെ പെട്ടിയും ഞാന്‍ പൊട്ടിച്ചു പരിശോധിക്കാൻ കാരണം.


അപ്പോഴാണു ഒരുപാടു ചോക്കലേറ്റിന്റെ കൂടെ ഒരു കഷണം ചോക്കലേറ്റും കണ്ടത്‌ . അത്‌ എടുത്ത്‌ കളഞ്ഞത്‌ ഇവിടെ ഒരു ഗൾഫ്‌ യുദ്ധത്തിനു കാരണമാവുമെന്ന് എനിക്കറിയില്ലായിരുന്നു.
ഹമീദ്‌ എന്റെ നേരെ വിറയ്ക്കുന്ന വിരലുകള്‍ ചൂണ്ടി വികാരാധീനനായി


"നിനക്കറിയില്ല അതിന്റെ വില"


"എത്രയാ ഹമീദെ?" കളങ്കം ലവലേശം ചേര്‍ക്കാത്ത എന്റെ ചോദ്യം ഹമീദിന്റെ വിറയല്‍ ഒരു കോമരം തുള്ളലാക്കി മാറ്റി.


പിന്നീടാണു ആ ചോക്കലേറ്റിന്റെ വില ഞാനറിഞ്ഞത്‌ ഹമീദിന്റെ കണവി മൈമൂന പകുതി കടിച്ച്‌ തിന്ന് ( ചിലപ്പോൾ കടിച്ചു തുപ്പിക്കാണും) അതിന്റെ പകുതി തന്റെ കണവനു കൊടുത്തയച്ചതായിരുന്നു.


ഈ കാരണം കൊണ്ട്‌ ഹമീദിന്റെ റൂമില്‍ ശാപ്പാടടിച്ച്‌ അധികനാള്‍ തങ്ങാന്‍ കഴിഞ്ഞില്ല. എന്റെ എക്സ്‌ ഗള്‍ഫ്‌ അമ്മാവാ അങ്ങയുടെ ഒരു ബ്രൗൺ ഷുഗര്‍ വരുത്തിയ ഒരു വിനയേ.... അങ്ങു വല്ലതും അറിയുന്നുണ്ടോ?
ദിനങ്ങള്‍ കൊഴിഞ്ഞുപോയി. പല കരിംഭൂതങ്ങളുടെയടുത്തും ജോലി നോക്കി എല്ലാവര്‍ക്കും എന്നെ പിടിച്ചു പക്ഷെ എനിക്കു അവരെയൊന്നും പിടിച്ചില്ല കാരണം കാശുകിട്ടണേല്‍ പണിയെടുക്കണാം പോലും പണിയെടുക്കാനാണേല്‍ ഇങ്ങോട്ടു വരുമോ?!!
നാട്ടിൽനിന്നും കൊണ്ടുവന്ന കണ്ടൈനറുകള്‍ ഓരോ നാട്ടുകാരന്റെയും റൂമില്‍ എത്തിച്ചുകൊടുത്തു
പത്തു വര്‍ഷമായിട്ടും നാട്ടില്‍ വരാത്ത പോക്കറിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഒരു നാട്ടുകാരന്‍ പറഞ്ഞുതന്ന വിവരം വെച്ച്‌ പോക്കറിന്റെ സുഖവാസ കേന്ദ്രവും ലക്ഷ്യമാക്കിയുള്ള നടത്തത്തിനൊടുവില്‍, ആടുകളോട്‌ സംസാരിച്ച്‌ അവരുടെ തോഴനായി കീറിയ ടെന്റില്‍ ക്ഴിഞ്ഞു കൂടുന്ന പോക്കറിനെ കണ്ടപ്പോള്‍ പോക്കറിന്റെ മകൻ കോളെജില്‍ പോവാന്‍ വാങ്ങിച്ച പുതിയ മോഡൽ ബൈക്കിനെക്കുറിച്ചും ഓര്‍ത്തുപോയി .
തന്റെ വീട്ടില്‍ നിന്നും എന്റെ കയ്യില്‍ കൊടുത്തയച്ച കണ്ടൈനറിലുണ്ടായിരുന്ന ഏത്തപ്പഴങ്ങള്‍ ആർത്തിയോടെ കഴിക്കുന്ന പോക്കറിന്റെ കണ്ണില്‍നിന്നും അടര്‍ന്നു വീണ തുള്ളികള്‍ നിലം പതിക്കുന്നതിനുമുന്‍പുതന്നെ ആവിയായിപ്പോയി.
പോക്കറിനോട്‌ സലാം പറഞ്ഞു പിരിഞ്ഞ ഞാന്‍ പല നാട്ടുകാര്‍ക്കും കണ്ടൈനറുകള്‍ കൈമാറുമ്പോള്‍ പലതിനും സാക്ഷിയായി
സ്വർണ്ണനിധിക്കുള്ള എന്റെ അലച്ചിലില്‍ പനിപിടിച്ചു ആശുപത്രിയില്‍ കയറിയപ്പോള്‍ അവിടുത്തെ ഡോക്ടറെ കണ്ടപ്പോഴാണു എനിക്കു മനസ്സിലായത്‌ നാട്ടിലെ മരുന്നു ഷാപ്പില്‍ മരുന്നെടുത്തു കൊടുത്തവന്‍ ഇവിടുത്തെ സർജ്ജനാണെന്ന്‌. (കള്ള സർട്ടിഫിക്കറ്റ്‌ തല തിരിച്ചു വായിച്ച്‌ പുളകിതനായ വല്ല അറബിയും നിയമിച്ചതാകണം) അതോടെ മരുന്നില്ലാതെ തന്നെ എന്റെ പനി കാശിക്കു വച്ചു പിടിച്ചു.
നാട്ടിൽനിന്നും വരുമ്പോൾ പലരും കൈമണി തന്നത്‌ തീര്‍ന്നപ്പോള്‍ അതുവരെ വയറ്റിലേക്കു നിർഗ്ഗളിച്ചുകൊണ്ടിരുന്ന കപ്സ, പെപ്സി, കബാബ്‌, ബ്രോസ്റ്റഡ്‌ ചിക്കന്‍ എന്നിവ ഒണക്ക കുബ്ബൂസിനായി വഴിമാറിക്കൊടുത്തു.
അതും നിലച്ചപ്പോള്‍ വയറു യുദ്ധം തുടങ്ങി യുദ്ധം എന്നെ ഒരു കമ്പനിയിലെ ലേബര്‍പ്പണിയിലുമെത്തിച്ചു.
ആദ്യ ദിവസം തന്നെ കറുത്തു തടിച്ച സുഡാനി മാനേജരുടെ കരണക്കുറ്റി നോക്കിയൊന്നു കൊടുക്കാന്‍ തോന്നിയതാണു.


സുഡാനില്‍ നിന്നും ആടിനെ മേയ്ക്കുന്നതിനുള്ള സർട്ടിഫിക്കറ്റും കരസ്ഥമാക്കി കള്ളക്കപ്പല്‍ കയറി ഇവിടെയെത്തി അറബിയുടെ മാനേജരായി സുഖിച്ചു കഴിയുന്ന അവനിട്ട്‌ ഒന്നു കൊടുത്താൽ അവൻ തിരിച്ചു തല്ലുമ്പോള്‍ഞങ്ങള്‍ എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാരാണെന്നും എന്നെ അടിച്ചാൽ എന്റെ സഹോദരങ്ങള്‍ നോക്കി നില്‍ക്കില്ലാ എന്നും(നോക്കി ഇരിക്കും കാരണം നിന്നാൽ കാലു വേദനിക്കുമല്ലൊ), ബന്തും ഹർത്താലും നടത്തിയ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഞങ്ങള്‍ കഴിയുമെങ്കില്‍ ഒരു ഭാരതബന്ത്‌ തന്നെ നടത്തുമെന്നും അറബിയറിയാത്ത ഞാന്‍ പറഞ്ഞാല്‍ അവനു മനസ്സിലായിക്കൊള്ളണമെന്നില്ല.
കമ്പനി തന്ന അക്കമഡേഷനില്‍ ചെന്നു വിശ്രമിക്കുമ്പോൾഎയര്‍പ്പോര്‍ട്ടില്‍നിന്നും വരുന്ന വഴി ഇനി ഈ ജന്മത്തു നാട്ടിലേക്കില്ല എന്നു കരുതിയ ഞാന്‍ നാട്ടിലെ കേശവൻപിള്ളയുടെ ഹോട്ടലിലെ ഗ്ലാസ്സുകള്‍ വീണ്ടും സ്വപ്നം കണ്ടു തുടങ്ങി.
അറബി മുതലാളിയുടെ കാറു തുടയ്ക്കുമ്പോള്‍ അറുത്ത കൈക്ക്‌ ഉപ്പു തേയ്ക്കാത്ത അവന്റെ കാറില്‍ മണലു കൂട്ടി തുടച്ചത്‌ മനപ്പൂര്‍വ്വമായിരുന്നെങ്കില് അതു കണ്ട അറബി കഴുത്തിനു പിടിച്ചു മുഖത്ത്‌ രണ്ട്‌ തുപ്പും തന്നു പറഞ്ഞു വിട്ടതും മനപ്പൂര്‍വ്വമായിരുന്നു.
ഭൂതങ്ങളെ കണ്ടു കണ്ട്‌ ഞാന്‍ മടുത്തു പക്ഷെ സ്വർണ്ണ നിധി മാത്രം കിട്ടിയില്ല. എന്നിട്ടും നിധിയും തേടിയുള്ള യാത്ര ഞാന്‍ നിറുത്തിയില്ല.
അറബി കഴുത്തിനു പിടിച്ചു തള്ളിയ അന്നു തുടങ്ങിയതാണു മരുഭൂമിയിലൂടെയുള്ള 'നിധി വേട്ട'
നേരം ഇരുട്ടിത്തുടങ്ങി, ലക്ഷ്യമില്ലാതെ നടന്ന എനിക്കു വിശപ്പും ദാഹവും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .
പരന്നു കിടക്കുന്ന മരുഭൂമിയില്‍ അകലെ ഒരു പൊട്ടുപോലെ കണ്ട വെളിച്ചവും ലക്ഷ്യമാക്കി നടന്നു. നിധിയായിരിക്കും പാവം ഭുതം കാവല്‍ നിന്നു മടുത്തുകാണും ഞാന്‍ നടത്തത്തിനു വെകത കൂട്ടി.
അവസാനം കുറേ ടെന്റുകളും അതിനു ചുറ്റും ഒട്ടകങ്ങളെ കെട്ടിയിട്ടതും കണ്ടു
കൊടും ചൂടില്‍ കുറേ മനുഷ്യര്‍ ( അവര്‍ ഏതു നാട്ടുകാരനായാലും ) ഒരു ഫാന്‍ പോലുമില്ലാതെ ടെന്റില്‍ ഒട്ടകങ്ങൾക്കു കാവല്‍കിടക്കുന്ന കാഴ്ച .....


മാസത്തില്‍ ഒന്നോ രണ്ടോ തവണ കെട്ടുകളായി കൊണ്ടുവരുന്ന ഉണക്ക കുബ്ബൂസ്‌ ചൂടാക്കി കഴിച്ച്‌ പരാതിയില്ലാതെ ഉറക്കം നടിച്ച്‌ കിടക്കുന്ന കാഴ്ച്ച .....
ഇതെല്ലാം കണ്ട്‌ നിഴലിനു പിന്നില്‍ നില്‍ക്കുമ്പോഴാണു ആരോ സംസാരിക്കുന്നത്‌ കേട്ടത്‌ ദൈവമെ എന്നെ ആരെങ്കിലുംകണ്ടോ? ഞാന്‍ കേട്ട ശബ്ദം ശ്രദ്ധിച്ചു
അവിടെ കെട്ടിയിടപ്പെട്ട ഒരു ഒട്ടകവും ഒട്ടകത്തിയും തമ്മിലുള്ള സംസാരമായിരുന്നു അത്‌" നിങ്ങളുടെ തിരുമോന്ത ഇതുവരെ തെളിഞ്ഞു കണ്ടിട്ടില്ലല്ലോ "


ഒട്ടകത്തി കണവനെയിട്ടു അലക്കുകയാണ്‌


"ഏതുസമയം നോക്കിയാലും നിങ്ങളെന്താ മുഖവും വീര്‍പ്പിച്ചിരിക്കുന്നത്‌? "


"അതുപറഞ്ഞാല്‍ നിനക്കു മനസ്സിലാവില്ലെടി"


"എന്റെ കണ്ണടയുന്നതിനുമുന്‍പ്‌ നിങ്ങളൊന്നു ചിരിച്ചുകാണാനുള്ള ഭാഗ്യം എനിക്കുണ്ടാവുമൊ?"ഒട്ടകത്തിയുടെ ചോദ്യം കേട്ട ഒട്ടകന്‍ ഒന്നു നെടുവീര്‍പ്പിട്ടു
ആരോ ഉറക്കെ കരയുന്ന ശബ്ദം കേട്ടപ്പോള്‍ ഒട്ടകന്റെയും, ഒട്ടകത്തിയുടെയും കൂടെ ഞാനും ചെവി കൂര്‍പ്പിച്ചു
(തുടരും)

ഇതിന്റെ ബാക്കി ഭാഗം ഇവിടെ വായിക്കുക

54 comments:

രസികന്‍ said...

തന്റെ വീട്ടില്‍ നിന്നും എന്റെ കയ്യില്‍ കൊടുത്തയച്ച കണ്ടൈനറിലുണ്ടായിരുന്ന ഏത്തപ്പഴങ്ങള്‍ ആർത്തിയോടെ കഴിക്കുന്ന പോക്കറിന്റെ കണ്ണില്‍നിന്നും അടര്‍ന്നു വീണ തുള്ളികള്‍ നിലം പതിക്കുന്നതിനുമുന്‍പുതന്നെ ആവിയായിപ്പോയി.

ശ്രീ said...

“പല കരിംഭൂതങ്ങളുടെയടുത്തും ജോലി നോക്കി എല്ലാവര്‍ക്കും എന്നെ പിടിച്ചു പക്ഷെ എനിക്കു അവരെയൊന്നും പിടിച്ചില്ല കാരണം കാശുകിട്ടണേല്‍ പണിയെടുക്കണാം പോലും പണിയെടുക്കാനാണേല്‍ ഇങ്ങോട്ടു വരുമോ?!”

ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണെങ്കിലും പൊള്ളുന്ന അനുഭവങ്ങള്‍ ആണല്ലോ മാഷേ...

തുടരൂ

Unknown said...

നല്ല എഴുത്ത് മാഷേ..

ഗള്‍ഫ് സ്വപ്നം കാണുന്ന ഓരോരുത്തരും വായിക്കേണ്ട പോസ്റ്റ്..

തുടരൂ....

sv said...

നിധി തേടിയുള്ള പ്രവാസിയുടെ യാത്ര....

തൂടരൂ...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഇസാദ്‌ said...

നല്ല ഫ്ലോ എഴുത്തിന്. രസത്തില്‍ വായിച്ചു. നര്‍മ്മത്തില്‍ ചാലിച്ച, പ്രവാസജീവിതത്തിന്റെ നൊമ്പരമുണര്‍ത്തുന്ന അനുഭവക്കുറിപ്പുകള്‍ !!

ഭാവുകങ്ങള്‍ !!

സജി said...

എഴുതൂ....എഴുതൂ...നമ്മുടെ മുഖം കാണാം ചിലയിടങ്ങളി‍ല്‍.....

ബിന്ദു കെ പി said...

ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു. ഇനിയും എഴുതൂ

Areekkodan | അരീക്കോടന്‍ said...

പ്രവാസജീവിതത്തിന്റെ നൊമ്പരമുണര്‍ത്തുന്ന അനുഭവക്കുറിപ്പുകള്‍ !!
നല്ല എഴുത്ത്

കുറ്റ്യാടിക്കാരന്‍|Suhair said...

nice!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതുകൊള്ളാം ട്രാജഡി കോമഡിയില്‍ പൊതിഞ്ഞ്... തുടരൂ

ഉഗാണ്ട രണ്ടാമന്‍ said...

ഗള്‍ഫ് സ്വപ്നം കാണുന്ന ഓരോരുത്തരും വായിക്കേണ്ട പോസ്റ്റ്...

രസികന്‍ said...

ശ്രീ: വന്നതിനും പ്രോത്സാഹനം തന്നതിനും നന്ദിയുണ്ട്

നിഷാദ്: ഗൾഫിന്റെ സുഖവും, ദുഖവുമെല്ലാം എല്ലാവരും അറിഞിരിക്കണം
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

എസ്. വി : നിധിയും തേടിയുള്ള യാത്ര തുടരുകയാണ്
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

ഇസാദ് : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

സജീ: ഒരു വിധം മുഖങ്ങളെ പറ്റിയെല്ലാം എഴുതണം എന്നാണ് ആഗ്രഹം. നടക്കുമെന്നു കരുതുന്നു
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

ബിന്ദു: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

അരീക്കോടൻ മാഷ്: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

കുറ്റ്യാടിക്കാരൻ: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

കുട്ടിച്ചാത്തൻ:വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

ഉഗാണ്ട: എല്ലാവരും വായിക്കും എന്നു കരുതാം . വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

Kaithamullu said...

നല്ല രസികന്‍ ഒട്ടകം!
:-)

siva // ശിവ said...

വായിച്ചു..ചിന്തിച്ചു...ചിലപ്പോള്‍ ചില പ്രയോഗങ്ങള്‍ എന്നെ വല്ലാതെ ചിരിപ്പിച്ചു...

poor-me/പാവം-ഞാന്‍ said...

rasichootto

Mr. K# said...

നല്ല എഴുത്ത്

ഗോപക്‌ യു ആര്‍ said...

ചിരിച്ചു കഴിഞ്ഞപ്പോള്‍

സങ്കടം തോന്നി...

Sherlock said...

എഴുത്ത് നന്നായിരിക്കുന്നു രസികന്‍.. തുടരുക

(എങ്കിലും ആ ചോക്ലേറ്റ് എടുത്ത് കളഞ്ഞത് മോശമായി പോയി :) )

അല്ഫോന്‍സക്കുട്ടി said...

ഈന്തപഴത്തിന്റെ നാട്ടിലേക്ക് ഈന്തപഴം നാട്ടില്‍ നിന്ന് പൊതിഞ്ഞ് കെട്ടി കൊണ്ടു വന്ന രസികാ, രസികന്‍ എഴുത്ത് തുടരട്ടെ.

annamma said...

good, a sreenivasan film

രസികന്‍ said...

കൈതമുളള്: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
ശിവാ: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
പാവം-ഞാന്‍ : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
കുതിരവട്ടന്‍ : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
ഗോപക്‌ യു ആര്‍ : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
ജിഹേഷ് : പാവം ചോക്കലേറ്റ് അറിയുന്നുണ്ടോ അത് കാരണമുണ്ടായ ഗള്ഫുയുദ്ധം !!!
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
അല്ഫോന്സക്കുട്ടി : ഇനി തേങ്ങയുടെ നാട്ടിലേകു കുറച്ചു തേങ്ങായും കൊണ്ടുപോണം
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

രസികന്‍ said...

അന്നാമ : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

ഒരു സ്നേഹിതന്‍ said...

ഒട്ടകന്റെയും, ഒട്ടകത്തിയുടെയും കൂടെ ഞാനും ചെവി കൂര്‍പ്പിച്ചിരിക്കാണു.
തുടറ്ന്നെഴുതൂ, ആകാംശയോടെ കാത്തിരിക്കുന്നു.
ഒരു പ്രവാസ അനുഭവ കഥ നന്നാവുന്നുണ്ട്.

smitha adharsh said...

കിടിലന്‍ എഴുത്ത് മാഷേ...ചിരിച്ചു...നന്നായി തന്നെ..പക്ഷെ..ഇടയിലെവിടെയോ,സങ്കടവും തോന്നി...ഇവിടെ വന്ന ആര്ക്കും അറബി പൊന്നു ഇതു വരെ കിട്ടിയിട്ടില്ലല്ലോ..രസികന്‍ ചേട്ടാ..
മൈമുനയുടെ ആ പകുതി ചോകലേറ്റ് കളയേണ്ടായിരുന്നു.കഷ്ടമായി പോയി !!!

ആരോ said...

തുടരും...തുടരണം...നന്നായി എന്നു പറഞ്ഞറിയിക്കുന്നില്ല...

OAB/ഒഎബി said...

ഒട്ടകത്തോടൊപ്പം കുറച്ച് സമയത്തേക്കെങ്കിലും ഞാനും ചിരിച്ചോട്ടെ. ആ മുട്ടായിന്റെ കഷ്ണം കഷ്ടായി.
ഇനിയുമിനിയും വായിച്ചു രസിപ്പിക്കാന്‍ പടച്ചവന്‍ തുണയാവട്ടെ....നന്ദി.

TELE MAGIC said...

സത്യം പറഞ്ഞാൽ രസികാ‍..ഇത് ഒരു ടെലിഫിലിം കാണുന്ന പ്രതീതി ഉളവാക്കി. അത്രക്ക് വ്യക്തമായിരുന്നു കഥയും കഥാപാത്രവും. രസികാ‍ വിടരുത്..നമുക്ക് ശ്രമിച്ചാൽ ഇത് ഒരു സിനിമ തന്നെ ആ‍ാക്കി മാറ്റാം. awaiting for the next episodes.........All the best

അശ്വതി/Aswathy said...

നല്ല ഒഴുക്കുണ്ട്.
വായിച്ചപ്പോള്‍ ഒരു ഞെട്ടലാണ് തോന്നിയത്.വല്ലാത്ത അനുഭവങ്ങള്‍ .
എഴുത്ത് തുടരുക .ആശംസകള്‍

അക്ഷരത്തെറ്റ് said...

valare valare nannayittundente chakkare ,,, thudarkkadakkayi kannum nattu kathirikkunnuuu...

രസികന്‍ said...

ഒരു സ്നേഹിതന്‍: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

smitha adharsh : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്


ആരോ : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്


OAB : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്


TELE MAGIC : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്


അശ്വതി: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്


അക്ഷരത്തെറ്റ് : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

Ashan said...

നല്ല അവതരണം, പക്ഷെ മുഴുമിപ്പിക്കാതിരുന്നത് കഷ്ടമായിപോയി. താങ്കള്‍ പറയും പോലെ മിക്ക ആളുകളും ഒരുപാടു വലിയ സ്വപ്‌നങ്ങള്‍ കണ്ടാണ്‌ ഗള്‍ഫിലേക്ക് പോകുന്നത്. അവിടെ ചെല്‍ലുംപോലായിരിക്കും പറഞ്ഞ ജോലിയല്ല കിട്ടുക എന്നൊക്കെ അറിയുന്നത് . എങ്ങനെയെങ്കിലും പ്രവാസിയാകാനുള്ള തത്രപ്പാടില്‍ നാം കമ്പനിയെ കുറിച്ച് കാര്യമായി അന്യെഷിക്കാറില്ല. നാട്ടില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയെങ്കിലും ഗള്‍ഫില്‍ എത്തി പത്ത് കാശുണ്ടാക്കണം എന്ന ചിന്ത ആയിരിക്കും. അതുകൊണ്ടാണല്ലോ നാട്ടില്‍ നിന്നും നല്ല ജോലിക്കെന്നും പറഞ്ഞു ഇവിടെ എത്തുമ്പോള്‍ ലേബര്‍ പണി പോലും ചെയ്യേണ്ടി വരുന്നത്. തിരിച്ചു നാട്ടില്‍ പോയി കടക്കാരുടെ മുഖം കാണണ്ടേ എന്നോര്‍ക്കുംപോല്‍ പലരും കിട്ടിയ ജോലിയില്‍ തന്നെ തുടരും. ഓരോ പ്രവാസിയും വായിച്ചിരിക്കേണ്ട പോസ്റ്റ് , ഗള്‍ഫും സ്വപ്നം കണ്ടു നാട്ടില്‍ നില്ക്കുന്ന ഓരോ ചെറുപ്പക്കാരനും അറിഞ്ഞിരിക്കേണ്ട പ്രവാസിയുടെ യഥാര്‍ത്ഥ ജീവിതം നര്‍മ്മ രൂപത്തില്‍ അവതരിപ്പിച്ച രസികന് അഭിനന്ദനങ്ങള്‍, തുടര്‍ന്നുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു.

നരിക്കുന്നൻ said...

ഗള്‍ഫിലെ സ്വര്‍ണ്ണമലകളെ സ്വപ്നം കണ്ട് നടന്ന ഒരു പ്രവാസിയാണ് ഞാനും. പ്രവാസ ജീവിതത്തിന്റെ യതാര്‍ത്ത മുഖം നര്‍മ്മത്തിന്റെ ഭാഷയില്‍ ഒട്ടും ഗൌരവം ചോരാതെ വായനക്കാരനെ രസിപ്പിച്ച് രസികന്‍ കസര്‍ത്തി. ഈ ശൈലി ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു.

വേണു venu said...

കീറിയ ടെന്റില്‍ ക്ഴിഞ്ഞു കൂടുന്ന പോക്കറിനെ കണ്ടപ്പോള്‍ പോക്കറിന്റെ മകൻ കോളെജില്‍ പോവാന്‍ വാങ്ങിച്ച പുതിയ മോഡൽ ബൈക്കിനെക്കുറിച്ചും ഓര്‍ത്തുപോയി .
ഒട്ടകം ചിരിക്കുന്നു.
നല്ല എഴുത്തു്. തുടരുക.:)

സുമയ്യ said...

അടുത്തത് വേകം പോരട്ടെ...

രാജന്‍ വെങ്ങര said...

നിധി വേട്ടക്കിറങ്ങിയ മറ്റൊരുവന്‍....ഞാന്‍ കണ്ണാടിയില്‍ നോക്കുകയാണോ?രസികന്‍!!കേമായിരിക്കുണു...!!!ഭേഷ്..

രസികന്‍ said...

ആശാന്‍ : ഈ കഥയുടെ അടുത്ത ഭാഗം ഉടനെതന്നെ പ്രതീക്ഷിക്കാം ഒരു പോസ്റ്റിൽ ഒതുങ്ങാത്തതു കൊണ്ടാണ് തുടർക്കഥയാക്കിയത്
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

നരിക്കുന്നൻ : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

വേണു: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

സുമയ്യ: അടുത്ത ഭാഗം ഉടനെതന്നെ പ്രതീക്ഷിക്കാം . വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

രാജന്‍ വെങ്ങര: ഇത്തരം ഒരുപാടു മുഖങ്ങൾ നമുക്ക് പ്രവാസ ജീവിതത്തിൽ കാണാൻ കഴിയും
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

Joker said...

------- തന്റെ വീട്ടില്‍ നിന്നും എന്റെ കയ്യില്‍ കൊടുത്തയച്ച കണ്ടൈനറിലുണ്ടായിരുന്ന ഏത്തപ്പഴങ്ങള്‍ ആർത്തിയോടെ കഴിക്കുന്ന പോക്കറിന്റെ കണ്ണില്‍നിന്നും അടര്‍ന്നു വീണ തുള്ളികള്‍ നിലം പതിക്കുന്നതിനുമുന്‍പുതന്നെ ആവിയായിപ്പോയി.------

Good Lines , Thanks

Kichu $ Chinnu | കിച്ചു $ ചിന്നു said...

paavam hameed... enthokke mohangalaayirikkum :(... nalla ezhuthtu.. sorry for manglish.. keyman not working

ajeeshmathew karukayil said...

ചിമ്മിനി വെട്ടം കൊതിച്ചടുത്തെത്തി

ചിറകു കരിഞ്ഞു പിടയാന്‍ വിധിക്കപെട്ട

ഈയാം പാറ്റ നാം ....

പോക്കറും രസികനും ഞാനുമെല്ലാം

ഒന്നായ് ചിന്തിക്കുന്ന ഒരേ തൂവല്‍ പക്ഷികള്‍


തുടരുക വീണ്ടും വീണ്ടും മരുപച്ച അകലെയല്ല

ബഷീർ said...

>>ഹമീദ്‌ എന്റെ നേരെ വിറയ്ക്കുന്ന വിരലുകള്‍ ചൂണ്ടി വികാരാധീനനായി "നിനക്കറിയില്ല അതിന്റെ വില""എത്രയാ ഹമീദെ?" കളങ്കം ലവലേശം ചേര്‍ക്കാത്ത എന്റെ ചോദ്യം ഹമീദിന്റെ വിറയല്‍ ഒരു കോമരം തുള്ളലാക്കി മാറ്റി <<




മോനേ രസികാ അനക്കയ്ന്റെ വെല ഇപ്പോ മനസ്‌ ലായാ. പഹയാ.. ( ഇയ്യാ ചോകേലേറ്റ്‌ കളഞ്ഞാ അതാ ? )

..രസിച്ച്‌ വായിച്ചു. പോക്കര്‍ക്കാടെ കണ്ണുനീരോടെ നെഞ്ചില്‍ ഒരു വിങ്ങല്‍.. ഇങ്ങിനെ എത്രയോമനുഷ്യര്‍. നാട്ടില്‍ ഇതൊന്നും അറിയാതെ വിലസുന്നമക്കളും .. ഒരു അര്‍ത്ഥത്തില്‍ തന്റെ അവസ്ഥകള്‍ പുറത്തറിയിക്കാതെ കഴിയുന്ന പോക്കര്‍ക്കമാര്‍ തന്നെ..

തുടരുക.. ഒട്ടകത്തിന്റെ കഥ ...

ബഷീർ said...
This comment has been removed by the author.
Typist | എഴുത്തുകാരി said...

തമാശയുടെ മേമ്പൊടിയുണ്ടെങ്കിലും, നൊമ്പരപ്പെടുത്തുന്നു.

അക്കേട്ടന്‍ said...

നമ്മള്‍ ഒരേ തോണിയില്‍ യാത്ര ചെയ്യുന്നവരാണല്ലോ സഹോദരാ ... എന്റെ ബ്ലോഗിലും സമാനമായ തുടക്കം ഉണ്ടായതു യാദ്രിശ്ചികമാവാം... എല്ലാ ഭാവുകങ്ങളും നേരുന്നു......

അക്കേട്ടന്‍

രസികന്‍ said...

ജോക്കർ: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
കിച്ചു & ചിന്നു: ഹമീദിന്റെ മോഹങ്ങൾ എന്റെ വീട്ടിലെ ചവറ്റുകുട്ടയിൽ വിശ്രമിക്കുന്നു...
കീമാൻ വർക് ചെയ്യുന്നില്ലാ എങ്കിൽ സിസ്റ്റം ജസ്റ്റ് റീസ്റ്റാർട്ട് ചെയ്താൽ മതി
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

Ajeesh Mathew : തീർച്ചയായിട്ടും.
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്


ബഷീർ: ഇപ്പളാണ് ഞമ്മക്ക് മനസ്സിലായത് ചോക്കലേറ്റ് പീസിന്റെയൊക്കെ വില . ഈ കുന്തം ഒണ്ടാക്കിയത് തന്നെ പ്രേമിക്കുന്ന ഹംകുകളുടെ മനസ്സിന്റെ കൂടെ കൊടുക്കാനാണല്ലൊ. ഞമ്മളെ നട്ട്ല് മഞ്ചിന്റെ പൊതി കിട്ടാതെ ഏതെങ്കിലും പിരിശം കബൂലായിട്ടുണ്ടൊ
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

എഴുത്തുകാരി : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

ജയശങ്കര്‍(അക്കേട്ടന്‍): നമ്മൾ ഒരേ ചക്കിലെ കാളകളായതുകൊണ്ട് അനുഭവങ്ങളിൽ സമാനത സ്വാഭാവികം
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

നിലാവ്‌ said...

ഹാ ഹാ...ഉഗ്രുഗ്രൻ..ഇനിയിപ്പൊ നാട്ടിൽ നിന്ന് പകുതി ചോക്ലേറ്റുകളുടെ പ്രവാഹമായിരിക്കും ഗൾഫിലേക്ക്‌..
കൊള്ളം നല്ല എഴുത്ത്‌..തുടരുക..ഭാവുകങ്ങൾ...

ജിജ സുബ്രഹ്മണ്യൻ said...

ഒരു പ്രവാസിയുടെ നൊമ്പരങ്ങള്‍ ഹാസ്യത്തില്‍ ചാലിച്ചു എഴുതാ‍ാന്‍ ശ്രമിച്ചു..എങ്കില്‍ തന്നെയും മനസ്സില്‍ അവശേഷിക്കുന്നത് ഒരു വിങ്ങല്‍ ആണു...നല്ല എഴുത്ത് ..

Bindhu Unny said...

ഒരു വിങ്ങലും ഒരു പുഞ്ചിരിയും തമ്മില്‍ എന്റെ മനസ്സില്‍ വടംവലി നടത്തുമ്പോഴാണ് ‘തുടരും’. പിന്നെ ആകാംക്ഷയായി. ബാക്കിവായിക്കാന്‍ കാത്തിരിക്കുന്നു. :-)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍ .............

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു ക്ലിക്കില്‍ 5 കമന്റുകള്‍ വന്നുപോയി..ക്ഷമിക്കുക..

അരുണ്‍ കരിമുട്ടം said...

"റിയാദ്‌ എയർപ്പോർട്ടില്‍ ഇറങ്ങിയപ്പോള്‍ എന്റെ പാസ്പോര്‍ട്ടിനുവേണ്ടി കൈ നീട്ടിയ കസ്റ്റംസുകാരന്റെ കൈപിടിച്ചുകുലുക്കിയപ്പോള്‍ രണ്ടാമത്തെ ഭൂതത്താനെയും കണ്ടു"
രസികാ ഈ വരികള്‍ അങ്ങ് ബോധിച്ചു.
പിന്നെ വായിക്കനൊരല്പം താമസിച്ചു പോയി.സോറി
ഗള്‍ഫിലിരുന്ന് അറബിപൊന്ന് തേടല്ലേ.തിരിച്ച് നാട്ടില്‍ വരുമ്പോള്‍ മനസിലാകും അതെന്താണന്ന്?

രസികന്‍ said...

കിടങ്ങൂരാൻ : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

കാന്താരിക്കുട്ടി : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

bindhu: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്


ഒരു ആത്മ സംതൃപ്തിക്കായ്........ : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

അരുണ്‍ കായംകുളം : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

ഗീത said...

ഹാസ്യത്തില്‍ പൊതിഞ്ഞാണ് പറഞ്ഞതെങ്കിലും മനസ്സില്‍ വല്ലാതെ ഉടക്കി. ഒട്ടകങ്ങളോടും ആടുകളോടും ഒപ്പം കഴിയാന്‍ വിധിച്ച മനുഷ്യര്‍ ....

ദൈവമേ വീട്ടിലിരിക്കുന്നവര്‍ അറിയുന്നില്ലല്ലോ അവരുടെ കഷ്ടപ്പാട്.

രസികന്‍ said...

ഗീതാ: ശരിയാണ് പലരും മനസ്സിലാക്കുന്നില്ല ( ചിലർ കഷ്ടപ്പാടുകൾ പുറത്തു പറയുന്നില്ല എന്നതും ശരിയാണ് ) വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്