Thursday, November 13, 2008
ഷേക്സ്പിയര് (നാലാംക്ലാസ്സ് ബ്ലോഗര്‍)
“കാര്യമായിരുന്നു മനുഷ്യന് വല്ല പരസ്യവും കാണുമ്പോഴായിരിക്കും ഇടയ്ക്ക് കൊണ്ട്ചെന്ന് വല്ല വാര്‍ത്തായും, സിനിമായുമൊക്കെയിട്ട് മനുഷ്യനെ ബോറടിപ്പിക്കുകയും, തമ്മിലടിപ്പിക്കുകയുമൊക്കെ ചെയ്യുന്നത്!!.” പരസ്യം കാണുന്നതിനിടയില്‍ കോമഡി പ്രോഗ്രാം വന്നപ്പോള്‍ കോമുക്കുറുപ്പ് ആരോടെന്നില്ലാതെ പിറുപിറുക്കാന്‍ തുടങ്ങി.
കോമുക്കുറുപ്പ് പണ്ടത്തെ ഒതേനക്കുറുപ്പിന്റെ വകയില്‍ ആരൊക്കെയോ ആയിട്ടു വരും. തികഞ്ഞ ഗാന്ധിയന്‍ (കാരണം തലയില്‍ ഒറ്റ മുടിയില്ല). കോമുക്കുറുപ്പിന്റെ തലയില്‍ മുടി വളരാത്തതിനു നാട്ടുകാര്‍ കണ്ടെത്തിയ കാരണം പലതാണ്. പലതിലും കഴമ്പില്ലാതില്ലാ എന്ന സത്യവും കോമുക്കുറുപ്പിനറിയാം.
തികഞ്ഞ കളരിയഭ്യാസിയാണ് കോമുക്കുറുപ്പിന്റെ തന്തപ്പടി രാഘവക്കുറുപ്പ്. പണ്ടൊക്കെ കുറുപ്പന്മാര് പടവാള് കൊണ്ട് പടവെട്ടി കുടുംബം പുലര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് രാഘവക്കുറുപ്പും മക്കളും അരി വാങ്ങുന്നത് കൊടുവാള് കൊണ്ട് കാടുവെട്ടിയാണ് എന്നൊരു വളരെ ചെറിയ മാറ്റം മാത്രം. കോമക്കുറുപ്പിനെക്കൂടാതെ വേറെ മൂന്ന് കുറുപ്പന്മാരും , രണ്ടു കുറുപ്പികളും രാഘവക്കുറുപ്പിന്റെ കളരിപരമ്പര നിലനിര്‍ത്തുന്നുണ്ടായിരുന്നു.
പക്ഷെ കോമക്കുറുപ്പിനൊഴികെ മറ്റെല്ലാവര്‍ക്കും തലയില്‍ മുടിയുണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും അവര്‍ക്കൊന്നും തലയില്‍ തലച്ചോറില്ലാ എന്നതാണ് കോമുക്കുറുപ്പിന്റെ കണ്ടെത്തല്‍.
അച്ഛന്റെ തൊഴിലായ കാടുവെട്ടലില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തതിനാലും പണ്ട് നാലാം ക്ലാസ്സ്വരെ പഠിച്ചു എന്ന അഹങ്കാരമുള്ളതിനാലും കോമുക്കുറുപ്പ് തൊഴിലിനു പുതിയ മേഖലകള്‍ കണ്ടെത്തുകയായിരുന്നു.
ഇഷ്ടമില്ലാത്ത വിഷയമേതാണെന്നു ചോദിച്ചാല്‍ മലയാളികളുടെ കോമഡിയാണെന്ന സത്യം ഉറക്കത്തില്‍ നിന്നാണെങ്കിലും കുറുപ്പ് ചാടിപ്പറയും.
ആദ്യമാദ്യമൊക്കെ മലയാളം ബ്ലോഗെഴുതി പരീക്ഷിച്ചുനോക്കിയ കോമക്കുറുപ്പ് അവിടെയും കൊമേഡിയന്മാര് വലിഞ്ഞു കയറിയെന്നുകണ്ടപ്പോള്‍ മെല്ലെ തന്റെ ഉള്ളതടിയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ബ്ലോഗില്‍നിന്നും രക്ഷപ്പെട്ട കോമുക്കുറുപ്പ് പണിയെടുക്കാതെ എങ്ങിനെ ജീവിക്കാം എന്നു ചിന്തിച്ച് ചിന്തിച്ച് താടി നീട്ടി വളര്‍ത്തി (എന്നിട്ടും മുടി വളര്‍ന്നില്ല).
മുടിയില്ലാത്ത കുറുപ്പിനു തൊഴിലുംകൂടിയില്ലാ എന്നു വന്നാല്‍ കല്യാണം കഴിക്കാന്‍ കുറുപ്പിയെപ്പോയിട്ട് കറുപ്പിയെപ്പോലും കിട്ടില്ലാ എന്ന സത്യം അമ്പത്തിയൊന്നുകാരനായ കോമുക്കുറുപ്പ് മനസ്സിലാക്കിയപ്പോഴേക്കും വളരെ വൈകിയിരുന്നു.
അങ്ങിനെയിരിക്കുമ്പോഴാണൊരുദിവസം കോമുക്കുറുപ്പിന്റെ അഡ്രസ്സില്‍ ആദ്യമായി പോസ്റ്റോഫീസില്‍ ഒരെഴുത്ത്വന്നത്. കോമുക്കുറുപ്പിന്റെ ഇളയ അനിയത്തി ജാനുവിനെ ഒരു നോക്കുകാണുക എന്നലക്ഷ്യവുമായി പോസ്റ്റുമാന് കച്ചിത്തുരുമ്പായ എഴുത്തുമെടുത്ത് കോമുക്കുറുപ്പിന്റെ വീടുലക്ഷ്യമാക്കി സൈക്കിള്‍ ആഞ്ഞു ചവിട്ടി.
*********
വിദ്യാസമ്പന്നനായ പണ്ടത്തെനാലാം ക്ലാസ്സുകാരന് കോമുക്കുറുപ്പ് തനിക്കുവന്ന എഴുത്ത് പൊട്ടിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
‘പ്രിയപ്പെട്ട ഷേക്സ്പിയര് കോമുച്ചേട്ടന് വായിച്ചറിയുവാന്‍, അങ്ങയുടെ രണ്ടുകുട്ടികളുടെ അമ്മ വിലാസിനി എഴുതുന്നത്. കോമുച്ചേട്ടന് എഴുതണം എഴുതണം എന്ന മോഹം ഈയടുത്തായി പുറത്തിറങ്ങിയ ‘ഷേക്സ്പിയര് എം.എ. മലയാളം’ എന്ന സിനിമയുടെ വ്യാജസീഡി കണ്ടതുമുതല്‍ എന്റെയുള്ളില്‍ കിടന്നു മുറവിളി കൂട്ടുന്നു. മാത്രമല്ല എന്റെ മനസ്സ് അതുമുതല്‍ ദിവസവും കുറച്ചു സമയം ഫ്ലാഷ്ബാക്കടിക്കാനും തുടങ്ങിയിരിക്കുകയാണ്. ഇതിനു പരിഹാരം കാണാന്‍ ഒരു സംഘടനകളും ശ്രമിക്കുന്നില്ലല്ലോ എന്നതാണ് എന്റെ ഇപ്പഴത്തെ ദുഃഖം.
സിനിമയിലെ നായകന് കട്ടി മീശക്കാരന് പയ്യനെപ്പോലെയായിരുന്നല്ലൊ അന്ന് എന്റെ കോമുച്ചേട്ടന് . അതിലെ നായകന് അനുഭവത്തില്‍ നിന്നും നാടകമെഴുതാന്‍വേണ്ടി അനുഭവമുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോയി താമസിച്ച് നാടകമെഴുതി അതൊരു അനുഭവമായി മാറിയതാണല്ലൊ അതിലെ കഥ. അതുപോലെ പണ്ട് അങ്ങും മലയാളം ബ്ലോഗെഴുതിയിരുന്ന കാലത്താണല്ലൊ നമ്മള് പരിചയപ്പെട്ടത്.
അന്ന് പട്ടാളക്കാരന്റെ ഭാര്യമാരുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കി അനുഭവത്തില്‍നിന്നെടുത്ത് ബ്ലോഗാന്‍ വന്നപ്പോഴാണല്ലൊ എക്സ് മിലിട്രിക്കാരന്റെ ഭാര്യയായ എനിക്കും നിങ്ങള്‍ക്കും തുല്യാവകാശം വിളിച്ചോതിക്കൊണ്ട് രണ്ടുണ്ണികള്‍ പിറന്നത് നമുക്കൊരു അനുഭവമായത്.
വാച്ചുകമ്പനിയിലെ വാച്ചുമാനായ എന്റെ സ്വന്തം ഭര്‍ത്താവ് എക്സ് മിലിട്രിക്കാരന്‍ കുമാരേട്ടന് നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞു വന്ന് പകലു മുഴുവന്‍ കിടന്നുറങ്ങി വീണ്ടും നൈറ്റ്ഡ്യൂട്ടിക്കു പോകുന്ന സമയത്താണല്ലൊ ദൈവം കനിഞ്ഞ് ഇരട്ടക്കുട്ടികളെ തന്നിരിക്കുന്നു എന്ന വാര്‍ത്തയറിഞ്ഞത് . അന്ന് അങ്ങേരുടെ നാവുകള്‍ ദൈവത്തിനു നന്ദിപറഞ്ഞപ്പോള്‍ എന്റെ മനസ്സിലെ നന്ദികാട്ടേണ്ട ദൈവം കോമുച്ചേട്ടനായിരുന്നല്ലൊ.
ങാ.. അതെല്ലാം പഴയ കഥ. പിന്നെ ഞാന്‍ ഈ എഴുത്തെഴുതാനുള്ള മുഖ്യകാരണം ഞാന്‍ ഇന്നൊരു മലയാളം ബ്ലോഗിണിയാണെന്ന സത്യം കോമുച്ചേട്ടനെ അറിയിക്കാനുംകൂടിയാണ്. അന്ന് കോമഡിയെഴുതുന്ന പിള്ളേര്, സത്യം വിളിച്ചുപറയുന്നവന് കള്ളനാണെന്നു പറഞ്ഞു (ആരും സത്യം പറഞ്ഞുപോകരുത്) കൊടുവാളെടുത്ത് കോമുവേട്ടനെ ബ്ലോഗിലിട്ടു ചുട്ടു കൊല്ലാന്‍ നോക്കിയപ്പോഴാണല്ലൊ അങ്ങ് കൊമേഡിയന്മാരുടെ വര്‍ഗ്ഗശത്രുവായിമാറിയത്.
പക്ഷെ എന്തിനാണങ്ങ് ബ്ലോഗെഴുത്ത് നിര്‍ത്തിയത് എന്നതില്‍ പലര്‍ക്കും ഇവിടെ ഇന്നും സംശയം ബാക്കിയാണ്.
എന്റെ കുരുത്തം കെട്ട ആങ്ങളയൊരുത്തനുണ്ടായിരുന്നല്ലൊ നാടകമെഴുത്തുകാരനായ ആട്ടുകല്ലില്‍ രവി . അവന് സകല നാടകനടീനടന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് “ ഞൊണ്ടി തെണ്ടീ’ എന്ന പേരില്‍ പുതിയ ഒരു നാടകത്തിനു രൂപം കൊടുത്തിട്ടുണ്ട്. കോമുച്ചേട്ടന് കേട്ടുകാണും, സ്റ്റേജില്‍ നാടകം കളിക്കുന്ന സമയത്ത് അനേകം നായകന്മാരില് ഒരുവനു കൊടുത്ത ജുബ്ബയ്ക്ക് നീളം കുറച്ചു കൂടിപ്പോയതിന്റെ പേരില്‍ മറ്റവന്മാരുടെ ഫാന്‍സ് അസോസിയേഷന് കേരള ബന്ത് നടത്തിയതും അതുപിന്നെ ഭാരത ബന്തായി മാറിയതും മറ്റും.
നാടകത്തിന്റെ എഴുത്തുകാരന് കം ആള് ഇന്‍ ആള് എന്റെ ആങ്ങളയായതുകൊണ്ട് അതിന്റെ ഒരു പരസ്യം കൊടുക്കാന്‍ കൂടിയാണ് ഞാനൊരു ബ്ലോഗിണിയായത് എന്നൊരു സംസാരവിഷയമില്ലാതില്ല. രാഷ്ട്രീയക്കാരും, മതവാദികളും, യുക്തിവാദികളും തമ്മില്‍ കള്ളനും പോലീസും കളിക്കുന്നതിനിടയിലൂടെ ബ്ലോഗിന്റെ വളയം പിടിക്കുന്നത് ഒരു കിണഞ്ഞ പണിയാണെന്ന് പരക്കെ പലരും പറയുന്നു.
ഹിറ്റുകൂടിപ്പോയി എന്ന കാരണത്താല്‍ ഒരു ബ്ലോഗറെ ആരൊക്കെയോ ചേര്‍ന്ന് തെളിയാതെ കിടന്ന പല കുറ്റങ്ങളും തലയില്‍ കെട്ടിവെച്ച് പച്ചയ്ക്ക് ചുട്ടുകൊല്ലുന്നത് കണ്ടപ്പോള്‍ എന്റെ കോമുവേട്ടാ സത്യത്തില്‍ ഞാന്‍ ചിരിച്ചുപോയി. ചിരിയടക്കാന്‍ കഴിയാത്ത ഞാന്‍ രണ്ടു ദിവസം പനി പിടിച്ചു കിടന്നപ്പോള്‍ “അയ്യോ ചേച്ചി പോവല്ലെ....... അയ്യോ ചേച്ചി പോവല്ലെ.....” എന്നും പറഞ്ഞ് ബൂലോകത്തെ കുട്ടികള്‍ എന്റെ കമന്റ് ബോക്സിനെ ഒരു വേസ്റ്റ്ബോക്സാക്കി മാറ്റി.
എന്റെ കത്ത് കാടുകയറിപ്പോയി എന്നെനിക്കറിയാം. സാരമില്ല നമ്മുടെ ഇരട്ടക്കുട്ടികളെ ഓര്‍ത്ത് കോമുവേട്ടന്‍ അതങ്ങു ക്ഷമിക്കും എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. പിന്നെ കത്തും അതിനു തിരിച്ചുള്ള കുത്തും, അതാണല്ലൊ ഇന്ന് ബൂലോകത്തിന്റെ ഒരു സ്റ്റൈല്‍ .
പിന്നെ കോമുവേട്ടാ, നമ്മുടെ ഇരട്ടക്കുട്ടികള്‍ മുടിവളരാത്ത തലയുമായി മുറ്റത്തുകൂടി ഓടിക്കളിക്കുന്നത് കാണുമ്പോള്‍ എന്റെ ഭര്‍ത്താവിനെ നോക്കി “അച്ഛന്റെ അതേ ഛായ“ എന്ന് അയല്പക്കത്തെ കല്ല്യാണി പറഞ്ഞത് എന്തോ മനസ്സില്‍ വെച്ചുകൊണ്ടാണെന്നത് അവളുടെ ചുണ്ട് കോട്ടിയുള്ള ചിരി കണ്ടാല്‍തന്നെയറിയാം. അല്ലേലും കല്യാണിക്ക് പണ്ടേ അസൂയയാണല്ലൊ.
ഇനിയും ഒരുപാടൊരുപാടെഴുതാനുണ്ടെങ്കിലും കടലാസിനും മഷിക്കും പെട്രോളിന്റെ വിലക്കയറ്റം ബാധിച്ചിട്ടുണ്ട് എന്ന കാരണമൊന്നുകൊണ്ടുമാത്രം മറുപടിക്കു വലിയ പ്രതീക്ഷയൊന്നുമില്ലാതെ തന്നെ കത്ത് ചുരുക്കുന്നു.എന്ന്, സ്വന്തമായിരുന്ന വിലാസിനി ഒപ്പ്. ’
കത്ത്വായിച്ച കോമുക്കുറുപ്പിലെ കാമുകന് അണക്കെട്ടുകെട്ടിയിട്ടും തടഞ്ഞുവെക്കാന്‍ കഴിയാതെ കുത്തിയൊഴുകുന്ന വിലാസിനിയുടെ സ്നേഹത്തിനുമുന്പില് രോമാഞ്ചകഞ്ചുക പുഞ്ചക ഇഞ്ചികടിച്ച തഞ്ചാവൂര്‍ക്കാരനായിപ്പോയി ... അവസാനം വിലാസിനിക്ക് മറുപടിക്കത്തയച്ചൂ നമ്മുടെ നായകന് ......
നായികയുടെ നിരന്തരമുള്ള മറുപടിക്കത്തുകളും അവളുടെ ഭര്‍ത്താവിന്റെ തുടര്‍ച്ചയായ നൈറ്റ്ഡൂട്ടികളും കോമുക്കുറുപ്പിനെ മരിച്ചു ജീവിക്കുന്ന ആരുടേയോ പേരില്‍ വീണ്ടുമൊരു കൊട്ടത്തേങ്ങയടിച്ച് ഒരു അനോണിബ്ലോഗ് തുടങ്ങുന്നതിലെത്തിച്ചു.
നായികയും നായകനും ബ്ലോഗിലൂടെ മുഖത്തോടു മുഖം നോക്കാതെ പരസ്പരം കമന്റിട്ടുകളിച്ചു .
“ എന്നിട്ടരിശം തീരാത്തവനാ-
പ്പുരയുടെചുറ്റും മണ്ടിനടന്നു..”
എന്നുപറഞ്ഞപോലെ പ്രേമിച്ചു മതിവരാത്ത ആ ‘കിളവ മിഥുനങ്ങള്‍‘ വീണ്ടുമൊരു അനോണിനാമവുംകൂടി പലിശയ്ക്കെടുത്ത് പുതിയൊരു അഗ്രിതുടങ്ങി . കാരണം ബ്ലോഗന്മാരും ബ്ലോഗിണികളും ഒന്നിച്ചു പറയുന്നു 'അഗ്രി ചതിച്ചു.... അഗ്രി പറ്റിച്ചു...... ഒന്നുകൂടി പോസ്റ്റുന്നു’ ഇതെല്ലാം അഗ്രിക്കിട്ടൊരുചതിവാണെന്നത് രഹസ്യമായ പരസ്യമാണെങ്കിലും. കോമുക്കുറുപ്പും വിലാസിനിച്ചേച്ചിയും തങ്ങളുടെ ‘ചതിക്കാത്ത അഗ്രി..’ എന്ന പുതിയ അഗ്രിഗേറ്ററിന്റെ ഉദ്ഘാടനം അമേരിക്കയില്‍ നിന്നും പ്രത്യേകം ആണവക്കോട്ടിംഗ് നടത്തി ഇറക്കുമതി ചെയ്ത കൊട്ടത്തേങ്ങയടിച്ച് നിര്‍വ്വഹിച്ചു.
ഓ.ടോ: “ഞാനീനാട്ടുകാരനേയല്ലേ....”
Subscribe to:
Post Comments (Atom)
32 comments:
“കാര്യമായിരുന്നു മനുഷ്യന് വല്ല പരസ്യവും കാണുമ്പോഴായിരിക്കും ഇടയ്ക്ക് കൊണ്ട്ചെന്ന് വല്ല വാര്‍ത്തായും, സിനിമായുമൊക്കെയിട്ട് മനുഷ്യനെ ബോറടിപ്പിക്കുകയും, തമ്മിലടിപ്പിക്കുകയുമൊക്കെ ചെയ്യുന്നത്!!.” പരസ്യം കാണുന്നതിനിടയില്‍ കോമഡി പ്രോഗ്രാം വന്നപ്പോള്‍ കോമുക്കുറുപ്പ് ആരോടെന്നില്ലാതെ പിറുപിറുക്കാന്‍ തുടങ്ങി.
രസികോ,
രണ്ടും കല്പ്പിച്ചാണോ?ശരിക്കും ആരാ ഈ വിലാസിനി?ആരെങ്കിലും ആകട്ടെ എന്തായാലും തേങ്ങ എന്റെ വക.
രസിപ്പിച്ചു
രസികാ,“ ക്ഷ ബോധിച്ചു“.ആക്ഷേപഹാസ്യം ആരെ ഉന്നം വച്ചായാലും എല്ലാരേയും രസിപ്പിക്കും,തീര്‍ച്ച.
ആശംസകളോടെ,
വെള്ളായണി
രസികാ..ഇത്തവണയും രസിപ്പിച്ചു
മലയാളികളുടെ കോമഡി കോമക്കുറുപ്പിനു ദഹിക്കാതതു എന്തു കൊണ്ടെന്നു മനസ്സിലായി പക്ഷെ പരസ്യത്തോട് ഇഷ്ടം കൂടാന്‍ കാരണം എന്താന്നു എത്ര ആലോചിച്ചിട്ടും ഓടിയില്ല..
ഇനി വല്ല മുടി വളരാനുള്ള പരസ്യവും തപ്പിയതാണോ..? മൂപ്പര് ഗള്‍ഫ് ഗേറ്റിന്റെ പരസ്യം കാണാതിരിക്കില്ല ..... ' നിങ്ങളുടെ മത്തങ്ങാ പോലെയുള്ള തലയില്‍ മുടി നാരു കിളിര്‍ക്കാന്‍ ജപ്പാന് കൃഷി!'
രസികന്‍
ബ്ലോഗില്‍ തലയിട്ടടിച്ച്, കമന്റ് ബോക്സില്‍ കൈകാലിട്ടടിച്ച്, ആരോ എറിഞ്ഞുടച്ചിട്ട് പോയ തേങ്ങയില്നിത്തിരി വെള്ളവും കുടിച്ച്, ബോധം കെട്ടുറങ്ങുന്ന സമയത്താണ്, രസികന്റെ വക കോമഡി.
ഹഹഹഹ, അലക്കുബോള്‍, ശരിക്കും വെളുക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള രസികാ,
രസിക മന്ത്രങ്ങള്‍ രസചരട് പൊട്ടി, ബ്ലോഗില്‍ ചിതറി തെറിക്കട്ടെ.
ആര്‍ക്കെങ്കിലും, എന്തെങ്കിലും, എന്നെങ്കിലും, എവിടെയെങ്കിലും മനസ്സിലായോ എന്ന് മനസ്സിലാവാന്‍ , മനസ്സുള്ളവര്‍, മനസ്സ്വെക്കുന്നില്ലല്ലോ.
വിലാസിനിയെ ഇത്രപെട്ടെന്ന് കണ്ടെത്തുമെന്ന് കരുതിയില്ല. നീ ആള് CBI തന്നെ
ക്ഷാ, പിടിച്ചുട്ടോ രസിക.
ഷേക്സ്പിയർ എം.എ മലയാളം...ഗൊള്ളാം...
എവിടെയൊക്കെയോ കൊള്ളാതെ കൊള്ളിച്ച് രസികനിതെന്തിന്റെ പുറപ്പാടാ?
ബ്ലോഗ് തപ്പിയ ബ്ലോഗ്ഗർ മുതലിങ്ങോട്ട് തുടങ്ങിയ അലക്കാണല്ലോ.. ബൂലോഗത്തെ വിഷയങ്ങളറിയാൻ ഇപ്പോൾ രസികന്റെ മാത്രം ബ്ലോഗ് വായിച്ചാൽ മതിയെന്നായിരിക്കുന്നു. പക്ഷേ, എന്നെപ്പോലെ തലയിലല്പമെങ്കിലും കളിമണ്ണ് ഉണ്ടായാലേ സംഗതികളൊക്കെ കത്തൂ...
ചുരുക്കത്തിൽ രസികനെന്തോ തീരുമാനിച്ചുറച്ചിട്ടുണ്ടെന്ന് തീർച്ച.
ഗോല്ലാം ..... മൊത്തത്തില്‍ അലക്കി വെളുപ്പിച്ചു അല്ലെ ......
നടകട്ടെ ...
ആയിക്കോ... ആയിക്കോ...
നടക്കട്ടേ നടക്കട്ടെ ഈ കുറുപ്പന്മാരെല്ലാം ചേർന്ന് കലക്കട്ടേ
ഒരൂട്ടമൊക്കെ മനസ്സിലായി.. നാലാം ക്ലാസില്ലെങ്കിലും തലയില്‍ മുടിയില്ലാത്തതിന്റെ അഹങ്കാരം എനിക്കുമില്ല.. :)
പ്രയാസിയെന്തോ പറയാന്‍ കരുതി വേണ്ടാന്ന് വെച്ചത്. ഒരു പ്രയാസം.
രസിപ്പിച്ചു രസികാ.. ...
ഇതെനിക്കിട്ടല്ല...
ഞാൻ ബികോം ഫസ്റ്റ് ക്ലാസാ. ഇവൻ വെറും നാലാം ക്ലാസ്..
ഹിഹിഹിഹിഹിഹിഹിഹി
രസികാ നന്നായിരിക്കുന്നു.നാലാം ക്ലാസ് ആണേലും അതിന്റെ ഒരു അഹങ്കാരവും ഇല്ല.
പോസ്റ്റ് രസിച്ചു വായിച്ചു. പലരും പറഞ്ഞ ‘ഉള്ളുകള്ളികളൊന്നും’ പിടികിട്ടിയില്ല.
ഇതിലെ ആക്ഷേപ ഹാസ്യങ്ങള്‍ ഒന്നും ആരെ കുറിച്ചാണെന്ന് എനിക്കും മനസ്സിലായില്ല.എന്തായാലും പോസ്റ്റ് നന്നായി.പലതും മനസിലാവാത്തതോണ്ട് രസിപ്പിച്ചു എന്നു പറയാന്‍ എനിക്കൊരു വൈഷമ്യം !
ആരാ ഈ വിലാസിനീം കോമൂം ഒക്കെ ?
ഞാന്‍ സത്യമായും ഈ നാട്ടുകാരനല്ല, അതിനാല്‍ തന്നെ ആരെയും അറിയുകയുമില്ല.
:)
രസികരാജാവേ രസിച്ചു. എല്ലാരും പറയുമ്പോലെ ഇതിലാരാനുമൊക്കെ ഉണ്ടോ? ആവോ?
ഇനിക്കൊന്നും മനസ്സിലായില്ലാ...
ചുരുക്കി പറഞ്ഞാല്‍ എല്ലാവര്‍ക്കിട്ടും പാര വച്ചു..ല്ലേ?
ഗള്‍ഫ് ഭാര്യമാര്‍..അഗ്രി...പിന്നെ, എനിക്ക് ചിലത് മനസ്സിലായില്ല.
ന്നാലും,സംഭവം മൊത്തത്തില്‍ ഉഷാറായി..
സമയക്കുറവു കാരണം വളരെ വേഗത്തിലാണു വായന അതുകൊണ്ട് കാര്യങ്ങള്‍ പെട്ടെന്നു മനസ്സിലാവുന്നില്ല. ആര്‍ക്കിട്ട് താങ്ങിയതാ?
അരുണേ : രണ്ട് പോയിട്ട് ഒന്നുപോലും കല്‍പ്പിച്ചിട്ടില്ല മോന്നെ.... ആ.. ഏതോ ഒരു വഴിയേപോയ വിലാസിനി ...... പിന്നെ തേങ്ങഞാന്‍ ജ്യൂസടിച്ചു കുടിച്ചു കെട്ടോ. നന്ദി
വിജയന് സാര്‍: പ്രത്യേകിച്ച് ആരേയും ഉന്നം വെച്ചിട്ടില്ലാ ചുമ്മാ ഒരു രസത്തിനുവേണ്ടി എഴുതി എന്നു മാത്രം. നന്ദി
സാബിത്ത്: കോമുക്കുറുപ്പിന്റെ അഭിപ്രായത്തില്‍ അരമണിക്കൂര്‍ പരസ്യാത്തിനിടയില് രണ്ടുമിനിറ്റ് പ്രോഗ്രാം ആവശ്യമില്ലാ എന്നതാണ് ..... പിന്നെ ജപ്പാന് കൃഷി അങ്ങ് ഉഗാണ്ടയില്‍ നടത്തിയാല്‍ മതി ഇങ്ങോട്ടു വേണ്ട . നന്ദി
ബീരാന്: വെറുതേ “ക്ഷാ”യൊന്നും പിടിക്കല്ലേ.. അടി..... ങാ... നന്ദീ
നരിക്കുന്നാ: എവിടെയും കൊള്ളാതെ കൊള്ളിച്ച് ഈ പാവം ഒന്നിനും പുറപ്പെട്ടിട്ടില്ലേയ് .... ചുമ്മാ രസസ്ത്തിന് ഒന്നെഴുതി എന്നു മാത്രം നന്ദി
നവരുചിയന്‍ : ഹേയ് ... ഇതിനിടയ്ക്ക് അങ്ങിനെയും സംഭവിച്ചോ? നന്ദി
കുറ്റ്യാടീ: കി.കി.കീ നന്ദി
അനൂപ് ജീ: ഹഹ നമുക്ക് കുറുപ്പന്മാര്ക്ക് അലക്കാന്‍ ഒരു വാഷിംഗ് മെഷീന് വാങ്ങിച്ചു കൊടുക്കണം നന്ദി
ബഷീര്‍ ജീ: ഹഹഹ നന്ദി.
അരീക്കോടന്‍ മാഷെ: നന്ദി
കുറുക്കാ: ബീകോം സെകന്റ് ക്ലാസായാലും പണ്ടത്തെ നാലാം ക്ലാസ് . ഹോ . അതൊരു ഒന്നൊന്നര നാലാം ക്ലാസു തന്നയാ....... നന്ദി
ചാണക്യന്: വേണ്ടാ.......... നന്ദി
നിതീഷ്: പക്ഷെ തലയില്‍ മുടിയില്ലാ എന്ന അഹങ്കാരം നല്ലവണ്ണമുണ്ട് .... നന്ദി
ബിന്ദു ജീ: ഹഹ ഇതില്‍ പ്രത്യേകിച്ച് ഉള്ളില്‍ കള്ളികളൊന്നുമില്ലാന്ന് .. നന്ദി
കാന്താരി ജീ: ഇതില്‍ ആരെക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല എല്ലാമൊരു തോന്നല്‍ മാത്രം. കോമു ഒരു പാവം പടക്കുറുപ്പായിരുന്നു ( പട വാളിനു പകരം കൊടുവാള്. കോമുവിന്റെ നാക്കിനെ പറ്റിയും കൊടുവാളെന്നു പറയുന്നവരുമുണ്ട്) . ഹയ് ... വിലാസിനിയെ അറിയില്ലെ നമ്മുടെ പട്ടാളക്കാരന് കുമാരേട്ടന്റെ ഫാര്യയേ........ നന്ദി
അനില്‍ ജീ: ആരും അറിഞ്ഞിട്ടില്ലാ കെട്ടോ ... ആരോടും പറയണ്ടാ......... നന്ദി
ഗീതേച്ചീ: ആ... ആര്‍ക്കറിയാം ഇതില്‍ ഒരു പാവം കഥയും അതിന്റെ കുറേ പാത്രങ്ങളുമുണ്ടെന്നല്ലാതെ മറ്റൊന്നുമില്ലാ ........ നന്ദി
സ്മിതാജീ: ഞാനീ നാട്ടുകാരനേ അല്ലേ...... നന്ദി
കുമാരന്: ഞമ്മള് ആര്‍ക്കിട്ടും താങ്ങിയിട്ടില്ല ന്റെ കുട്ട്യേ.. ഞമ്മക്കു തന്നെ ഒരു താങ്ങു കിട്ടാതെ ബലയുകയാ.. നന്ദി
രസികോ,
അപ്പോ അങ്ങനെയാണല്ലെ ആ ബ്ലോഗുണ്ടായത്. (ഏത് എന്ന് ചോദിക്കരുത് ഞാൻ പറയില്ല, ഇവിടെ വന്നിട്ട് പിന്നെന്തിനാ അത് പറയുന്നത്)
കൊള്ളാം കഥകൾ.
ആര്ക്കൊക്കെയിട്ടാ താങ്ങിയത് എന്ന് കൃത്യമായങ്ങ് മനസ്സിലായില്ല... കുറച്ചു ക്ളൂസ് തരാമോ :)
ഞാനൊരു പുതുമുഖം ആണെങ്കിലും ഇതിലെ "താങ്ങലുകള്‍" ആര്‍ക്കൊക്കെ എന്നു മനസ്സിലായി...
നന്നായിരിക്കുന്നു
രസികന്‍,
നീ തന്നെ ഒരു താങ്ങില്ലാതെ നില്ക്കുമ്പോള് മറ്റുള്ളവര്‍ക്കിട്ട് താങ്ങിയാല്‍, ആ താങ്ങ്, എന്താവും?.
ബൂലോകത്തെ മുഴുവന്‍ ബയോളജിയു, രസതന്ത്രവും, വിളമ്പിയിട്ടും, പഴയ പുലികളെയോന്നും വെറുതെ വിടാതെയുള്ള ഈ യാത്രയില്‍ സ്വയം താങ്ങ് കണ്ടെത്താനുള്ള ശ്രമമാണോ?
ഞാനിവിടെ വന്നിട്ടെയില്ല.
കൊള്ളാം കുഞ്ഞേ നിന്നിഷ്ടം
തള്ളാന്‍ പാടില്ലെന്നാലും
മാനം നോക്കി സഞ്ചാരം
ഹൂം ഹൂം ഹൂം ഹൂം
തകര്‍ക്കുകയാണല്ലോ മാഷേ...
:)
പണ്ടൊക്കെ കുറുപ്പന്മാര് പടവാള് കൊണ്ട് പടവെട്ടി കുടുംബം പുലര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് രാഘവക്കുറുപ്പും മക്കളും അരി വാങ്ങുന്നത് കൊടുവാള് കൊണ്ട് കാടുവെട്ടിയാണ് എന്നൊരു വളരെ ചെറിയ മാറ്റം മാത്രം.
ഇങ്ങനെ അപാര ആക്ഷേപഹാസ്യമായി മുന്നേറിയ എഴുത്ത് ചിലയിടങ്ങളിൽ 'ഓവറാക്കി ബുദ്ധിമുട്ടിച്ചോ' എന്നൊരു സംശയം. എന്തായാലും സൂപ്പർ ആക്ഷേപഹാസ്യം ആണ് ട്ടോ രസികാ. ആശംസകൾ
Post a Comment