ഹാക്ക് ചെയ്യാന്‍ പോകുന്ന മൈല്‍ ഏതു
മൈല്‍ ആണെന്നു ടൈപ്പ് ചെയ്യുകയാണ്
ആദ്യമായി ചെയ്യേണ്ടത് ... ഉദാഹരണം
blog@gmail.com എന്നാണു നിങ്ങള്‍
ഹാക്ക് ചെയ്യാനാഗ്രഹിക്കുന്ന മൈല്‍
ഐഡി എങ്കില്‍ gmail.com@blog എന്നു
തിരിച്ചു ടൈപ്പ് ചെയ്യുക.
അതിനു ശേഷം പാസ്സ് വേര്‍ഡിന്റെ
കോളത്തില്‍ താഴെ കാണുന്ന പാസ്സ്
വേര്‍ഡ് ടൈപ് ചെയ്യുക
atoZ1to0
ഉടന്‍ എന്റര്‍ ചെയ്യുക ഉടന്‍ തന്നെ
The username or password you
entered is incorrect. [?]
എന്ന മെസ്സേജു വരും പേടിക്കേണ്ട ഈ
മെസ്സേജു വന്നതിനു ശേഷം ഇവിടെ ക്ലിക്കി
ഇതില്‍ കാണുന്ന കോഡെടുത്ത്
പാസ്സ്വേര്‍ഡിന്റെ കോളത്തില്‍ ടൈപ്
ചെയ്യുക
ഇങ്ങിനെ എല്ലാ മൈലും ഹാക്ക് ചെയ്യാം !!!!
19 comments:
എല്ലാ പാസ്സ്വേര്‍ഡും ഹാക്ക് ചെയ്യാം!!!
hey, its working !!
എനിക്കറിയാം പാസ്സ് വേഡ് എന്താണെന്ന്. അതുകൊണ്ട് ഞാന്‍ ക്ലിക്കി നോക്കിയിട്ടൊന്നൂല്യ.
കൂട്ടില്ല..
:)
ആദ്യം ഹാക്ക് ചെയ്തത് രസികന്റെ മെയില്‍ - നിറയെ തെറി.... അതോടെ പൂട്ടി...!
രസികൻ, വളരെ നല്ലൊരു വിവരം ഇവിടെ പോസ്റ്റിയതിന് നന്ദി. പക്ഷേ ഒരു പ്രശ്നം ഉണ്ട്. ആ ലിങ്ക് എനിക്ക് ഓപൺ ആകുന്നില്ല. എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു.
അതൊന്ന് നോക്കിയിട്ട് ഉടനെ ശരിയാക്കൂ......
ഹൊ! വിദ്യ പറഞ്ഞു തന്നതിന് നന്ദി മാഷേ നന്ദി. ആദ്യം പൊളിച്ചത് രസികന്റെ ബ്ലോഗ് തന്നെയാ. എന്തൊക്കെ പോക്രിത്തരമാ എന്റെ മാഷേ ഡ്രാഫ്റ്റില്‍ എഴുതി വെച്ചിരിക്കുന്നത്. ഛെ മോശം :)
ശ്രീലാല്‍ : യെസ് ഇറ്റ് ഇസ് വര്‍ക്കിംഗ് (സലിം കുമാര്‍ ചോദിച്ചപോലെ “ചിലപ്പോ ബിരിയാനി കൊടുക്കുന്നുണ്ടങ്കിലോ”) വന്നതിനും കമന്റിട്ടതിനും നന്ദി
എഴുത്തുകാരി: അതു ഞാന്‍ വിശ്വസിച്ചു :)
വന്നതിനും കമന്റിട്ടതിനും നന്ദി
പകല്‍ കിനാവന് : അതു മാത്രം പറയരുത് :)
വന്നതിനും കമന്റിട്ടതിനും നന്ദി
BS Madai : എല്ലാം കണ്ടു അല്ലേ ഗള്ളാ :) വന്നതിനും കമന്റിട്ടതിനും നന്ദി
നരിക്കുന്നന്‍: വേല മനസ്സിലിരിക്കട്ടെ സൌദി അറേബ്യയിലേക്ക് പെട്രോളിറക്കല്ലേ...... ഹിഹി... :) വന്നതിനും കമന്റിട്ടതിനും നന്ദി
ബിനോയ് : ഗള്ളാ ഇജ്ജ് എല്ലാം കണ്ട് പിടിച്ച് അല്ലേ .... അടി ... അടി :) :)
വന്നതിനും കമന്റിട്ടതിനും നന്ദി
എല്ലാ പാസ്സ്വേര്‍ഡും ഹാക്ക് ചെയ്യാം
പുത്തന്‍ അറിവ് പകര്‍ന്നതിനു നന്ദി
സ്വകാര്യം
റിയാദില്‍ എവിടെയാണ് ഞാനും റിയാദിലാണു
0551930709
ഏതോ മാസം ഒന്നാം തിയ്യതി, കണിക്കയിൽ കുഞ്ചിയിട്ട്, ദൈവം വരുന്നുണ്ടോന്ന് നോക്കാനായി, ബ്ലോഗ് തുറന്നതും, ദാ കെടക്ക്ണ്, ദൈവത്തെപോലെ തന്നെ, രസികന്റെ പോസ്റ്റ്.
ആദ്യം ഒന്ന് അമ്പരന്നു, ഇന്നലെ ഞാൻ കണുബോൾ അസുഖം ഒന്നും ഇല്ലായിരുന്നല്ലോ, പെട്ടെന്ന്,
ബൾബ് കത്തിയത് ലിങ്ക് കണ്ടപ്പോൾ,
ഇത്, ഇന്ന് ഒന്നര ഹാക്കാണ് മോനെ.
ഞാന്‍ ക്ലിക്കൂലാ!!
എനിക്കറിയാം എന്തിനാണെന്ന്;
കൊച്ചു ഗള്ളന്‍!!
വ്വലരെ നല്ല ഒരു കര്യം.ഈ സുദിനതില് ചെയ്യുവന്‍ കഴിഞു..രസിക.നന്നായിട്ടുന്ദു...
അയ്യെട ! വേല മനസ്സിലിരിക്കട്ടെ.ഞാൻ ഇതു പരീക്ഷിക്കൂലാ !
ഇന്നലെ ഈ ഹെഡിങ് കണ്ടപ്പോ തന്നെ അപകടം മണത്തു. :)
ഇത്രേം ദിവസം കഴിഞ്ഞാണു നോക്കിയത്.... അയ്യേ..
പാവപ്പെട്ടവന്: അപ്പോ ഞമ്മളെ കയ്യോടെ പിടിച്ചല്ലോ അല്ലേ......
ബീരാന്‍ജീ : എല്ലാം ഒരു രസമല്ലേ .... ഹിഹി
ഹരീഷ് : ക്ലിക്കിയിട്ടില്ലാ.... ഞാനാരോടും പറയൂല്ലാ ട്ടോ...
: നമ്മളെക്കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ
കാന്താരിജീ: ഇതു വര്‍ക്കു ചെയ്യുന്നൂ ... പരീക്ഷിച്ചോളൂ :)
ശ്രീ : പഹയാ... ബല്ലാത്തൊരു മൂക്കു തന്നെ അന്റെ മൂക്ക് ..
കുമാര്‍ ജീ : ഹിഹി
പിന്നെ എല്ലാ സുഹൃത്തുക്കളോടും ഒരപേക്ഷ ഇതൊരു തമാശയായി മാത്രമെ എടുക്കാവൂ. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്...
അയ്യോ രസികാ അക്കിടി പറ്റിച്ചല്ലോ ഇയ്യാള് ആള് കൊള്ളാലോ
കമന്റുകൾ ആദ്യം നോക്കാം എന്നിട്ട് പരീക്ഷിക്കാം എന്ന് കരുതി..
ഐഡിയ വളപ്പിൽ എന്നാണല്ലേ വീട്ടുപേര് ?
Post a Comment