Monday, July 27, 2009

ചെറായി മീറ്റില്‍ അഹങ്കാരമോ?!!

ഞാനും എന്റെ കസിനും പുലര്‍ച്ചക്കോഴിയെ ഓവര്‍ടേക്ക് ചെയ്തുകൊണ്ട് കോഴിക്കോട് പുതിയ ബസ്റ്റാന്റില്‍ ചെന്നുനിന്നശേഷം എറണാകുളം ബസ്സിനായി അരിച്ചുപെറുക്കിക്കൊണ്ടിരുന്നു ..... അവസാനം അവനെത്തി ....

ഞങ്ങളെ വഹിച്ചുകൊണ്ട് പറവൂര്‍ ലക്ഷ്യമാക്കി അവന്‍ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു..... ജീവിതത്തിലാദ്യമായി ഒരു ബ്ലോഗുമീറ്റിനു പങ്കെടുക്കാന്‍ പോകുന്നതിന്റെ ത്രില്ലുകൊണ്ടായിരിക്കണം അഞ്ചുമണിക്കൂറോളം ബസ്സിലിരുന്നത് അറിഞ്ഞതേയില്ല....
പറവൂര്‍ ഇറങ്ങി ഏറ്റവുമടുത്തുകണ്ട ഭോജനശാലയിലേക്ക് ആഞ്ഞു കയറി വയറിനു ആശ്വാസം കൊടുത്ത ശേഷം ചെറായിലേക്കുള്ള ബസ്സില്‍ കയറി ....................


ചെറായില്‍ ചെന്നു നില്‍ക്കുന്നു.. ഹരീഷ്ജിയെ വിളിച്ച് വഴിയന്വേഷിക്കുന്നു ... ഒരു ഓട്ടോ വിളിച്ച് നേരെ അമരാവതിയിലേക്ക് ........... പ്രകൃതിയുടെ രമണിയെ ദൈവം തമ്പുരാന്‍ വാരിക്കോരി നല്‍കിയ ചെറായിയുടെ കുഞ്ഞു വീഥിയിലൂടെയുള്ള യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു......

അമരാവതിയെത്തി.....

ഭയങ്കര ധൈര്യവാനായ എന്റെ ധൈര്യം ഒന്നുകൂടി അധികമാക്കിയതിന്റെ സൂചകമായി കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങിഠേ... ഠോ..ഠിം....” കാരണം മറ്റൊന്നുമല്ല ... ബൂലോകത്തെ പുലികളെല്ലാം പങ്കെടുക്കുന്ന മീറ്റില്‍ അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും ഒരു ലതു തന്നെയായിരിക്കുംഈസ്സരാ‍ാ‍ാ..... തിരിച്ചുപോയാലോ.....”


ഏതായാലും വന്നതല്ലേ വരുന്നിടത്തുവെച്ചു കാണാമെന്ന തീരുമാനത്തെ കുരുക്കിട്ട് പിടിച്ചുകൊണ്ട് നേരെ രജിസ്ട്രേഷന്‍ കൌണ്ടറിനെ ലക്ഷ്യമാക്കി നടന്നു ....


അതാ ഞങ്ങളെ പേടിപ്പിക്കാനെന്നവണ്ണം വണ്ണമുള്ള ഒരാള്‍ മീശപിരിച്ചു തുറിച്ചു നോക്കുന്നു ... ഞാന്‍ പേടിരോഗയ്യര്‍ക്ക് പത്ത് കൂളിംഗ് ഗ്ലാസ്സ് നേര്‍ച്ച നേര്‍ന്ന ശേഷം എന്റെ കസിന്‍ന്റെ ചെവിയില്‍ മന്ത്രിച്ചുപോങ്ങുമ്മൂടന്‍ എന്ന ബ്ലോഗറാണ് ... വേഗം കൌണ്ടറിലേക്കു വിട്ടോ .. ”റജിസ്ട്രേഷന്‍ കൌണ്ടറില്‍ ഞങ്ങളെ ചിരിച്ചുകൊണ്ട് വരവേല്‍ക്കാന്‍ എഴുത്തുകാരിച്ചേച്ചി , ബിന്ദു ജി , പിരിക്കുട്ടി തുടങ്ങിയവരുണ്ടായിരുന്നു.....മീറ്റുതുടങ്ങി ആളുകള്‍ പരിചയപ്പെടുത്തല്‍ നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഞങ്ങള്‍ ഹാളിലെത്തിയത് ..... നമ്മുടെ സജീവ്ജി തന്നെയായിരുന്നു ഹാളില്‍ നിറഞ്ഞു നിന്നിരുന്നത് എന്നതു ഞാന്‍ പ്രത്യേകം പറയുന്നില്ല ....
ഓരോരുത്തരായി പരിചയപ്പെടുത്തുന്ന രീതി എനിക്കിഷ്ടമായി, അതിലേറെ ഇഷ്ടമായത് ഞാന്‍ ഭയപ്പെട്ട അഹങ്കാരം, പൊങ്ങച്ചം തുടങ്ങിയ വകകള്‍ ലവലേശം അവിടെയെങ്ങും കാണാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു .....


ഭൂലോകത്തെ പുലികള്‍ (എല്ലാവരുടെയും പേരെടുത്തുപറയുകയാണെങ്കില്‍ പോസ്റ്റില്‍ ബ്രേക്കു ചവിട്ടിയാല്‍ നില്‍ക്കില്ല എന്നതുകൊണ്ട് എന്റെ പ്രിയ സുഹൃത്തുക്കള്‍ ക്ഷമിക്കുക) വളരെ വളരെ ഫ്രണ്ട്‌ലിയായി തങ്ങളെ പരിചയപ്പെടുത്തിയും സൌഹൃദങ്ങള്‍ പങ്കിട്ടുകൊണ്ടും ചെറായി ബ്ലോഗ് മീറ്റിന്റെ വന്‍ വിജയയത്തില്‍ പങ്കാളികളായി ....അതുകൊണ്ടുതന്നെയായിരിക്കണം ഒരു ബ്ലോഗറല്ലാത്ത എന്റെ സ്വന്തം കസിന്‍ എന്റെ ചെവിയില്‍ പതുക്കെ മന്ത്രിച്ചത്എനിക്കും ബ്ലോഗറാവണം .....ആയേ പറ്റൂ....”സജീവ്ജിയുടെ കാരിക്കേച്ചര്‍ രചന വളരെ ആകര്‍ഷണീയമായിരുന്നു ....... ബിലാത്തിപ്പട്ടണംജിയുടെ മാജിക്കും മാജിക്കിലെ രഹസ്യം സദസിനു വിവരിച്ചുകൊടുത്തതും എടുത്തുപറയത്തക്കതുതന്നെയായിരുന്നു.

പിന്നീട് സംഭവബഹുലമായ ഉച്ചഭക്ഷണമായിരുന്നു .............................ലതിച്ചേച്ചിയുടെ ചെമ്മീന്‍വട പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഒന്നായിരുന്നു എന്നത് പറയാതിരിക്കാന്‍ വയ്യ ...


പിന്നീടുള്ള
ഗ്രൂപ്ഫോട്ടോയെടുപ്പും ശേഷമുള്ള കവിതാപാരായണം, .സ് ജാനകിയുടെ സ്വരത്തിലുള്ള ഗാനം , നാടന്‍ പാട്ട് ,ഗള്‍ഫില്‍ നിന്നും ഓട്ടോ പിടിച്ചെത്തിയ വാഴക്കോടന്‍ജിയുടെ മോണോ ആക്ട് തുടങ്ങിയവ അരങ്ങുതകര്‍ക്കുമ്പോഴായിരുന്നു ഇനിയും വൈകിയാല്‍ ഞങ്ങളുടെ കുഗ്രാമത്തിലെത്താന്‍ ഒരു കുന്തവും കിട്ടില്ലാ എന്ന അപകട സൂചന എന്റെ കസിന്‍ പുറത്തുവിട്ടത് .....

പിന്നീട്
എല്ലാവരോടും പെട്ടന്നുതന്നെയാത്രപറഞ്ഞു ..... മൈക്ക് കയ്യില്‍ പിടിച്ച ലതിച്ചേച്ചിയോട് യാത്രപറയാന്‍ സാധിച്ചില്ല എന്ന വിഷമം മനസ്സിലുണ്ടായിരുന്നെങ്കിലും നിറഞ്ഞ മനസ്സോടുകൂടിത്തന്നെ ഞങ്ങള്‍ നാട്ടിലേക്കു തിരിച്ചു...............

അതെ ചെറായിലെ ബ്ലോഗേഴ്സ് സുഹൃദ് സംഗമം അത്രയ്ക്ക് വിജയകരമായിരുന്നു .....
പ്രവാസ ജീവിതത്തിലെ മനം മടുപ്പിക്കുന്ന ദിനങ്ങളില്‍ നിന്നും കുറച്ചുകാലത്തേക്ക് മോചിതനായി അവധിക്കാലം ചിലവഴിക്കുന്ന എനിക്ക് മറക്കാന്‍ കഴിയാത്ത ഒരു ദിനം സമ്മാനിച്ച ബ്ലോഗേഴ്സ് സുഹൃദ് സംഗമത്തിന്റെ സംഘാടകര്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.......

***********

.ടൊ: വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സമയം വളരെ വൈകിയ കാരണം ഉറക്കത്തിലേക്കു വഴുതി വീണശേഷം ഗുഡ്മോര്‍ണിംഗ് ഉച്ചയ്ക്ക് പന്ത്രണ്ടരയിലേക്കു ഷിഫ്റ്റ് ചെയ്തു ...... അതുകൊണ്ടു തന്നെ ചെറായിമീറ്റിനെപ്പറ്റിയുള്ള പ്രഥമപോസ്റ്റ് എന്റേതായിരിക്കണം എന്ന സ്വപ്നം തകര്‍ന്നു തരിപ്പണമായി .......

പിന്നീട്
അഗ്രികളില്‍ ഒന്നെത്തിനോക്കുമ്പോഴേയ്ക്കും കെ.എസ്..ബിയും ചതിച്ചു ...... അവസാനം വൈദ്യുതി വന്നപ്പോഴേയ്ക്കും വളരെ വൈകിയിരുന്നു .....
************

ബ്ലോഗിലൂടെ
പരിചയമുള്ള പലമുഖങ്ങളും നേരിട്ടുകണ്ടതിന്റെ ത്രില്ലില്‍ പല മുഹൂര്‍ത്തങ്ങളും ക്യാമറയില്‍ പകര്‍ത്താന്‍ വിട്ടുപോയി ....... ക്ഷമിക്കുമെന്ന പ്രതീക്ഷയില്‍ ... സസ്നേഹം രസികന്‍

46 comments:

രസികന്‍ said...

ചെറായി മീറ്റില്‍ അഹങ്കാരമോ?!!

ബ്ലോത്രം said...

ആശംസകള്‍..

നാട്ടുകാരന്‍ said...

ഓര്‍മയില്‍ എന്നെന്നും നില്‍ക്കട്ടെ ഈ സുന്ദര സുദിനം!

അരുണ്‍ കരിമുട്ടം said...

ഒരു അഹങ്കാരവുമില്ല, അടിപൊളിയാ:)

ബഷീർ said...

ആശംസകൾ.. ആശംസകൾ :)
രസികൻ അഹങ്കാര പോസ്റ്റ് :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

രസികൻ..

വീണ്ടും ഒരിക്കൽ കൂടി അവിടെ ചെന്നതു പോലെ തോന്നി..നല്ല വിവരണം നന്ദി!

അനില്‍@ബ്ലോഗ് // anil said...

രസികാ,
നന്നായി എഴുത്ത്.
നേരില്‍ കണ്ടതില്‍ സന്തോഷം.

ഡോക്ടര്‍ said...

അതെ... നല്ല മീറ്റ്.... ഇനിയും ഇത് പോലോത്ത മീറ്റുകള്‍ ഉണ്ടാവട്ടെ.... :)

ശ്രീ said...

വിവരണം കലക്കി മാഷേ.

Areekkodan | അരീക്കോടന്‍ said...

നല്ല വിവരണം ..കണ്ടതില്‍ സന്തോഷം

Jayasree Lakshmy Kumar said...

അഹങ്കാരം എന്നു പറയുന്ന സംഭവം ചെറായിയിലേ കിട്ടാനില്ല. പിന്നെയല്ലേ ചെറായി മീറ്റിൽ :)

ഓരോ പോസ്റ്റു കാണുമ്പോഴും ഒരുപാടൊരുപാടു സന്തോഷം

smitha adharsh said...

ലക്ഷ്മി പറഞ്ഞ പോലെ,ഈ ചെറായി മീറ്റിന്റെ ഓരോ പോസ്റ്റ്‌ കാണും തോറും സന്തോഷം കൂടുന്നു..ഒപ്പം അസൂയയും...
നല്ല പോസ്റ്റ്‌ ട്ടോ രസികന്‍ ചേട്ടാ..

ramanika said...

താങ്കളുടെ പോസ്റ്റിലൂടെ വീണ്ടും ചെറായി എത്തി
നല്ല വിവരണം
ആശംസകള്‍.

വശംവദൻ said...

നല്ല പോസ്റ്റ്‌,
വിവരണം ഇഷ്‌ടപ്പെട്ടു.

jayanEvoor said...

പടങ്ങളെല്ലാം അടിപൊളി.

വളരെ നല്ല വിവരണം!
ഹൃദ്യമായി!

സൂത്രന്‍..!! said...

ആശംസകള്‍..

Typist | എഴുത്തുകാരി said...

തലക്കെട്ട് കണ്ടിട്ടു പേടിച്ചുപോയി, ഇനി അങ്ങനെ വല്ലതും ഉണ്ടായിക്കാണുമോ? അതില്ലാത്തതിന്റെ സങ്കടമാണല്ലേ? കാണാന്‍ സാധിച്ചതില്‍ സന്തോഷം.

Junaiths said...

സന്തോഷം...

Anil cheleri kumaran said...

ഡാ.. കള്ളാ.. നീ പോകുന്നെങ്കിൽ എന്നേം കൂടെ വിളിക്കേണ്ടേ..?
ചതിയൻ രസികൻ..!! ടൈറ്റിൽ ഇങ്ങനെ ആക്കിയത് ആളെ കൂട്ടാനാവുമല്ലേ.

നിങ്ങളുടെ പടമേതാ? അരുണിന്റെ കൂടെ നിൽകുന്നതാണോ???

ബോണ്‍സ് said...

ബ്ലോഗ് മീറ്റുകള്‍ ഇനിയും ഉണ്ടാകട്ടെ. സൌഹൃദങ്ങള്‍ വളരട്ടെ.

monutty said...

ashamsakal ashamsakal meetil
pangeduth vijayipicha ellavarkum
ashamsakal

താരകൻ said...

രസകരമായി എഴുതിയിരിക്കുന്നു.മീറ്റ് മിസ്സ് ചെയ്ത വിഷമം മാറി.

krish | കൃഷ് said...

:)

മാണിക്യം said...

രസികാ സമയകുറവു കോണ്ടാ ഈ പോസ്റ്റിനു ശരിക്കും നല്ല ഒരു കമന്റ് എഴുതണം എഴുതും .. ഒത്തിരി ഇഷ്ടായീ നല്ല വിവരണം

Cartoonist said...

എനിക്ക് പലരെപ്പോലെയും മറ്റുള്ളവരെ പരിചയപ്പെടാന്‍ സമയം കിട്ടിയില്ല എന്ന
കൂറ്റന്‍ കുണ്ഠിതമുണ്ട്, പറയാതെ വയ്യ.

എഴുത്ത്, രസ്സ്യന്‍ :)

ശ്രീലാല്‍ said...

Good coverage രസികാ..

OAB/ഒഎബി said...

അതെ അസൂയതന്ന്യാ...
ഞാനിതിന് പകരം വീട്ടും!
ഞാൻ നാട്ടിൽ പോണ അന്ന് എവിടെ മീറ്റുണ്ടൊ അവിടെ ഞാൻ പോകേം ചെയ്യും. ഇതിലേറെ നന്നാക്കി? എഴുതേം ചെയ്യും. അന്ന് താങ്കൾ ഇവിടെ ആയിരിക്കും...ഹ ഹഹാ ഹിഹീ‍ീ..
എല്ലാറ്റിനേം കാണിച്ചു തരാം :(

OAB/ഒഎബി said...

ആരാ രസികൻ?

രസികന്‍ said...

ബ്ലോത്രം : നന്ദി
നാട്ടുകാരന്‍ : യെസ് ഒരിക്കലും മറക്കാന്‍ കഴിയാത്ത സുദിനം ... നന്ദി

അരുണ്‍ : ഹിഹിഹി ... നന്ദി

ബഷീര്‍ജീ: അഹങ്കാരത്തോടെ നന്ദി :)

സുനില്‍ : സത്യത്തില്‍ മനസ്സിപ്പഴും ചെറായില്‍ത്തന്നെയാ .. നന്ദി

അനില്‍ ജീ : നേരില്‍ക്കണ്ടതില്‍ വളരെ വളരെ സതോഷം നന്ദി

ഡോക്ടര്‍ജീ: അതെ തീര്‍ച്ചയായിട്ടും ഉണ്ടാവട്ടെ ..നന്ദി

ശ്രീക്കുട്ടാ : എന്തേ മീറ്റിനു കണ്ടില്ല ? ഞാന്‍ കരുതി അവിടെനിന്നും കാണാന്‍ കഴിയുമെന്ന് ... നന്ദി

അരീക്കോടന്‍ ജീ : കണ്ടതില്‍ വളരെ വളരെ സന്തോഷം ... നന്ദി

ലക്ഷ്മിജീ: യെസ് അതാണ് ..... തീര്‍ച്ചയായിട്ടും ..... നന്ദി

സ്മിതാജീ: അസൂയപ്പെടേണ്ട തീര്‍ച്ചയായിട്ടും അടുത്തൊരു മീറ്റില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു ......നന്ദി

രമണിക : നന്ദി

വശംവദന്‍ : നന്ദി

ജയം ജീ : നന്ദി

ശ്രദ്ധേയന്‍ | shradheyan said...

ഇവന്മാരെല്ലാം കൂടി കൊതിപ്പിച്ചു കൊല്ലും... :)

രസികന്‍ said...

സൂത്രന്‍ : നന്ദി

എഴുത്തുകാരിച്ചേച്ചി : കാണാന്‍ കഴിഞ്ഞതില്‍ ഒത്തിരിയൊത്തിരി സന്തോഷം നന്ദി

ജുനൈദ് : നന്ദി

കുമാര്‍ ജീ : കുമാര്‍ജി മീറ്റിനുണ്ടാകും എന്നുതന്നെയല്ലെ ഞാന്‍ കരുതിയത് .... ലവിടെചെന്ന് കനത്തില്‍ ഒരു ഹളോ പറഞ്ഞങ്ങു തുടങ്ങാംന്നു കരുതിയതാ ... എന്റെ പടം ഈ പോസ്റ്റില്‍ ഇട്ടിട്ടില്ല :) ചുമ്മാ ഒരു രസത്തിന്
.... നന്ദി

ബോണ്‍സ് : തീര്‍ച്ചയായിട്ടും ... നന്ദി

നരീ : ആശംസകള്‍ .. നന്ദി

താരകന്‍ : നന്ദി നന്ദി

കൃഷ് : നന്ദി

മാണീക്യം ചേച്ചി : ഒത്തിരി നന്ദിയുണ്ട് ... ചെറായിലെപ്പോലെ ഒരുപാട് സുഹൃദ്സംഗമം ഇനിയും ബൂലോകത്ത് നടക്കട്ടെ എന്നാശംസിക്കുന്നു ... നന്ദി

സജീവ് ജീ : കാരിക്കേച്ചര്‍ വരച്ചു തന്നതിനും , അതുപോലെത്തന്നെ നല്ല ഒരു ദിനം ഞങ്ങള്‍ക്കെല്ലാം സമ്മാനിച്ചതിനും ഒത്തിരി കടപ്പാടുണ്ട് ... നന്ദി
നന്ദി നന്ദി

ശ്രീലാല്‍ : നന്ദി

ഒ.എ.ബി : പഹയാ ഇജ്ജ് പഹരം ബീട്ടി മീറ്റ് ബെച്ചാല്‍ അന്ന് ഞമ്മള്‍ ലുട്ടാപ്പീന്റെ കുന്തം റെന്റിനെടുത്ത് പറന്ന് അബിടെയെത്തും :) ആരാ രസികന്‍ എന്ന ചോദ്യത്തിനു ഈ പോസ്റ്റില്‍ എന്റെ ഫോട്ടോ ഇല്ല നമുക്കു കാത്തിരിക്കാം വേറെ വല്ല പോസ്റ്റിലും വരുമോന്ന് .... നന്ദി

ശ്രദ്ധേയന്‍ : സാരമില്ല അടുത്തമീറ്റിനു പങ്കെടുക്കാല്ലോ .. നന്ദി

രാജീവ്‌ .എ . കുറുപ്പ് said...

എന്റെ രസികാ, ചിത്രങ്ങള്‍ കണ്ടു അസൂയ തോന്നുന്നു, വരാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത്, ചിത്രങ്ങള്‍ക്കും വിവരണത്തിനും നന്ദി പ്രിയ കൂട്ടുകാരാ

vahab said...

ഞാന്‍ മുമ്പ്‌ തൊടുപുഴ മീറ്റിംഗിന്‌ പോയപ്പോഴും ഇതേ സംശയം തോന്നിയിരുന്നു. വലിയവരൊക്കെക്കൂടി വന്ന്‌ നമ്മളെ മൈന്റ്‌ ചെയ്യാതിരിക്കുമോ എന്നൊക്കെ. അതൊക്കെ തെറ്റായിരുന്നുഎന്ന്‌ എനിക്കന്ന്‌ ബോധ്യമായി. ചില അസൗകര്യങ്ങള്‍ കാരണം ചെറായിയിലെത്താന്‍ കഴിഞ്ഞില്ല. ഇനി, മറ്റൊരു മീറ്റിംഗില്‍ കാണാം.

പലരും വലിയവലിയ സ്ഥാനത്തിരിക്കുന്നവര്‍, എന്നാല്‍ തലക്കനം തൊട്ടുതീണ്ടാത്തവര്‍, അവരെല്ലാം നമ്മളെപ്പോലെ നമ്മിലൊരുവരായി സ്‌നേഹവും സൗഹൃദവും പങ്കിടുന്നു. ഇതാണ്‌ ബ്ലോഗ്‌ മീറ്റിംഗുകളിലെ ഏറ്റവും മധുരിക്കുന്ന അനുഭവം.

കുഞ്ഞന്‍ said...

രസികന്‍ ഭായി..

അവധി ദിവസങ്ങള്‍ ആഘോഷിക്കുന്ന രസികര്‍ജിക്ക് ഈ സംഗമം ഒരു വിലമതിക്കാനാവത്ത നിമിഷങ്ങള്‍ നല്‍കിയപ്പോള്‍, ഇതു വായിക്കുന്ന എന്നേപ്പോലുള്ളവര്‍ക്ക് നഷ്ടബോധം തോന്നുന്നു..കൂടുതലൊന്നും എഴുതുന്നില്ല.

നരിക്കുന്നൻ said...

രസികാ.........

അഹങ്കാരം ഒരു ലവലേശം തൊട്ടുതീണ്ടിയില്ലാത്ത മലയാളത്തിന്റെ അഹങ്കാരമായ ബൂലോഗർ ചേറായിയിൽ ഒത്ത് കൂടി കുശലം പറഞ്ഞ് ഫോട്ടോ അടിച്ച്, പാട്ട് പാടി, മാജിക്ക് കണ്ട്, ചിത്രം വരച്ച് വയറ് നിറച്ചുണ്ട് ഏമ്പക്കം വിട്ടിരുന്നപ്പോൾ ഞാനൊരു സ്വപ്നത്തിലായിരുന്നു. ഒരു മാസം മുമ്പ് നടക്കാതെ പോയ ചേറായി മീറ്റിൽ ബ്ലോഗ് രാജാക്കന്മാർ കസർത്ത് നടത്തുന്നതിനിടയിൽ ഒരു പഞ്ചപാവം നരിയെന്ന് പേരിലുണ്ടെങ്കിലും പേടിത്തൊണ്ടൻ ആ വഴിവന്ന് മൂലക്കിരുന്ന് എല്ലാം വീക്ഷിച്ച് സായൂജ്യമടയുന്ന രംഗം. ബൂലോഗത്തെ വമ്പന്മാരുടെ മുൻപിൽ ഒന്നും പറയാൻ കഴിയാതെ, വിളറി വെളുക്കുന്ന എന്റെ രൂപം ഞാൻ മനക്കണ്ണിൽ കാണുകയായിരുന്നു. എനിക്ക് ദേശ്യമായിരുന്നു.. എല്ലാരോടും, എല്ലാത്തിനോടൂം.. തൊടുപുഴയിൽ ഒരു മീറ്റ് ഹരീഷ് തട്ടിക്കൂട്ടിയപ്പോൾ വൻ വിജയമാക്കിയവർ ചേറായിയിൽ ഗംഭീരമാക്കും എന്ന് അറിയാം. എങ്കിലും തൊടുപുഴമീറ്റിൽ പങ്കെടുക്കാൻ ഒരു 10 ദിവസത്തിന്റെ വിത്യാസത്തിൽ നഷ്ടപ്പെട്ടപ്പോൾ ഇതാ ചേറായി മീറ്റ് 15 ദിവസത്തിന് വിത്യാസത്തിൽ എന്റെ പ്രതീക്ഷകൾ തല്ലിയൊടിച്ചു. ഇനിയും ഒരു മീറ്റുണ്ടെങ്കിൽ അവിടെ ഞാൻ എത്തുമോ... ഈ ബ്ലോഗ് പുലികൾക്കിടയിൽ ഒരു നരിയായി ഇരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു എലിയായെങ്കിലും വരാൻ കൊതിയാകുന്നു.

ഈ മീറ്റ് മലയാളത്തിന്റെ ചരിത്രമാക്കിയവർക്ക് എന്റെ ആശംസകൾ. ബ്ലോഗും ബ്ലോഗേഴ്സും മലയാളത്തിന്റെ സംസാര വിഷയം ആകുന്ന ഒരു നാൾ...

ഓഫ്: മുകളിൽ ഒരു മഗ്ലീഷ് നരിക്കുന്നൻ ഞാനല്ല. എന്റെ നരിക്ക് ഒരു ‘കെ’ കൂടുതലാ... അതോണ്ട് ആരും തെറ്റിദ്ധരിക്കണ്ട.. പ്രിയ സുഹൃത്ത് ഒരു ‘കെ’ കമ്മിയുള്ള നരികുന്നൻ അവർകൾ പേരിനോട് കൂടെ വേറെ എന്തെങ്കിലും കൂട്ടിച്ചേത്താൽ വളരെ ഉപകാരമായിരുന്നു. ആളുകൾ പറയുന്നു. നരി വായിക്കാതെ കമന്റി എന്ന്.. എന്റെ കമന്റിന് അത്രക്കും പവറാണത്രേ..... കട്ടപ്പൊഹ.

Pongummoodan said...

രസികാ,

നന്നായി.

ഉപ്പുചാക്ക് കുത്തിനിര്‍ത്തിയ പോലെ അവിടെ നിന്നിരുന്ന എന്റെ താടിക്ക് നീ തട്ടാതിരുന്നതില്‍ നന്ദി. :) നീ നന്നായി വരും :)

വീണ്ടും കാണാം

Unknown said...

അതാണ് ചെറായി മീറ്റില്‍ അഹങ്കാരമോ ???

അസംഭവ്യം :)

പാവത്താൻ said...

അഹങ്കാരമില്ലെന്നാരു പറ്ഞ്ഞു?എനിക്കഹങ്കാരമുണ്ട്.ചെറായിയില്‍ വന്നതില്‍, മീറ്റില്‍ പങ്കെടുത്തതില്‍,എല്ലാവരെയും കണ്ടതില്‍ ഒക്കെ എനിക്കഹങ്കാരമുണ്ട്.ഞാനിത്തിരിയൊന്നഹങ്കരിച്ചോട്ടെ പ്ലീസ്...വേണ്ടെന്നു പറയല്ലേ... ഞാന്‍ കാലു പിടിക്കാം....

Cartoonist said...

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

1234 said...

adipoli ......

aaa said...

kalakki...

ബിന്ദു കെ പി said...

രസികാ, നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് കേട്ടോ...

ഗീത said...

പതിവുപോലെ രസികന്റെ രസിപ്പിക്കുന്ന പോസ്റ്റ്. കുറച്ചുകൂടി ചിത്രങ്ങള്‍ ആവായിരുന്നു. ആദ്യത്തെ ചിത്രം കിടിലന്‍.

poor-me/പാവം-ഞാന്‍ said...

കോഴിക്കോട്ടേങ്കിലും--

പറവൂരില്‍ ആ ദിവസം ഉണ്ടായിട്ടും വരാതിരുന്ന ഒരു അരസികനാം ഞാന്‍ വായിച്ചു രസിച്ചു വിവരണങള്‍.

Unknown said...

നല്ല വിവരണം...നല്ല ഫോട്ടോകള്‍...

ആശംസകള്‍!

Lathika subhash said...

ചെമ്മീൻ വട നിരക്ഷരന്റെ സഹോദരി നീത ഉണ്ടാക്കിയതാണ്. ഞാൻ വിളമ്പിയെന്നേയുള്ളൂ.