Monday, June 23, 2008

തണുത്തകാറ്റിലെ പ്രണയം...

നല്ല തണുത്ത കാറ്റ്‌ പകുതി തുറന്നിട്ട ജനല്‍ പാളികള്‍ക്കുള്ളിലൂടെ അരിച്ചുവന്നപ്പോള്‍ ഒന്നുകൂടി പുതപ്പിനുള്ളിലേക്കു ഒതുങ്ങിക്കൂടി.
സമയം വളരെ വൈകിയിരിക്കുന്നു ഇന്നു ലീവ്‌ എടുത്താലോ ഓര്‍ത്തപ്പൊള്‍ ചിരി വന്നു എനിക്കു ലീവൊ ? നല്ല തമാശ തന്നെ
............
പത്തുമിനിറ്റിനുള്ളില്‍ എല്ലാ പ്രാഥമിക കൃത്യങ്ങളും കഴിചെന്നു വരുത്തി പ്രിയ തോഴന്‍ കാമറയെ തോളില്‍ തൂക്കി പതുക്കെ നടന്നു ഇന്നു ബൈക്കു വേണ്ട കാരണം നടന്നു പോക്കില്‍ ഒരു സുഖം ഉണ്ടെന്നു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണല്ലൊ എനിക്കു മനസ്സിലായത്‌
............
അന്നു ഒരു ശനിയാഴ്ച യായിരുന്നു പതിവുപോലെ കാമറയും കൊണ്ടു സവാരിതുടങ്ങാന്‍ പൊകുമ്പോഴാണു ബൈക്ക്‌ തലെ ദിവസം പഞ്ചറായതും അയല്‍ക്കാരന്‍ തമിഴന്‍ പയ്യനെ പഞ്ചറടിപ്പിക്കാന്‍ കൊണ്ട്പോകാന്‍ ഏല്‍പിചതും എല്ലാം ഓര്‍മ്മവന്നത്‌
അവന്റെ ഉറക്കം കഴിഞ്ഞിട്ടു വേണ്ടി വരും
ഏതായാലും ഇന്നു നടക്കാം
ഒരുപാടു സഞ്ചാരികളുടെ പാദസ്പര്‍ശംകൊണ്ട ഊട്ടിയിലെ വീഥികളിലൂടെ സഞ്ചരിക്കുമ്പോള്‍ പുതുതായി വരുന്ന സഞ്ചാരികളെ കുറിച്ചായിരുന്നൊ അതൊ വീട്ടില്‍ അഛ്ചനു മരുന്നു വാങ്ങിക്കാനും, ഗോപാലന്റെ കടയിലെ പറ്റു തീര്‍ക്കാനും വെണ്ടി മണിയോഡറിനു കാത്തിരിക്കുന്ന അമ്മെയെ കുറിച്ചായിരുന്നൊ ഓര്‍ത്തിരുന്നത്‌ ?
അറിയില്ല ഇതൊക്കെ ആയിരുന്നല്ലൊ എന്റെ ചിന്തയില്‍ സധാരണ ഉണ്ടായിരുനത്‌ !
വെയിലിനു ശക്തികൂടി വരുന്നെങ്കിലും തണുപ്പിനു കാര്യമായ മാറ്റമൊന്നുമില്ല
"മലയാളിയാണൊ?"എന്നശബ്ദമാണു എന്നെ ഉണര്‍ത്തിയത്‌ എന്റെ മുന്‍പില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നു ഒറ്റ നൊട്ടത്തില്‍ തന്നെ അറിയാം ഏതോ കശുള്ള വീട്ടിലെ പെണ്‍കുട്ടിയാണെന്ന്‌
അതെ മലയാളിയാണു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക്‌ എന്തോ ആശ്വാസമായപോലെ തോന്നി
അവള്‍ അപ്പനും അമ്മക്കും ഒരെ ഒരു മോള്‍ ആണെന്നും ഊട്ടിയില്‍ സ്കൂള്‍ വെകെഷന്‍ ആഘോഷിക്കാന്‍ ഫാമിലി ഒന്നിച്ചു വന്നതാണെന്നും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു
അഛചനും അമ്മയും എവിടെ എന്നു ചോതിച്ചപ്പോള്‍ " ഓ അവരുടെ സ്വര്‍ഗ്ഗത്തില്‍ നമ്മളെന്തിനാ കട്ടുറുമ്പാകുന്നത്‌" എന്നായിരുന്നു അവളുടെ മറുപടി
പിന്നേയും അവള്‍ എന്തൊക്കെയൊ സംസാരിച്ചുകൊണ്ടിരുന്നു
അവള്‍ ഒരു മാസക്കാലം ഇവിടെ ഉണ്ടാകുമെന്നും അവള്‍ക്കു മഞ്ഞു വീഴുന്നത്‌ കാണാന്‍ വളരെ ഇഷ്ടമാണെന്നും എല്ലാം
അവളോട്‌ സംസാരിച്ചു പിരിയുമ്പോള്‍ വളരെ വൈകിയിരുന്നു പിന്നീടുള്ള ചിന്തകള്‍ അവളെകുറിച്ചായി അന്നു എന്തോ സഞ്ചാരികളെ തേടിയുള്ള എന്റെ അലച്ചില്‍ വേണ്ട എന്നു വെച്ചു നെരത്തെ തന്നെ റൂമില്‍ തിരിച്ചെത്തി
പിന്നീട്‌ ഞങ്ങളുടെ കൂടിക്കാഴ്ച്ച ഒരു പതിവായി അവള്‍ അധിക സമയം എന്റെ കൂടെ ചിലവഴിക്കാറില്ലാ എങ്കിലും അവളെ കാണാത്ത ദിവസങ്ങള്‍ എനിക്കു ഓര്‍ക്കാന്‍ കഴിയുമായിരുന്നില്ല
അവള്‍ എന്നെപറ്റി ചൊദിച്ചപ്പോള്‍ ഞാന്‍ വെറും ഒരു tourist ഗൈഡാണെന്നു പറയാന്‍ എനിക്കു മടിയായിരുന്നു
അതായിരിക്കും ഞാന്‍ കേരളത്തിലെ ഒരു വ്യവസായിയുടെ ഏക മകനാണെന്നും ഇവിടെ അവധിക്കാലം ചിലവഴിക്കാന്‍ വന്നതാണെന്നും അവളോടു പറയാന്‍ പ്രേരിപ്പിച്ചത്‌
.................

എന്തൊക്കെയൊ ചിന്തിച്ചു നടന്നപ്പോള്‍ " ഹേയ്‌ ഇവിടെയൊന്നുമല്ലെ " എന്ന അവളുടെ നിഷ്കളങ്കമായ ചോദ്യമാണു എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്‌
" ഇവിടെ തന്നെയാ വെറുതെ എന്തൊക്കെയൊ ഓര്‍ത്തു പോയി"
"എന്താ ഇത്ര ഓര്‍ക്കാന്‍ ? "അവള്‍ ഒരു കള്ള ചിരിയോടെ ചോദിച്ചു
" പണ്ടൊക്കെ അമ്മയെ കുറിച്ചായിരുന്നു ഓര്‍ത്തിരുന്നത്‌ ഇപ്പോള്‍ അതിനു സമയം കിട്ടാറില്ലല്ലോ എന്നു ഓര്‍ത്തതാ"
എന്റെ വാക്കുകള്‍ കെട്ട അവള്‍ പൊട്ടി ച്ചിരിച്ചു അവള്‍ക്കറിയാമായിരുന്നു എന്റെ മനസ്സില്‍ മുഴുവന്‍ അവളാണെന്നു
പെട്ടന്നാണു ഒരു കാര്‍ വന്നു മുന്‍പില്‍ നിര്‍ത്തിയത്‌ അവളുടെ മുഖത്ത്‌ പേടിയുടെ നിഴല്‍ ഞാന്‍ കണ്ടു കാറില്‍ ഉണ്ടായിരുന്ന തൈകിളവന്റെ നേരെ നോക്കി " അത്‌ എന്റെ പപ്പയാണു " എന്നു പറഞ്ഞ്‌ അവള്‍ കാറില്‍ ഓടിക്കയറി
ഞാന്‍ ഓര്‍ക്കാറുണ്ട്‌ അവള്‍ ഒരിക്കലും എന്നെ അവളുടെ ഫ്ലാറ്റില്ലേക്ക്‌ ക്ഷണിച്ചിട്ടില്ല , പപ്പയെയും മമ്മിയെയും പരിചയപ്പെടുത്താന്‍ തുനിഞ്ഞിട്ടില്ല പേടികൊണ്ടായിരിക്കും
............

" ഹല്ലൊ രവി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടൊ? " ആരാ ഊട്ടിയില്‍ എന്നെ പേരെടുത്ത്‌ വിളിക്കാന്‍ എന്നു കരുതി തിരിഞ്ഞു നൊക്കിയപ്പോള്‍
ഒരു നാല്‍പതുകാരന്‍ ല്‍നല്‍ക്കുന്നു ഒന്നുകൂടി നൊക്കിയപ്പോഴാണു എനിക്കു ആളെ മനസ്സിലായത്‌
മൂന്നു മാസങ്ങള്‍ക്കു മുന്‍പു പരിചയപ്പെട്ടിരുന്ന ഒരു സഞ്ചാരി, വര്‍മ്മ സാര്‍ അന്ന് ഇവിടെ വന്നപ്പോള്‍ ഞാന്‍ ആയിരുന്നല്ലൊ ഗൈഡ്
വർമ്മ സാര്‍ ഇവിടെ വരുന്നത്‌ ഊട്ടിയുടെ മാത്രം ഭംഗി ആസ്വദിക്കാനല്ല വേറെ പലതും ഊട്ടിയില്‍ നിന്നും പ്രതീക്ഷിച്ചിട്ടാണെന്ന് എനിക്കു അന്നു മനസ്സിലായിട്ടുണ്ട്‌
ഞാന്‍ വര്‍മ്മ സാറിനെ തിരിച്ചു വിഷ്‌ ചയ്തു
" രവി ഇന്നു ഫ്രീ ആണൊ ? "
" ഇനി ഫ്രീ അല്ല എങ്കിലും വര്‍മ്മ സാറിനു വെണ്ടി ഞാന്‍ ഫ്രീയാവില്ലെ?"എന്റെ മറുപടി അദ്ധേഹത്തിനെ സുഖിപ്പിച്ചു കാണണം
-------------
ഞങ്ങള്‍ പല സ്ഥലങ്ങളും ചുറ്റിക്കറങ്ങി അവസാനം വര്‍മ്മ സാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി
" ഹല്ലൊ വര്‍മ്മാജി " വര്‍മ്മസാറിനെ ഒരു തൈകിളവൻ വിഷ്‌ ചൈതു
ഇയാളെ ഞാന്‍ എവിടെയൊ കണ്ടിട്ടുണ്ടല്ലൊ എവിടെയാണെന്നു എനിക്കു ഒരു പിടിയും കിട്ടുന്നില്ല
അപ്പൊഴാണു ഒരു പെണ്‍കുട്ടി അവിടേക്കു വന്നത്‌ അവള്‍ കിളവന്റെ കൈക്കു പിടിച്ചു
അത്‌ അവള്‍ ആയിരുന്നു എന്റെ .....
അല്ല ഞാന്‍ ദിവസവും സംസാരിക്കുന്ന എന്റെ.........
ഇപ്പോഴാണു എനിക്കു കിളവനെ പിടി കിട്ടിയത്‌ അത്‌ അവളുടെ പപ്പയായിരുന്നു അവള്‍ എന്നെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു പപ്പയെ അത്രക്കു പേടിയായിരിക്കും
കിളവനോട്‌ എന്തൊക്കെയൊ സംസാരിച്ച വര്‍മ്മസാറും ഞാനും restaurant ലെക്കു പോയി സാറു എന്റെ അനുവാദത്തിനു കാത്തു നില്‍ക്കാതെ എന്തൊക്കെയൊ ഓര്‍ഡര്‍ ചെയ്തു
എന്റെ മനസ്സില്‍ അപ്പോള്‍ അവളെ കുറിച്ചുള്ള ചിന്തയായിരുന്നു നിഷ്കളങ്കമായ കണ്ണുകളുള്ള ആ പെൺകുട്ടി എന്റെ മനസ്സില്‍ അത്രക്കു ഇടം പിടിച്ചിരുന്നു
അവളെ കുറിച്ച്‌ കൂടുതല്‍ അറിയാനുള്ള ആകാംശകാരണം ഞാന്‍ വര്‍മ്മ സാറിനോട്‌ ചോദിച്ചു
" ആരായിരുന്നു അയാള്‍"
" ആരു?"
" സാറിനോട്‌ കുറച്ചു മുന്‍പ്‌ സംസാരിച്ചയാള്‍"
" ഓ .... അയാളൊ എന്റെ ഒരു നാട്ടുകാരനാ അയാള്‍ക്ക്‌ വേറെ പണിയൊന്നുമില്ല ഇതു തന്നയാ പണി "" ഏത്‌?"
" ഇപ്പോള്‍ കൂടെ ഒരു call girl നെ കണ്ടില്ലെ അതു തന്നെ. അയാളുടെ മകളുടെ പ്രായം പോലുമില്ല ഛെ...."
വര്‍മ്മസാര്‍ എന്തൊക്കെയൊ പിറുപിറുത്തുകൊണ്ടിരുന്നു
പിന്നീട്‌ ഞാന്‍ ഒന്നും കേട്ടിരുന്നില്ല എന്റെ യുള്ളില്‍ വര്‍മ്മ സാറിന്റെ വാക്കുകള്‍ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു
" ഇപ്പോള്‍ കൂടെ ഒരു call girl നെ കണ്ടില്ലെ അതു തന്നെ.
അയാളുടെ മകളുടെ പ്രായം പോലുമില്ല ഛെ...."

19 comments:

രസികന്‍ said...

നല്ല തണുത്ത കാറ്റ്‌ പകുതി തുറന്നിട്ട ജനല്‍ പാളികള്‍ക്കുള്ളിലൂടെ അരിച്ചുവന്നപ്പോള്‍ ഒന്നുകൂടി പുതപ്പിനുള്ളിലേക്കു ഒതുങ്ങിക്കൂടി.

" പണ്ടൊക്കെ അമ്മയെ കുറിച്ചായിരുന്നു ഓര്‍ത്തിരുന്നത്‌ ഇപ്പോള്‍ അതിനു സമയം കിട്ടാറില്ലല്ലോ എന്നു ഓര്‍ത്തതാ"
എന്റെ വാക്കുകള്‍ കെട്ട അവള്‍ പൊട്ടി ച്ചിരിച്ചു

ശെഫി said...

രസികൻ എന്താ പറയാ....
കഥ രസമുണ്ട്...

ശ്രീ said...

കഥ ഇഷ്ടമായി മാഷേ.
:)

OAB/ഒഎബി said...

രസം കളഞ്ഞല്ലൊ രസികാ...
കണ്‍ഷസന്‍ അനുവതിക്കുമായിരുന്ന സമയത്ത് ചിന്തിച്ച് കൊണ്ടിരിക്കാ ....ഞാന്‍ വെറുതെ പറഞ്ഞതാ കെട്ടൊ.

മാന്മിഴി.... said...

mmmmmmmm......

siva // ശിവ said...

കാള്‍ ഗേള്‍ നികൃഷ്ടമായ വാക്കാണോ? ഇങ്ങനെ ജീവിക്കാന്‍ വിധിക്കപ്പെട്ട എത്ര പേര്‍...

Typist | എഴുത്തുകാരി said...

palayidathum sambhavikkunnathum ithokke thanneyalle?
(malayalam sariyavunnilla)

ഒരു സ്നേഹിതന്‍ said...

നല്ലൊരു രസികന്‍ പ്രണയ കഥ പെട്ടെന്ന് പറഞ്ഞു നിര്‍ത്തിയ പോലെ തോന്നി...

call girl ആണെന്നരിഞ്ഞതിനു ശേഷമുള്ള അയാളുടെ വികാരം കൂടി എഴുതാമായിരുന്നു...

സ്നേഹത്തിനു മുന്നില്‍ ഒന്നും ഒരു തടസ്സമല്ലല്ലോ???
ആശംസകള്‍...

രസികന്‍ said...

ശെഫി വന്നതിനും കമന്റിയതിനും ആദ്യത്തെ തേങ്ങ ഉടച്ചതിനും ഒരുപാട് നന്ദിയുണ്ട്

ശ്രീ‍ കഥ ഇഷ്ടപ്പെട്ടതിനും കമന്റിയതിനും
സന്തോഷമുണ്ട്


ഒ എ ബി കുട്ട്യേ.. ഗൊച്ചു ഗള്ളാ അനക്ക് കഥയില്‍ കൊറച്ച് എരുവില്‍ പുളി ഞമ്മളേ കൊണ്ട് തന്നെ ചേർപ്പിക്കണം അല്ലെ അങ്ങന ഇജ്ജ് രസിക്കണ്ട

ഒ എ ബി തമാശിച്ചതാണു കെട്ടൊ വന്നതിനും കമന്റിയതിനും ഒരുപാട് സന്തോഷമുണ്ട്

ഷെറിക്കുട്ടി എല്ലാം ഒരു മൂളലില്‍ ഒതുക്കി അല്ലേ ഉം...
വന്നതിനും കമന്റിയതിനും ഒരുപാട് സന്തോഷമുണ്ട്


ശിവ താങ്കള്‍ പറഞ്ഞത് ശരിയാണ്
ഒരുപാട് പെണ്‍കുട്ടികള്‍ തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ ജീവിക്കാന്‍ വിധിക്കപ്പെട്ടിട്ടുണ്ട്
എങ്കിലും എന്റെ ചെറിയ മനസ്സില്‍ തോന്നുന്നത് അരച്ചാണ്‍ വയര്‍ നിറക്കാന്‍ ചെയ്യുന്ന തെറ്റും വയര്‍ നിറഞ്ഞിട്ടും ചെയ്യുന്ന തെറ്റും തമ്മില്‍ ഒരുപാ‍ട് അന്തരം ഉണ്ടെന്നാണ്
പിന്നെ കാള്‍ ഗേള്‍ എന്ന വക്കിനെപറ്റി എനിക്കു തൊനുന്നത്
രാജ്യം ഭരിക്കുന്ന രാജാവിനു ഒരു കുരുവുണ്ടായാല്‍ അതിനെ രാജകുരു എന്നു വിളിക്കും പക്ഷെ പ്രജകള്‍ക്ക് കുരുവുണ്ടായാല്‍ ചോരക്കുരു, ചൂടുകുരു എന്നൊക്കയെ വിളിക്കൂ . രണ്ടും കുരു തന്നെയല്ലെ ?!!
ശിവ വന്നതിനും നല്ല ഒരു കമന്റ് തന്നതിനും ഒത്തിരി നന്ദിയുണ്ട് തുടർന്നും പ്രതീക്ഷിക്കുന്നു

എഴുത്തുകാരി മലയാളം ഇവിടെ കിട്ടാന്‍ വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി അതിന്റെ കൂടെ keman എന്ന ഒരു സൊഫ്റ്റ്വെയര്‍ ഉണ്ട് അത് കൊണ്ട് നിങ്ങള്‍ക്കു എവിടയും മലയാളം ടൈപ് ചെയ്യാം https://sites.google.com/site/cibu/ ഇവിടെ നിന്നും ഫ്രീ ആയിട്ടു കിട്ടും
ഇവിടെ വന്നതിനും കമന്റിയതിനും സന്തോഷമുണ്ട്

സ്നേഹിതന്‍ കഥാ നായകനു തനിക്കു പറ്റിയ പറ്റു മനസ്സിലായപ്പൊള്‍ കഥ താനെ നിന്നു പോയി എങ്കിലും എനിക്ക് ഒരു സംഷയം ബാക്കി കിടക്കുന്നുണ്ട് എല്ലാവരോടുമായി ചോദിക്കുന്നു
ആ പെണ്‍കുട്ടി നമ്മുടെ നായകനെ ദിവസവും കണ്ടിരുന്നത് ( കാണാന്‍ ശ്രമിച്ചിരുനന്ത് ) എന്തിനു വേണ്ടിയായിരിക്കും ???!!!
സ്നേഹിതന്‍ വന്നതിനും കമന്റ് തന്നതിനും നന്ദിയുണ്ട് തുടര്‍ന്നും പ്രതീക്ഷിക്കുന്നു

Kichu $ Chinnu | കിച്ചു $ ചിന്നു said...

:)
ithiri masala koodi aavaarunnu :P

അക്ഷരത്തെറ്റ് said...

oru masatholam aduthu perumariyittum "call girl" anenn ravi manassilakkade poyahdil khedikkunnu , ee kalath call girls kooid varunnundu avare thirichariyanulla marghangal blogilulla ini varunna rasakaramaya kadhakalilude pradeekshikkunnu

രസികന്‍ said...

കിച്ചു ചിന്നൂ ഉം............. മസാല വേണം അല്ലെ, ഇപ്പോ മസാലക്കൊക്കെ എന്താ‍ വില!!!!!

കല്പള്ളി വന്നതിനും കമന്റിയതിനും നന്ദി

പിരിക്കുട്ടി said...

hmmm

call girlsnu pranayikkan pattille?

avarum manushyaralle?

അരുണ്‍ കരിമുട്ടം said...

പ്രീയപ്പട്ട ചേട്ടാ,
നന്നായിട്ടുണ്ട്.
സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗ്ഗ് കൂടി ഒന്നു സന്ദര്‍ശിക്കണം
അഭിപ്രായം അറിയിക്കണം
http://kayamkulamsuperfast.blogspot.com/

രസികന്‍ said...

പിരിക്കുട്ടി കാൾഗേൾസിനു പ്രണയിക്കുന്നതിനു കുഴപ്പമില്ല എല്ലാം തുറന്നു പറഞിട്ടും സ്വീകരിക്കുന്ന ആളെ കണ്ടെത്തണം
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

കായംകുളം അരുൻ വന്നതിനും കമന്റിയതിനും ആശംസകൾ

ആരോ said...

ഊട്ടിയിലെ പ്രണയത്തിന്റെ തണുപ്പ് മരവിപ്പായി പോയല്ലോ...

രസികന്‍ said...

ഊട്ടിയിലെ പ്രണയം അങ്ങിനെ തണുപ്പിൽ ചീറ്റിപ്പോയ്
ആരൊ വന്നതിനും കമന്റിയതിനും നന്ദി

സുല്‍ |Sul said...

കാള്‍ഗേള്‍സ് തുറന്നു പറഞ്ഞുകൊണ്ട് പ്രണയിക്കണം, ഗൈഡ്സോ?

-സുല്‍

രസികന്‍ said...

ഗൈഡ്സിന്റെ ഭാഗത്തിൽ മാ‍ത്രം കഥയിൽ ചോദ്യമില്ല
ഹഹ
തമാശിച്ചതാണു കെട്ടൊ സുല്ലേ
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്