Saturday, June 28, 2008

അവറാന്റെ ഭര്‍ത്താവ് ..!!

"മാന്യ മഹാജനങ്ങളെ നാട്ടുകാരെ വോട്ടര്‍മ്മാരെ ഈ നാട്ടിലെ അമ്മമാരെ അമ്മൂമമാരെ "
പുഷ്കരന്റെ കോളാമ്പി സ്പീകര്‍ നാട്ടിലെ സൗണ്ട്‌ എഞ്ചിനിയര്‍ കം കല്യാണ ബ്രോക്കര്‍ മമ്മുവിന്റെ ശബ്ദം കാര്‍ക്കിച്ചു തുപ്പി.
അതു കേട്ടുകൊണ്ട്‌ തന്നെയാവണം " ഇവനൊക്കെ വേറെ പണിയൊന്നുമില്ലെ" എന്നു ചോദിച്ചുകൊണ്ട്‌ സൂര്യന്‍ നേരത്തെ തന്നെ മൊഹം കാണിച്ചത്‌
മണ്ടങ്കര ഗ്രാമത്തിലെ ഒരു ദിവസത്തിനു അങ്ങിനെ കര്‍ട്ടന്‍ പൊങ്ങി
പണിയില്ലാത്ത പരിഷ്കാരികള്‍ രാവിലെതന്നെ ഉടുത്തൊരുങ്ങി പരദൂഷണ വാര്‍ത്തകള്‍ ചോര്‍ത്താന്‍ നമ്മുടെ സാക്ഷാല്‍ പരദൂഷണം പിള്ളയുടെ ബാര്‍ബര്‍ ഷോപ്പിലേക്കു നടത്തം തുടങ്ങി.
ഭര്‍ത്താവിനു അന്തിക്കള്ളു മോന്താനുള്ള കാശുണ്ടാക്കാന്‍ കൂലിപ്പണിക്കു പോകുന്ന പെണ്‍പിള്ളകളെ നോക്കി വെള്ളമിറക്കാന്‍ നാട്ടിലെ സകല പഞ്ചാരക്കുട്ടപ്പന്മാരും അണി നിരന്നു ( കൂട്ടത്തില്‍ സകല കെളവന്മാരും, അതുമാത്രം സങ്ങതി രഹസ്യമാണു കേട്ടൊ)
മണ്ടങ്കരയെ കൂവിയുണര്‍ത്തുന്ന അയമുവിന്റെ മീന്‍ വണ്ടിയും എത്തി
നാട്ടിലെ സകല തെങ്ങുകളും കവുങ്ങുകളും, എന്തിനേറെ പറയണം ഇലക്ട്രിക്‌ പോസ്റ്റുകള്‍ പോലും ഇലക്ഷനു നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പല്ലിളിച്ചു കാട്ടുന്ന ചിത്രമുള്ള പോസ്റ്ററുകര്‍ കൊണ്ട്‌ നാണം മറച്ചുനിന്നു ( ഇനി ഞങ്ങള്‍ക്ക്‌ എന്തു നാണം എന്നു കേശവന്റെ വീട്ടിലെ കവുങ്ങ്‌ ഉള്ളില്‍ പറഞ്ഞത്‌ ഈയുള്ളവനായിട്ട്‌ പരസ്യപ്പെടുത്തുന്നില്ല)
ഇതാണു ഇപ്പോള്‍ മണ്ടങ്കരയുടെ സ്ഥിതി

ഓ പറയാന്‍ മറന്നു പോയി- ഒണങ്ങിയ തോടും, കാക്കകളുടെ കള കള ശബ്ദവും, തെരുവു പട്ടികളുടെ ഓരിയിടലുകളും , മണ്ടരിപിടിച്ച തെങ്ങുകളും, ചുണ്ടെലി പിടിച്ച തവളകളും അടങ്ങുന്ന സസ്യ ശ്യാമള, കോമള , മാധവി , മൂധേവി യാണു നമ്മുടെ മണ്ടങ്കര
കഥ ഇവിടെ തുടങ്ങുന്നു..
---------------

തൊട്ടടുത്ത രാജ്യങ്ങളിലെ പോലെ തന്നെ മണ്ടങ്കര രാജ്യത്തും പഞ്ചായത്ത്‌ ഇലക്ഷന്‍ തുടങ്ങുകയാണു മണ്ടങ്കര വനിതാ വാര്‍ഡ്‌ ആയത്‌ കൊണ്ട്‌ അടുത്ത രാജ്യത്തിലെ വനിതകള്‍ മണ്ടങ്കരയിലെ വനിതകളെ അസൂയയോടെയാണു നോക്കുന്നത്‌ ( രണ്ടു കണ്ണു പോരാത്തതു കൊണ്ടായിരിക്കും അസൂയയെയും കൂട്ടു പിടിച്ചു നോക്കുന്നത്‌. ആ .. കഥയില്‍ കൊസ്റ്റ്യന്‍ ഇല്ലല്ലൊ)
മണ്ടങ്കരയിലെ ഇടത്തും, വലത്തും, നടുക്കും ഒക്കെയുള്ള വനിതാ സ്ഥാനാര്‍ത്ഥികളുടെ അടുപ്പില്‍ തീ പുകഞ്ഞിട്ടു ദിവസം പത്ത്‌ ( കാരണം അവര്‍ ഇലക്ഷനു നിന്നതോടെ വീട്ടില്‍ പുകയില്ലാത്ത അടുപ്പുകള്‍ വാങ്ങി )
പാര്‍ട്ടി പ്രവര്‍ത്ത്നത്തിനുള്ള ബക്കറ്റ്‌ പിരിവുകള്‍ ഒരു മുടക്കവുമില്ലാതെ തകൃതിയില്‍ നടന്നു കൊണ്ടിരുന്നു ---------------------

മത്സരിക്കുന്നത്‌ മൂന്നു വനിതകള്‍ തമ്മില്‍ നമ്മുടെ ( നാട്ടുകാരുടെയും) പാത്തുമ്മ എന്ന സാക്ഷാൽ പാത്തു ഒരു വശത്ത്‌ ( ഇടതും വലതും ഇതു വരെക്കും എനിക്കു തിരിചചറിയാന്‍ കഴിയാത്തത്‌ കൊണ്ട്‌ അതു മാത്രം ചോദിക്കരുത്‌ കാരണം കഥയിൽ............................)

മറു വശത്ത്‌ ഏശണി ദാശായണി
പിന്നെ മറ്റൊരുവശത്ത്‌ വെട്ടുകത്തി അയ്ശുമ്മ ( അയ്ശുമ്മാന്റെ നാവിന്റെ നീളം അളന്നാല്‍ വെട്ടുകത്തി എന്നല്ല കൊടുവാള്‍ എന്നു വിളിച്ചാലും മതിയാകില്ല)
നാട്ടിലെ ഏക മൈക്ക്‌ സെറ്റിനുടമ പുഷ്കരനും സൗണ്ട്‌ എഞ്ചിനിയര്‍ ( കം ബ്രോക്കര്‍) മമ്മുവിനും ഇതു കൊയ്ത്തുകാലം
.................
ലോകത്ത്‌ വല്ല പുതിയ സംഭവവും ഞാനറിയാതെ നടന്നു കഴിഞ്ഞോ എന്നറിയാന്‍ വീണ്ടും സുലൈമാന്റെ ചായക്കടയില്‍ എത്തിയതാണു ഞാന്‍
സുലൈമാന്റെ കടയിലെ ഉണ്ടമ്പൊരി പൊട്ടിച്ചു കഴിക്കാന്‍ നാട്ടിലെ ഒരു കൂട്ടം "പുത്തി ജീവികള്‍" ചുറ്റികക്കു വേണ്ടി അടിപിടി കൂട്ടുന്നു
മറ്റൊരു വശത്ത്‌ സുലൈമാന്റെ നേതൃത്വത്തില്‍ ചൂടു പിടിച്ച ചര്‍ച്ച നടക്കുന്നു ( ഉച്ചക്കു ഊ ണിനു കഴിഞ്ഞ ആഴ്ച്ചത്തെ മീന്‍ കറി ചൂടാക്കിയാൽ മതിയൊ അതൊ രണ്ടാഴ്ച്ച മുന്‍പ്‌ ബാക്കി വന്ന സാമ്പാറു തന്നെ എഡിറ്റു ചെയ്യണൊ)
പിന്നെ വേറൊരു വശത്ത്‌ ( ഏകദേശം ചായക്കടയുടെ തെക്കു വെടക്കു വശം വടക്ക്‌ എന്നും പറയാം ) എന്റെ സ്വന്തം തോഴന്‍ മൊയ്തീന്‍ കുഞ്ഞിന്റെ അദ്ധ്യക്ഷതയിലാണു മറ്റൊരു ചര്‍ച്ചക്കു അരങ്ങേറ്റം കുറിച്ചത്‌

വിഷയം പാത്തുവിന്റെ ജയ പരാജയങ്ങള്‍
" ഞമ്മളെ പാത്തു ജയിക്കും, ഓക്ക്‌ അയ്നൊക്കള്ള ബിബരണ്ട്‌ ഒന്നൂല്ലേല്‍ ഓളു രണ്ടാംക്ലാസ്സ്‌ ജയിച്ച്ട്ടുണ്ടല്ലൊ "നാട്ടിലെ അരപ്പിരിയന്‍ പോക്കര്‍ തട്ടിവിട്ടു
മുഴുപ്പിരിയന്മാര്‍ കേട്ടുനിന്നു, മാത്രമല്ല ഒന്നും മനസ്സിലാവാതെ തല രണ്ടു പ്രാവശ്യം ഇളക്കുകയും ചെയ്തു ഇതു മാത്രം നോക്കിനിന്ന ഹാജ്യാര്‍ക്കു പിടിച്ചില്ല
പ ഠേ...
പോക്കരുടെ കരണക്കുറ്റി നോക്കി ഹജ്യാര്‍ ഒന്നു പൊട്ടിച്ചു
" ഹമുക്കെ ആ ബട്ക്ക്‌ ജയിക്കണമ്ന്നു അനക്ക്‌ എന്താ ഇത്ര പൂതി?"

പാത്തുവിനോടുള്ള അരിശം ഹാജ്യാരുടെ തൊണ്ടയില്‍ കിടന്നു റിയാലിറ്റി ഷോ തുടങ്ങി

ഹാജ്യാര്‍ക്ക്‌ എന്തിനാ പാത്തുവിനൊട്‌ ഇത്ര അരിശം? സത്യമായിട്ടും എനിക്കറിയില്ല അത്‌ പാത്തുവും ഹാജ്യാരും തമ്മിലുള്ള വല്ല പരമ രഹസ്യവും ആയിരിക്കും ഏതായാലും ഒന്നറിയാം അവര്‍ കീരി ആന്‍ഡ്‌ പാമ്പ്‌ ആണു
അകലെനിന്നും ഒരു വാഹനം ചായക്കടയെ ലക്ഷ്യമാക്കി വരുന്നത്‌ കണ്ണില്‍പെട്ടതും എല്ലാവരും നിശബ്ദരായി
" നാട്ടുകാരെ പ്രിയപ്പെട്ടവരെ, ഞമ്മളെ നാടിന്റെ പൊന്നോമന മോള്‍, ഞമ്മളെ പാത്തുമോള്‍ ഇതാ ഈ വാഗനത്തിന്റെ തൊട്ടു പൊറകില്‍ നിങ്ങള്‍ എല്ലാരോടും വോട്ടു ശോയിക്കാന്‍ ബരുന്നു "\

സൗണ്ട്‌ എഞ്ചിനിയർ ഇത്രയും കോളാമ്പിയിലൂടെ വിളിച്ചു പറഞ്ഞു കിതച്ചു
പാത്തുവിനെ ഒരു നോക്കു കാണാന്‍ ആ നാട്ടിലെ സകല ചൊറികുത്തികളും തിങ്ങി നിറഞ്ഞു
തുറന്ന വാഹനത്തില്‍ അതിലും കൂടുതല്‍ മലര്‍ത്തി തുറന്നു പിടിച്ച വായയുമായി പാത്തുവും സംഘവും ജനങ്ങളോട്‌ കൈ കൂപ്പിയും, കൈ വീശിയും അകലെ നിന്നും വരുന്ന കാഴ്ച ഒരു കാഴ്ച്ചതന്നെയാണു
പാത്തുവിന്റെ കയ്യില്‍ മുറുക്കിപിടിച്ചത്‌ മറ്റൊന്നുമല്ല പാർട്ടിയുടെ ചിഹ്നം സാക്ഷാല്‍ ചിരവ തന്നെ ആയിരുന്നു
തൊട്ടടുത്ത്‌ തന്നെ ചിരവയെ ഇടംകണ്ണിട്ടു ബഹുമാനാദരവോടെ നോക്കിക്കൊണ്ട്‌ പാത്തുവിന്റെ കണവന്‍ അവറാനുമുണ്ട്‌
ഞങ്ങള്‍ കഴുത സാഗരത്തിന്റെ അടുത്തെത്തിയതും പുതിയ ബ്ലോഗു കണ്ട ബ്ലോഗ്‌ കള്ളന്മാരെ പോലെ ആര്‍ത്തിയോടെ ഇരട്ട എഞ്ചിന്‍ ഘടിപ്പിച്ച തുറന്ന വാഹനം ഒറ്റ നില്‍പ്പ്‌
തുറന്ന വാഹനത്തിന്റെ ഇരട്ട എഞ്ചിനുകളായ കാളകള്‍ പരസ്പരം നോക്കി ( നമ്മളിതെത്ര കണ്ടതാ എന്ന അര്‍ത്ഥം എനിക്കു മാത്രം മനസ്സിലായി ഞാന്‍ കാളകളെ നോക്കി കണ്ണിറുക്കി)
ഇതുവരെ ഹാലിളകിയ ഹാജ്യാരുടെ നാവു ചുരുണ്ട്‌ മടങ്ങി കാശിക്കു പോയി
തുറന്ന വാഹനത്തിന്റെ തുറക്കാത്ത വാതില്‍ തള്ളിത്തുറന്നു നമ്മുടെ ( നാട്ടുകാരുടെയും ) പാത്തു ഉരുണ്ട്‌ ഇറങ്ങി
നാട്ടിലെ മണ്ണുണ്ണികള്‍ ആര്‍ത്തു വിളിച്ചു

"നമ്മുടെ പാത്തു സിന്ദാബാദ്‌ വീണ്ടും വീണ്ടും നമ്മുടെ പാത്തു സിന്ദാബാദ്‌"
സൗണ്ട്‌ എഞ്ചിനിയര്‍ മൈക്‌ പാത്തുവിനു കൈമാറി ഒരു മൂലയില്‍ മാറി നിന്നു
നമ്മുടെ പാത്തു സംസാരിക്കാന്‍ തുടങ്ങുകയാണു ജനം കാതുകള്‍ കത്തിയില്ലാതെ കൂര്‍പ്പിച്ചുകൊണ്ടിരുന്നു
" അസ്സലാമു അലൈകും, ഞമ്മളെ നാട്ട്‌ ലെ പഹയന്മാരെ , പഹയി കളെ "

ഇതു കേട്ടതും സഹോദരന്മാരെ സഹോദരിമാരെ എന്ന് നൂറ്റി പതിനാറുവട്ടം പറഞ്ഞു പാത്തുവിനു പഠിപ്പിച്ചു കൊടുത്ത അന്ത്രു ചായക്കാരന്‍ സുലൈമാനോട്‌ ഒരു സോഡക്ക്‌ പറഞ്ഞു
ഇത്‌ ഇങ്ങനെ പോയാല്‍ ഒരു സോഡയില്‍ തീരില്ല എന്നറിയാവുന്ന സുലൈമാന്‍ ഒരു പെട്ടി സോഡ കൊണ്ടുവന്നു
പാത്തുവിന്റെ പ്രഭാഷണം തുടര്‍ന്നുകൊണ്ടിരുന്നു
" ഞമ്മളെ നാട്ട്‌ ലെ എല്ലാ ഹംക്ക്‌ കളും ഞമ്മക്ക്‌ ബോട്ട്‌ ചെയ്യണം ഇപ്പളാണു ഞമ്മക്ക്‌ ഒരു കാര്യം പുടികിട്ടീത്‌ "
എന്താ പാത്തുവിനു പിടികിട്ടിയത്‌ എന്നറിയാന്‍ ഞങ്ങള്‍ ശ്രോതാക്കള്‍ അക്ഷമരായി
" ഞമ്മക്കു പുടികിട്ടീത്‌ എന്താന്നു ബച്ചാലു ഞമ്മളെ ചെരവ ഒണ്ടല്ലൊ അത്‌ തേങ്ങ ചെരണ്ടാന്‍ മാത്രമല്ല ബോട്ട്‌ ചെയ്യാനും കൂടി പറ്റൂന്ന്"
പാത്തുവിന്റെ അറിവിനുമുന്‍പില്‍ താന്‍ ഒന്നുമല്ല എന്നു നാട്ടിലെ പരിഷ്കാരി മമ്മൂഞ്ഞ്‌ മൂക്കത്ത്‌ വിരല്‍ വച്ചു സമ്മതിച്ചു
പാത്തുവിന്റെ ശബ്ദം വീണ്ടും മുഴങ്ങി
" പിന്ന ഒരു കാര്യണ്ട്‌, ഇങ്ങളെല്ലാരുംകൂടി ഞമ്മളെ ജയിപ്പിച്ചാല്‍ എല്ലാരെ ബീട്ടിലും ഓരൊ ആട്ടിന്‍ കൂട്‌ പണിയിച്ചുതരും "
ആടിന്റെ കാര്യം പറഞ്ഞതും പാത്തുമ്മ വിതുമ്പി അത്‌ മൈകിലൂടെ അലർച്ചയായി പുറത്തുവന്നു തുറന്ന വാഹനത്തില്‍ ചിരവയില്‍ നിന്നും കണ്ണെടുക്കാതെ അന്തിച്ചു നില്‍ക്കുന്ന സ്വന്തം കണവന്‍ അവറാനെ നോക്കി പാത്തു വാചാലയായി
" ഇങ്ങക്കറിയോ ഞമ്മളെ പുത്യാപ്ല ഈ നിക്കണ ഹംക്‌ ഞമ്മളെ ബീട്ടില ആടിനെ പട്ടിണിക്കിടും "
ഹംക്‌ എന്നു കേട്ടതും ഒതുങ്ങി നിന്ന പാത്തുവിന്റെ കണവന്‍ അവറാനിലെ പുലി പുറത്തു ചാടി അവറാന്‍ അലറി
" അന്റെ വാപ്പ ഒറ്റക്കണ്ണന്‍ മൊയ്തൂട്ടി ആണെടി ഹംക്‌"ഇതു പറഞ്ഞതും പാത്തുവിന്റെ കരണക്കുട്ടിക്കു രണ്ടു പൊട്ടിച്ചതും ഒരുമിച്ചായിരുന്നു
ജനസാഗരം ശ്വാസം അടക്കിപ്പിടിച്ചു.

മൈക്കിന്റെ ഉടമ പുഷ്കരൻ പാത്തുവിന്റെ കൈയില്‍ നിന്നും തന്റെ പണിയായുധമായ മൈക്‌ കൈക്കലാകി
പാത്തു അവറാന്റെ സ്വന്തമായിരുന്നെങ്കിലും കയ്യിലുണ്ടായിരുന്ന മൈക്കു പുഷ്കരന്റെ മാത്രം ആയിരുന്നല്ലൊ
അവറാന്‍ പാത്തുവിന്റെ പുറത്തുള്ള കൈകൊട്ടിക്കളി തുടര്‍ന്നു കൊണ്ടിരുന്നു അവറാന്‍ കൊലവിളി നടത്തി ഇരുപത്തഞ്ചു വര്‍ഷം അവറാന്‍ അടക്കിപ്പിടിച്ചതെല്ലാം പുറത്തുവന്നു
" അനക്ക്‌ എനി ബോട്ടിനു നിക്കണോഡീ ബലാലെ"
" ഞമ്മക്ക്‌ ബോട്ടും ബേണ്ട ഒരു കുന്തവും ബേണ്ടേ"
" അനക്ക്‌ ആട്ന ബേണോ"
" ഞമ്മക്ക്‌ ആടിന ബേണ്ടായേ എനിമുതൽ ആട്‌ ബിരിയാനി പോലും ഞമ്മളു കയിക്കൂലേ............................"
ഒരുവിധം അടങ്ങിയ അവറാന്‍ പാത്തുവിനെയും കൊണ്ട്‌ തുറന്ന വാഹനത്തിന്റെ പടിയിറങ്ങി

*****************

മണ്ടങ്കരയിലെ അടുത്ത വിശേഷമറിയാന്‍ സൂര്യന്‍ പഞ്ചായത്ത്‌ കിണറിനു പിന്നില്‍ നിന്നും ഒളിഞ്ഞു നോക്കി
ഞാന്‍ സുലൈമാന്റെ ചായക്കടയിലും സ്ഥാനം കണ്ടെത്തി
പാത്തുവിനു പകരം ഇലക്ഷനു നിന്ന സുലൈഖ ടീചര്‍ വന്‍ ഭൂരിപക്ഷതോടെ ജയിച്ചു
സുലൈമാന്‍ ചായയില്‍ വിരലിട്ടിളക്കുമ്പോഴാണു ആ കാഴ്ച്ചകണ്ടത്‌
അകലെ നിന്നും രണ്ടുപേര്‍ നടന്നു വരുന്നു
യുവമിഥുനങ്ങളേപ്പോലെ കുണുങ്ങി കിണുങ്ങി വന്നുകൊണ്ടിരുന്നത്‌ മറ്റാരുമായിരുന്നില്ല നമ്മുടെ നായിക പാത്തുമ്മയും ഭാര്യ (ക്ഷമിക്കണം - പണ്ടു പാത്തുവിന്റെ ഭാര്യയായിരുന്നെങ്കിലും ഇപ്പോള്‍ ഭര്‍ത്താവായി മാറിയ) അവറാനുമായിരുന്നു

ഈ കാലമത്രയും അവറാന്റെ മുന്നില്‍ നടന്നിരുന്ന നമ്മുടെയും നാട്ടുകാരുടെയും പാത്തു ഇപ്പോള്‍ അവറാന്റെ മാത്രം പാത്തുവായി അവറാന്റെ പിന്നില്‍ അവറാന്‍ പറഞ്ഞ 'പയത്തു' പുളിച്ച തമാശ കേട്ട്‌ ചിരിവരാതെ ചിരിച്ചുകൊണ്ട്‌ തലയും താഴ്ത്തി നടന്നു വരുന്നു
സുലൈമാന്റെ ചായക്കടയിലെ പൊറൊട്ട കടിച്ച്‌ സ്വന്തം പല്ലിനോട്‌ യുദ്ധം ചെയ്യുന്ന ഒരു ധീര യൊദ്ധാവ്‌ വിളിച്ചു ചോദിച്ചു
" അല്ലാ ഇപ്പൊ ആരാ എലക്ഷനിൽ ജയിച്ചത്‌ , സുലൈഖ ടീച്ചറൊ , അതൊ പാത്തുവൊ? "ഇതുകേട്ട സുലൈമാനാണു പറഞ്ഞത്‌ " ഈ രണ്ട്‌ ഹംക്കുകളുമല്ല ഞമ്മളെ അവറാനാ ജയിച്ചത്‌ "
--------- ശുഭം ----------
ഇതിന്റെ ഒന്നാം ഭാഗം കണ്ടിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്കുക

23 comments:

രസികന്‍ said...

മണ്ടങ്കര ഗ്രാമത്തില്‍ ഇലക്ഷന്‍ പൊടി പൊടിക്കുകയാണ് ഒരു വശത്ത് നമ്മുടെ പാത്തു മറുവശത്ത്......

റ്റെയിൽ പീസ്‌ : " എന്നിട്ടു പാത്തു ജയിച്ചോ" എന്നു ഒന്നാം ഭാഗത്തില്‍ കമന്റിയ എഴുത്തുകാരിയുടെ ആകാംക്ഷക്കു മുന്നില്‍ ഈ കഥ സമര്‍പ്പിക്കുന്നു

നമ്മൂടെ ലോകം said...

ങ്ങ്ടെ കത യിമ്മക്ക് നന്നാ പുടിച്ചീനി....!

abhayarthi said...

പാത്തുമ്മയുടെ കഥ മുഴുവനാക്കിയത് നന്നായി. രാഷ്ട്രീയക്കാരുടെ "വിവരത്തെ" കുറിച്ചുള്ള കഥ ശരിക്കും നന്നായി. തുടര്‍ന്നും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.

Typist | എഴുത്തുകാരി said...

രസികന്‍, വളരെ വളരെ നന്ദി.

എന്നാലും, നമ്മുടെ (നാട്ടുകാരുടേയും) പത്തുവിനെ
ജയിപ്പിക്കാ‍മായിരുന്നു.

Unknown said...

ഈ മണ്ടങ്കര ഗ്രാമം എവിടെയാണ് രസികാ
കൊള്ളാട്ടൊ

OAB/ഒഎബി said...

പാത്തു മത്സരിച്ചു അവറാന്‍ വിജയിച്ചു.
ഞാന്‍ തോറ്റു.

രസികന്‍ said...

നമ്മുടെ ലോകം വന്നതിനും കമന്റിട്ടതിനും നന്ദിയുണ്ട്

Abhayarthi താങ്കളുടെ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാടു നന്ദിയുണ്ട്

എഴുത്തുകാരി, പാത്തു ജയിച്ചാല്‍ ആ നാട്ടിലുള്ള ജനങ്ങള്‍ വെള്ളം കുടിക്കും പക്ഷെ ഉണങ്ങിയ തോടും, വരണ്ട കിണറുകളുമുള്ള ആ നാട്ടില്‍ പാലില്‍ ചേര്‍ക്കാന്‍ പോലും വെള്ളമില്ല
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

അനൂപ് ഭായ് മണ്ടങ്കര ഗ്രാമം പൊട്ടന്‍ കുന്നിനും മണ്ണുണ്ണിക്കാവിനും ഇടക്കാ‍യിട്ടു വരും
തമാശിച്ചതാണു കെട്ടൊ വന്നതിനും കമന്റിയതിനും ഒരുപാട് നന്ദിയുണ്ട്

പാത്തു മത്സരിച്ചു അവറാന്‍ വിജയിച്ചു.
ഒ എ ബി തോറ്റു ഞാന്‍ പെട്ടു
പ്രിയ ഒ എ ബി വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

siva // ശിവ said...

ഹോ! ഞാന്‍ വല്ലാതെ ചിരിച്ചു പോയി...

ഇവിടെയെത്താന്‍ വൈകിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

ഈ വരികള്‍ എന്നെ ചിരിപ്പിച്ചു.

ഇനി അടുത്ത ഇലക്ഷനില്‍ എനിക്കും നിലക്കണം...ചിലപ്പോള്‍ ജയിച്ചാലോ!!

സസ്നേഹം,

ശിവ

SreeDeviNair.ശ്രീരാഗം said...

നല്ല,രസികന്‍..
എഴുത്ത്,
എനിക്ക് ഇഷ്ടമായീ...
സ്നേഹത്തോടെ,
ചേച്ചി..

ആരോ said...

ഞമ്മക്ക് കത പെരുത്ത് പ് ടിച്ച്ക്ക് ..പാത്തു തോറ്റപ്പോ ബേജാറായിപ്പോയി..ന്നാലും ഓളെ നല്ലേനല്ലേ .പടച്ചോന്‍കാക്കട്ടെ..അല്‍ഹംദുലില്ലാ...

രസികന്‍ said...

ശിവാ ഒരു കൈ നോക്കുന്നോ അടുത്ത ഇലക്ഷനിൽ നിറുത്തി ജയിപ്പിച്ചു തരാം ( എതിർ സ്ഥാനാർത്ഥിയെ )
വന്നതിനും നല്ല കമന്റ് തന്നതിനും നന്ദി

ശ്രീദേവിച്ചേച്ചി വന്നതിനും എന്റെ ഈ കൊച്ചു പോസ്റ്റിനു അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്

ആരോ , പാത്തു തോറ്റതിൽ അങ്ങിനെ ബേജാറാവണ്ട കാരണം പാത്തു ഇപ്പോൽ നമ്മുടെ പാത്തുവല്ല പാത്തു ഇന്ന് അവറാനു സ്വന്തം
വന്നതിലും കമന്റിയതിലും നന്ദിയുണ്ട്

അക്ഷരത്തെറ്റ് said...

valare nannayittund tto ,

TELE MAGIC said...

ഹ്മ്മ്..അവറന്റെ ഭർതാവു കൊള്ളാം...വശം എന്ന വാക് തങ്കള് കുരെ അധികം ഉപയൊഗിചതായി തോന്നി. ഇതു പൊലുള്ള ചെരിയ മിസ്റ്റകെസ് ശ്രധിച്ചാല് നിങലൊരു സംബവമാകും......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ എടോം വലോം അറീയില്ലാല്ലേ

രസികന്‍ said...

കല്പള്ളി വന്നതിനും കമന്റിഅയ്തിനും സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു
ബുജി ഇവിടെ വന്നതിനും നല്ല അഭിപ്രായം പറഞതിനും സന്തോഷം തുടർന്നും പ്രതീക്ഷിക്കുന്നു പിന്നെ മലയാളം ടൈപു ചെയ്യുമ്പോൾ ഒന്നു ശ്രദ്ധിച്ചാൽ നന്നായിരിക്കും
പ്രിയ ചേച്ചി ഇടവും വലവും അറിയാതിരിക്കുന്നതാ നല്ലത് കണ്ണു അടച്ചു പിടിച്ച് വോട്ടു ചെയ്യാലൊ
വന്നതിനും കമന്റു തന്നതിനും നന്ദിയുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു

ശ്രീ said...

ഹ ഹ. എന്തായാലും പാത്തു ഒരു വഴിയ്ക്കായല്ലോ.
;)


ഇടവും വലവും ഇപ്പോഴും തിരിച്ചറിയാത്ത ഒരു സുഹൃത്ത് എനിയ്ക്കുമുണ്ട് മാഷേ.
:)

അരുണ്‍ കരിമുട്ടം said...
This comment has been removed by the author.
ഒരു സ്നേഹിതന്‍ said...

വേളൂര്‍ കൃഷ്ണന്‍ കുട്ടിയെ ഓര്‍മ്മിപ്പിക്കുന്ന വരികള്‍...

ഇഷ്ടപ്പെട്ടു... ആശംസകള്‍....

രസികന്‍ said...

ശ്രീ . പാത്തു വിനെ നിങ്ങളെല്ലാവരും ചേർന്ന് ഒരു വഴിക്കാക്കിയപ്പോൽ സമാധാന മായല്ലൊ ഇനി പാത്തു നമ്മുടെത് അല്ല അവറാന്റെ സ്വന്തം
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

സ്നേഹിതൻ വന്നതിനും കമന്റിയതിനും നന്ദിയുണ്ട് പക്ഷെ ഒരു കാര്യം ശ്രീമാൻ വേളൂര്‍ കൃഷ്ണന്‍ കുട്ടിയെപോലെയുള്ളവരോട് ഒരിക്കലും ഉപമിക്കരുത് അവരെല്ലാം എഴുത്തിന്റെ മർമ്മമറിഞ്ഞവരാണ് ചിലപ്പോൽ അത് അവരെ അപമാനിക്കുന്നതിനു തുല്യമായിരിക്കും
ആശംസകൾ

ഉഷശ്രീ (കിലുക്കാംപെട്ടി) said...

അല്ല പഹയാ നീ ഇബ്ടേ ബന്ന കാര്യം ഞമ്മ ഇപ്പളാ അര്‍ഞ്ഞ്യേ.
നല്ല അവതരണം, എല്ലാം വായിക്കട്ടെ ഞാന്‍.
ബ്ലൊഗിന്റെ പേരു പോലെ തന്നെ എഴുത്തും.
ഒരു പ്രത്യേക നന്ദി അറിയിക്കുന്നു.(നമ്മക്കു രണ്ടാള്‍ക്കും മനസ്സിലായല്ലോ?ഇല്ലേ?)

രസികന്‍ said...

കിലുക്കാം പെട്ടീ നന്ദി മൊത്തമായും ചില്ലറയായും സ്വീകരിക്കുന്നു
ഇവിടെ വന്നു നല്ല കമന്റിട്ടതിനു നന്ദിയുണ്ട് തുടർന്നും പ്രതീക്ഷിക്കുന്നു

അരുണ്‍ കരിമുട്ടം said...

"ഇതു കേട്ടതും സഹോദരന്മാരെ സഹോദരിമാരെ എന്ന് നൂറ്റി പതിനാറുവട്ടം പറഞ്ഞു പാത്തുവിനു പഠിപ്പിച്ചു കൊടുത്ത അന്ത്രു ചായക്കാരന്‍ സുലൈമാനോട്‌ ഒരു സോഡക്ക്‌ പറഞ്ഞു"
കൊള്ളാം.ഒരു നല്ല രസികന്‍ ടച്ച്.കളയണ്ട,ഇതേ രീതിയില്‍ പോകട്ടെ

രസികന്‍ said...

അരുൺ വന്നതിനും കമന്റിയതിനും നന്ദിയുണ്ട്