വൈകുന്നേരം കടല്‍ക്കരയിലേക്കു നടക്കുമ്പോള്‍ സത്യത്തില്‍ ഭയമായിരുന്നു. പക്ഷെ എനിക്കു കടല്‍ക്കാറ്റും, തിരമാലകളുടെ ശബ്ദവും അതിലേറെ ഇഷ്ടമായിരുന്നു എന്ന സത്യമാവണം വീണ്ടും എന്നെ അങ്ങോട്ടു നയിച്ചത്
ആളൊഴിഞ്ഞ ആ സ്ഥലം പതിവുപോലെ എനിക്കുവേണ്ടി ഇന്നും ഒഴിഞ്ഞുകിടന്നിരുന്നു. രണ്ടും കല്പിച്ച് അങ്ങോട്ടു നടക്കുമ്പോള്‍ ഇടറിയ കാല് വെപ്പുകള്‍ മനപ്പൂര്‍വ്വം അറിഞ്ഞില്ലെന്നു നടിച്ചു
അവിടെ ചെന്നിരിക്കുമ്പോള്‍ നിറഞ്ഞ കണ്ണുകളൊപ്പിയ കടല്‍ക്കാറ്റിന്റെ മുഖത്ത് മിന്നിമറഞ്ഞത് സഹതാപമായിരുന്നോ അതൊ പുഛമായിരുന്നോ?
ഓര്‍മ്മകള്‍ വീണ്ടും കാലങ്ങള്‍ പിറകിലോട്ട് കൊണ്ടുപോയി
അന്ന് ഇവിടെയിരിക്കുമ്പോള്‍ തനിച്ചായിരുന്നില്ല അവളുംകൂടിയുണ്ടായിരുന്നു. അന്നു തിരമാലകളും, കടല്‍ക്കാറ്റുമെല്ലാം കളിയാക്കിയപ്പോള്‍ അവരെ തിരിച്ചുകളിയാക്കാന്‍ എന്നെ പഠിപ്പിച്ചതും അവളായിരുന്നു
അവളുടെ സ്വപ്നത്തിലെ കൊച്ചുവീട്ടില്‍ ഞങ്ങള്‍ തനിച്ചായിരുന്നു. അവിടെയാരും ശല്യം ചെയ്തിരുന്നില്ല, കുട്ടികള്‍പോലും !
അവളുടെ സ്വപ്നം എന്തായിരുന്നാലും അതുതന്നെയായിരുന്നു എന്റെ സ്വപ്നവും എന്നു കാണാന്‍ ശ്രമിച്ചിരുന്നു , കാരണം പഴഞ്ചനായിരുന്ന എന്റെ സ്വപ്നങ്ങള്‍ക്കും അത്രത്തോളം പഴക്കമുണ്ടായിരുന്നു .
എന്റെ സ്വപ്നത്തിലെ വീട്ടിലെ വലിയ മുറ്റത്തുകൂടി ഓടിക്കളിക്കുന്ന കുട്ടികളെ അവള്‍ക്കിഷ്ടമായിരുന്നില്ല
അവളുടെ കൂട്ടുകാരികള്‍ക്ക് എന്നെ പരിചയപ്പെടുത്തിയിരുന്നു . അവള് ഭാഗ്യവതിയാണെന്ന് ഏതോ കൂട്ടുകാരി അസൂയയോടെ പറഞ്ഞത് എന്റെ മുന്പില് അവള് മറച്ചുവച്ചിരുന്നില്ല
ഞങ്ങളുടെ മനസ്സുകള്‍ ഒന്നായി ( എന്റെ മനസ്സ് ഞാന്‍ അവള്‍ക്കു നല്‍കിയത് പൂര്‍ണ്ണമായിട്ടായിരുന്നു) ഞങ്ങളുടെ സ്വപ്നങ്ങള്‍ തിരമാലകളോടുമാത്രം പറഞ്ഞു കാറ്റിനു ഒന്നും ഒളിക്കാന്‍ കഴിയാത്തതുകൊണ്ടാണു കാറ്റിനെ ഒഴിച്ചുനിര്‍ത്തിയത്
ഒരിക്കല്‍ മാത്രം അവളെ ഞാനെതിര്‍ത്തു എന്റെ പഴഞ്ചന്‍ രീതികള്‍ പൂര്‍ണ്ണമായും എന്നില്‍നിന്നും വിട്ടിട്ടില്ലാത്തതായിരുന്നു കാരണം
സ്വപ്നങ്ങള്‍ പങ്കുവച്ച് അവൾക്കു മടുത്തുകാണണം അതായിരിക്കും മറ്റു പലതും പങ്കുവെക്കാമെന്ന് അവള് പറഞ്ഞത് ഞാനെതിര്‍ത്തപ്പോള്‍ അവളൊന്നും പറഞ്ഞില്ല. എന്നിലെ പഴഞ്ചനിപ്പോഴും ബാക്കിയുണ്ടെന്നവള്‍ക്കു തോന്നിക്കാണണം
അവസാനമായി അവളെ കണ്ടത് അവളുടെ ഭാവി വരനെ എനിക്കു പരിചയപ്പെടുത്തിയ ദിവസമായിരുന്നു എന്നെ ഇങ്ങനെ അവള് പരിചയപ്പെടുത്തി
" ഇതാണു ഞാന്‍ പറഞ്ഞ എന്റെ പഴയ ലൈന്‍ "
"ഓ .. നമ്മുടെ സ്വപ്നജീവി "
ഞാന്‍ പഠിച്ച എന്റെ പഴഞ്ചന്‍ മര്യാദ പ്രകാരം ഞാനയാള്‍ക്ക് കൈകൊടുത്തു
അവളുടെ ഭാവി അവനില്‍ ( അവനെ മടുക്കുന്നത് വരെ ) സുരക്ഷിതമാണെന്നവള്‍ മനസ്സിലാക്കിയിരുന്നിരിക്കണം പരസ്പരം കൈകോര്‍ത്തുകൊണ്ട് മുട്ടിയുരുമ്മി അവര്‍ നടന്നകന്നു ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കടല്‍ക്കാറ്റ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു തിരമാലകള്‍ മാത്രം മൗനം പാലിച്ചു
കാലങ്ങള്‍ പലതും തിരിച്ചു തന്നപ്പോള്‍ അവള്‍ക്ക് കൊടുത്ത മനസ്സു മാത്രം എനിക്കു തിരിച്ചു കിട്ടിയിരുന്നില്ല
അതു തന്നെയായിരിക്കും ഇന്നും കടല്‍ക്കാറ്റിന്റെ പുഛം നിറഞ്ഞ പുഞ്ചിരിയെ ഞാന്‍ ഭയക്കുന്നത് !!
27 comments:
ആളൊഴിഞ്ഞ ആ സ്ഥലം പതിവുപോലെ എനിക്കുവേണ്ടി ഇന്നും ഒഴിഞ്ഞുകിടന്നിരുന്നു. രണ്ടും കല്പിച്ച് അങ്ങോട്ടു നടക്കുമ്പോള്‍ ഇടറിയ കാല് വെപ്പുകള്‍ മനപ്പൂര്‍വ്വം അറിഞ്ഞില്ലെന്നു നടിച്ചു
നല്ല രസത്തോടെ വായിച്ചു...
തമാശയായി എഴുതിയിട്ടുണ്ടെങ്കിലും
ജീവിതത്തിന്റെ വഴികള്‍ പൂര്‍ണമായി മനസിലാക്കിയെടുക്കാനാവാത്ത
അവളിലെ മനസ് യാഥാര്‍ത്ഥ്യത്തിലേക്ക്
വിരല്‍ചൂണ്ടി...
ആശംസകള്‍...
ഛേ...അവസരം നഷ്ടപ്പെടുത്തീട്ട് കരഞ്ഞ് കൊണ്ടിരിക്കുന്നൊ പഴഞ്ചാ...?
:) ...
ഇനിയുള്ള കാലം കാല് ഇടറാതിരിക്കട്ടെ.
ആ വഴിയില്‍ കൂടി പോവുകയും ചെയ്യരുത്.
പ്രിയത്തില് ഒഎബി.
"RASIKANUM ROMANCE OOOOOO?"
THANKE YOU FOR THE "PAZHAYA KALA ROMANCILEKKENNE THIRICHU VITTADHINN"
ഹായ് രസികാ,
എനിക്ക് നഷ്ടമായ പ്രണയവും ഇതുപോലൊക്കെ തന്നെയായിരുന്നു....
ഞാന്‍ അതൊക്കെ വീണ്ടും ഓര്‍ത്തു....വെറുതെ വിഷമിച്ചു....
നന്ദി ഇതൊക്കെ ഓര്‍മ്മിപ്പിക്കുന്നതിന്....പിന്നെ ഇപ്പോള്‍ എന്നെ വിഷമിപ്പിച്ചതിന്....
സസ്നേഹം,
ശിവ.
ദ്രൗപദി വന്നതിനും നല്ല കമന്റ് തന്നതിനും നന്ദിയുണ്ട്
ഒ എ ബി കാൽ ഇടറാതെ നടക്കാൻ പരിശ്രമിച്ചുവരുന്നുണ്ട് വന്നതിനും ക്മന്റിയതിനും നന്ദിയുണ്ട്
കല്പള്ളി ഇനി ലോകത്ത് എല്ലാർക്കും റൊമാൻസിക്കാമെങ്കിൽ എന്തുകൊണ്ട് ഈ പാവം രസികനും ആയിക്കൂട ?
വന്നതിനും കമന്റിട്ടതിനും നന്ദിയുണ്ട്
ശിവാ താങ്കൾക്കു നഷ്ടമായ പ്രണയം താങ്കളുടെ നന്മക്കായിരുന്നു എന്നു കരുതുക
വന്നതിനും കമന്റിട്ടതിനും നന്ദിയുണ്ട്
അവള് ഭാഗ്യവതിയാണെന്ന് ഏതോ കൂട്ടുകാരി അസൂയയോടെ പറഞ്ഞത് എന്റെ മുന്പില് അവള് മറച്ചുവച്ചിരുന്നില്ല
മനസ്സിലായില്ല.എന്താ ഉദ്ദേശിച്ചേ?
മൊത്തത്തില്‍ നന്നായി രസികാ.ഒരു പഴയ ഓര്‍മ്മ,എനിക്കും.
വെറുതെ ആര്‍ക്കെങ്കിലുമൊക്കെ മനസ്സ് എടുത്ത് കൊടുക്കുന്നതിനു മുന്‍പ് ഒന്നു കൂടി ആലോചിക്കുന്നത് നല്ലതായിരിക്കും.
രസികാ... പോട്ടെ സാരല്യാ..:)
ഇതേ ത്രെഡില്‍ തന്നെ ഞാനൊരണ്ണം പൂശിയിരുന്നു മുമ്പ് ..
qw_er_ty
നല്ല ഒഴുക്കുള്ള രചന എവിടെയോ മനസ്സീനെ പിടിച്ചു നിറുത്തൂന്നതു പോലെ
കൊള്ളാം മാഷെ
രസികന്‍... നന്നായിട്ടുണ്ട്...
ഹൃദയത്തില്‍ കൊള്ളുന്ന വരികള്‍....
യഥാര്ത പ്രണയത്തിന് കാലത്തിനനുസരിച്ച് മാറാന്‍ പറ്റില്ല...
"കാലങ്ങള്‍ പലതും തിരിച്ചു തന്നപ്പോള്‍ അവള്‍ക്ക് കൊടുത്ത മനസ്സു മാത്രം എനിക്കു തിരിച്ചു കിട്ടിയിരുന്നില്ലഅതു തന്നെയായിരിക്കും ഇന്നും കടല്‍ക്കാറ്റിന്റെ പുഛം നിറഞ്ഞ പുഞ്ചിരിയെ ഞാന്‍ ഭയക്കുന്നത് !!"
അരുൺ ഞാൻ അവിടെ ഉദ്ദേശിച്ചതെന്നു വച്ചാൽ
പുരുഷന്മാർക്ക് ഒരു ധാരണയുണ്ട് പൊക്കി പറഞ്ഞാൽ പെൺകുട്ടികൾ വീഴുമെന്ന് പക്ഷെ പെൺകുട്ടികൾ തിരിച്ച് ഗോളടിക്കുന്നത് പലർക്കും മനസ്സിലാവാറില്ല ( കഥാ നായിക എന്നോട് പറഞ്ഞത് എന്നെ അവൾക്ക് കിട്ടിയത് അവളുടെ ഭാഗ്യമാണെന്ന് കൂട്ടുകാരി പറഞ്ഞു പോലും!! (കൂട്ടുകാരി എന്താ പറഞ്ഞതെന്ന് ദൈവത്തിനറിയാം)) ഇപ്പോൾ മനസ്സിലായല്ലൊ അല്ലെ
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
വാൽമീകി : നല്ല വിലകിട്ടുമെന്നു കരുതി കൊടുത്തതായിരുന്നു എന്തു ചെയ്യാനാ അവൾ അതിനു വലിയ വിലയൊന്നും കണ്ടില്ല
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
ജിഹേഷ് : താങ്കൾ പറഞ്ഞപ്പോൽ താങ്കളുടെ പോസ്റ്റ് വായിച്ചു ജീവിതത്തിൽ ഇതുപ്പോലെ ഒരുപാടു പേരെ കാണാൻ കഴിയും എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു കൂട്ടുകാരനുണ്ടായ അനുഭവത്തിനു സാക്ഷിയായപ്പോൽ ഞാൻ അതിവിടെ എന്റെ ഭാവന കലർത്തി എഴുതി എന്നുമാത്രം താങ്കളുടെ പോസ്റ്റ് ഞാൻ ഇപ്പോഴാണു കാണുന്നത്
വന്നതിനും കമന്റിയതിനും നന്ദിയുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു
അനൂപ്: താങ്കളെ പോലുള്ളവരുടെ പ്രോത്സാഹനമാണു തുടക്കക്കാരായ ഞങ്ങളെ പോലുള്ളവരുടെ ജീവൻ ടോണ്‍
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
സ്നേഹിതൻ : താങ്കൾ പറഞ്ഞതു ശരിയാണ്
യഥാര്ത പ്രണയത്തിന് ഒരിക്കലും കാലത്തിനനുസരിച്ച് മാറാന്‍ പറ്റില്ല...
ആശംസകൾ
ഹ്മ് ഹ്മ്...അസ്സലായിട്ടുണ്ഡ്; പെട്ടൊന്ന് തീർക്കാതെ കുറച്ച് കൂടി നീട്ടി എഴുതാൻ ശ്രമിക്കണം അടുത്തത്.
കൈവിട്ടതൊന്നും തിരിച്ചു കിട്ടില്ല്യ.
ഇനി കൈവിടാതെ സൂക്ഷിക്കുക.
ചുരുക്കത്തില്‍, ഇപ്പോ മനസ്സ് ഇല്ലാത്തൊരു ജീവിതമാണല്ലേ? അവള് അതു കൊണ്ടുപോയി എന്തു ചെയ്തോ ആവോ?
ബുജീ : നീട്ടിയെഴുതാൻ ശ്രമിക്കാം പക്ഷെ വായിക്കാനുള്ള ക്ഷമ നിങ്ങളും കാണിക്കണം
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
താരകം : ഇനിയെല്ലാം മുറുകെ പിടിച്ചുകൊള്ളാം
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
എഴുത്തുകാരീ : അവൾ അതു കൊണ്ടുപോയി അടുപ്പിലിട്ടെന്നു തോനുന്നു കാരണം എന്റെ നെഞ്ചിൽ നിന്നും പൊട്ടലും ചീറ്റലും ഒക്കെ കേൾക്കുന്നു
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
ഒരു കടലും കുറേ ഓര്‍മ്മകളും..
ആരൊ : വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
വരവു വെച്ചിരിക്കുന്നു..........
ഇന്നത്തെ ലോകത്തില്‍ ആത്മാര്തതയ്ക് പുല്ലുവിലയെ ഉള്ളൂവെന്നുള്ള സത്യം ഓര്‍മ്മപ്പെടുത്തലായി ഈ പോസ്റ്റ്....
ഡോണി: അതാണു സത്യം
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
നന്നയിട്ടു ഫീല്‍ ചെയ്തു..പക്ഷെ എല്ലരും അങ്ങനെ ആകണം എന്നില്ല കേട്ടൊ.. ഈ പഴഞ്ചനെ സ്നേഹിക്കാനും ഏതങ്കിലും ഒരാള്‍ കാണും...വിഷമിക്കാതെ
രസികൻ.
ഇതിപ്പോഴാ കണ്ടത്. ഒത്തിരി വിഷമമായി. പലതും പിടിച്ച് വാങ്ങുന്നതാണ് ലേറ്റസ്റ്റ് ഫാഷൻ. അതിന് തയ്യറല്ലാത്തവൻ പയഞ്ചൻ ഗണത്തിൽ തന്നെ, അന്നും, ഇന്നും.
അത്മകഥാംശം ചോർന്ന് പോയോന്നോരു സംശയം.
....ഏയ്, ഞനോന്നും പറഞ്ഞില്ലെ.
അപ്പൂസ് : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി
അലിഭായ്: പല കാര്യങ്ങളും ഇന്നു പഴഞ്ചനാണ് ഉദാഹരണത്തിന് ഇന്നത്തെ കാലത്ത് മലയാളാത്തിൽ ഒരു സാഹിത്യമുണ്ടാകുമ്പോൾ അതിൽ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഇംഗ്ലീഷ് പദങ്ങൾ വായും പൊളിച്ചിരിപ്പില്ലാ എങ്കിൽ ലതും “പയഞ്ചൻ” തന്നെ .
തെറ്റുകൾ തിരുത്തിത്തരുന്നത് രണ്ടുകയ്യും നീട്ടി സ്വീകരിക്കും ഇനിയും പ്രതീക്ഷിക്കുന്നു
നന്ദി
nannayittundu. enikku ithu ishttappettu
Post a Comment