Thursday, August 14, 2008

സ്വാതന്ത്ര്യവും കോഴിക്കറിയും...


മൊട്ടത്തലയിലെ ആഴത്തിലുള്ള മുറിവ്‌ പൊത്തിപ്പിടിച്ചു നടക്കുമ്പോള്‍ വൃദ്ധന്‍ ഓര്‍ക്കുകയായിരുന്നു വര്‍ഷങ്ങള്‍ പിന്നിലോട്ട്‌.
അന്ന്‌ അയാളുടെ കുട്ടിക്കാലമാണു. വള്ളി ട്രൗസര്‍ കേരളത്തില്‍ കണ്ടു പിടിക്കുന്നതിനും മുന്‍പുള്ള കാലം. ഒറ്റമുണ്ടുടുത്ത്‌ സില്‍ക്‌ കുപ്പായവുമിട്ട്‌ ഓത്തു പള്ളിയില്‍ പോകും .
മൊല്ലാക്ക വള്ളിച്ചൂരലും ചുഴറ്റി വരുന്നത്‌ ദൂരത്തു നിന്നും കണ്ടപാതി കാണാത്തപാതി സകല വര്‍ഗ്ഗങ്ങളും ( ആണ്‍ , പെണ്‍) ശ്വാസമടക്കിപ്പിടിച്ചു കിത്താബില്‍ നോക്കിയിരിക്കും.


അയാളുടെ മനസ്സില്‍ നിന്നും വന്ന ഒരു തുള്ളി ഉമിനീര്‍ വായിലൂടെയൊലിച്ച്‌ തൊട്ടടുത്തിരിക്കുന്ന പോക്കറിന്റെ മുണ്ടില്‍ പതിച്ചു. ഇടം കണ്ണിട്ടു നോക്കിയപ്പോള്‍ ആമിനയുടെ തട്ടത്തിലെ പുള്ളികളുടെ എണ്ണം പിടിക്കുന്ന പോക്കര്‍ ഇതൊന്നുമറിഞ്ഞില്ല. "ഫാഗ്യം"
ഉമിനീരു വരാന്‍ കാരണം മമ്മദാജിയുടെ മോന്‍ അവറാനായിരുന്നു. അവന്‍ വെളുപ്പിനു ചായയുടെ കൂടെ കഴിച്ച പത്തിരിയുടെയും കോഴിക്കറിയുടെയും കാര്യം പറഞ്ഞത്‌ മനസ്സില്‍ ദഹിക്കാതെ കിടന്നു ഗ്രൂപ്പു കളിക്കുന്നു .

കഴിഞ്ഞ ബല്യ പെരുന്നാളിനു മാമയുടെ വീട്ടില്‍ നിന്നും കഴിച്ചതാണു കോഴിക്കറി. തണ്ണിമത്തനില്‍ ഈച്ചപോലെ തിങ്ങി നിറഞ്ഞ കുട്ടിപ്പട്ടാളത്തിന്റെ ഇടയില്‍ നിന്നും ഒരു കഷണം കോഴിക്കു വേണ്ടി പോരാടിയത്‌ ബ്രിട്ടീഷുകാരനോട്‌ ചെയ്തിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍നിന്നും അവര്‍ എന്നേ കെട്ടുകെട്ടിയേനെ!!


ഒരു ദിവസം ഉമ്മയോട്‌ ചോദിച്ചതാണ്‌. "ന്താണുമ്മാ ഞമ്മള്‍ കോയിക്കറി ബെക്കാത്തത്‌"

"അത്‌ അന്റെ ബാപ്പ ബന്നിട്ട്‌ ഞമ്മക്ക്‌ ബെക്കാ ട്ടോ ... പ്പം ന്റെ മോന്‍ ഈ കഞ്ഞിയും കുടിച്ച്‌ ഒറങ്ങാന്‍ നോക്ക്‌"

" ബാപ്പ എപ്പളാ ബരിക?"അതു ചോദിച്ചപ്പോള്‍ ഉമ്മയില്‍ നിന്നും ഒരു നെടുവീര്‍പ്പ്‌ വന്നത്‌ വ്യക്തമായും ഓര്‍ക്കുന്നു

" ഞമ്മളെ രാജ്യത്ത്‌ നിന്നും ഇംഗ്ലീഷ്കാരെ ഓടിച്ചിട്ട്‌ ബാപ്പ ബരും ട്ടോ..."
ബാപ്പയെ ഒരു ദിവസം ബൂട്ടിട്ട പോലീസുകാര്‍ കൊണ്ട്പോകുന്നത്‌ എന്തിനാണെന്നറിയില്ലാ എങ്കിലും നിറ കണ്ണുകളോടെ നോക്കി നിന്നിട്ടുണ്ട്‌.
ബാപ്പ വരട്ടെ എന്നിട്ടു വേണം വയറു നിറച്ച്‌ കോഴിക്കറിയും, പത്തിരിയും എല്ലാം കഴിക്കാന്‍.
ഇംഗ്ലീഷുകാരെ ഓടിച്ചാല്‍ സ്വാതന്ത്ര്യം കിട്ടും പോലും , അടുത്ത വീട്ടിലെ വേലായുധനാണു പറഞ്ഞത്‌ അവന്റെ അച്ഛന്‍ പറഞ്ഞു കേട്ടതാണുപോലും.
അവന്റെ അച്ഛനും, ബാപ്പയും എല്ലാം സ്വാതന്ത്ര്യം വാങ്ങിക്കുന്ന പണിക്കു പോയതാണു പോലും.
വേലായുധനും താനും കോഴിക്കറി വയറു നിറച്ച്‌ പത്തിരിയും കൂട്ടിക്കഴിക്കാന്‍ സ്വാതന്ത്ര്യവും കൊണ്ടു വരുന്ന അച്ഛനെയും, ബാപ്പയെയും കാത്തിരിക്കുമായിരുന്നു .
ഈ ഇംഗ്ലീഷുകാരുടെ കയ്യിലായിരിക്കും സ്വാതന്ത്ര്യം! അവരുടെ മക്കളെല്ലാം കോഴിക്കറി കഴിക്കുന്നുണ്ടാവണം. " ആ ... കയിച്ചോളീ കയിച്ചോളീ മക്കളെ ഞമ്മളെ പുളിയും പൂക്കും ..."
പാവം അവരെ ഓര്‍ത്തപ്പോള്‍ ചിരിവന്നു. വേലായുധന്റെ അച്ഛനും, എന്റെ ബാപ്പയും അവരുടെ ബാപ്പമാരെ ഓടിച്ച്‌ പിടിച്ച്‌ സ്വാതന്ത്ര്യവും വാങ്ങി വരുമ്പോള്‍ കദീശുമ്മാന്റെ വീട്ടില്‍ നിന്നും കോഴിയെയും വാങ്ങുമല്ലൊ.

സ്വാതന്ത്ര്യം കിട്ടിയാല്‍ പിന്നെ സുഖമാണു പോലും , ആരെയും പേടിക്കേണ്ടകാര്യമില്ല !!

ചോയിമാസ്റ്റര്‍ ദേവസ്യ അച്ചായനോട്‌ സ്വകാര്യം പറയുന്നത്‌ കേട്ടതാണ്‌.
അപ്പോള്‍ ഉറക്കത്തില്‍ വന്ന്‌ പേടിപ്പിക്കുന്ന ശൈത്താനും , ആല്‍ മരത്തിന്റെ ചോട്ടിലെ ജിന്നും എല്ലാം പോകുമായിരിക്കും . പേടിപ്പിക്കുന്ന സാധനങ്ങള്‍ അതെല്ലാമാണല്ലൊ.

മോന്തിക്ക്‌ നിസ്കാരം കഴിഞ്ഞാല്‍ പ്രാര്‍ത്ഥിക്കും " ന്റെ പടച്ചോനെ ഈ സാതന്ത്ര്യം വേഗം കിട്ടണേ "

കുറച്ചു കാലം കൂടി അങ്ങിനെ കഞ്ഞിയും കുടിച്ച് പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ഒരു ദിവസം സ്വാതന്ത്ര്യം കിട്ടീ എന്ന വാര്‍ത്ത കേട്ടു, പക്ഷെ കോഴിയേയുംകൊണ്ട്‌ ബാപ്പ മാത്രം വന്നില്ല.
ബാപ്പയെയും കാത്തിരുന്ന്‌ കാലങ്ങള്‍ വീണ്ടും കടന്നുപോയി. നാടിനും നാട്ടുകാര്‍ക്കും മാറ്റങ്ങള്‍ വന്നു. നമ്മുടെ നായകനില്‍ ജീവിക്കണമെങ്കില്‍ ബാപ്പയുടെ കോഴിയെയും പ്രതീക്ഷിച്ചിരുന്നിട്ടു കാര്യമില്ലാ എന്ന ബോധം വളര്‍ന്നു വന്നു.
പല കൂലിവേലകളും ചെയ്ത അയാള്‍ നാട്ടിലെ തേങ്ങയിടുന്ന മമ്മദിന്റെ മകള്‍ സൈനബക്ക്‌ ഒരു ജീവിതം കൊടുക്കാനും തയ്യാറായി .
സ്വാതന്ത്ര്യം കിട്ടിയ നാട്ടില്‍ സൈനബ പെറ്റു കൂട്ടിയത്‌ പത്തെണ്ണത്തിനെ. രണ്ട്‌ പെണ്ണും, എട്ട്‌ ആണും. കാരണം സൈനബക്കും അവകാശപ്പെട്ടതാണല്ലൊ സ്വാതന്ത്ര്യം.

പക്ഷെ അവര്‍ക്കെല്ലാം കോഴിക്കറി നാലുനേരം കഴിക്കാനുള്ള വക അയാള്‍ കണ്ടെത്തുമായിരുന്നു എന്നു മാത്രമല്ല തനിക്ക്‌ കിട്ടാതെ പോയ വിദ്യാഭ്യാസം മക്കള്‍ക്ക്‌ കിട്ടിക്കാന്‍ രാപ്പകല്‍ അദ്ധ്വാനിച്ച അയാള്‍ക്ക്‌ ഒരിക്കലും തളര്‍ച്ച തോന്നിയിരുന്നില്ല. കാരണം അയാള്‍ സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരനാണ്‌.
സന്തോഷം നിറഞ്ഞ നാളുകളും കൊണ്ട്‌ കാലം വീണ്ടും കറങ്ങി.

മക്കള്‍ പഠിച്ചു ഉന്നതങ്ങളിലെത്തി മാതാപിതാക്കള്‍ പടിക്കു പുറത്തായി. വൃദ്ധരായ അവരുടെ ചെയ്തികളില്‍ മക്കള്‍ക്കും മരുമക്കള്‍ക്കും കുറവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു.
അഭിമാനം അടിയറവുവെച്ചിട്ടില്ലാത്ത അയാള്‍ ഒരു ദിവസം തന്റെ പ്രിയതമയുടെ കൈപിടിച്ച്‌ സ്വതന്ത്ര ഇന്ത്യയുടെ തെരുവിലേക്കിറങ്ങി.
പണ്ട്‌ പള്ളിക്കൂടത്തില്‍ പോകാതെ പഠിച്ചെടുത്ത ചെരിപ്പു കുത്തുന്ന പണി ഇന്ന്‌ അയാള്‍ക്കൊരനുഗ്രഹമായി.
കടത്തിണ്ണകളിള്‍ ചാക്കു മെത്തയില്‍ അവര്‍ തീര്‍ത്തും സ്വതന്ത്രരായിരുന്നു, പക്ഷെ കോര്‍പ്പറേഷന്‍ വിലക്കു കാരണം ആ സ്വാതന്ത്ര്യവും അവര്‍ക്കു നഷ്ടമായി. കടത്തിണ്ണകളില്‍ അന്തിയുറങ്ങാന്‍ പാടില്ല പോലും!! രാത്രിയില്‍ ഏതോ മുഴുസ്വാതന്ത്ര്യം കിട്ടിയ കള്ളന്‍ ഒരു സ്വര്‍ണ്ണക്കട കുത്തിത്തുറന്നതിന്റെ അനന്തര ഫലം!!
ഒടുവില്‍ റെയില്‍വേ സ്റ്റേഷനിലെ ചേരിയില്‍ അവര്‍ അഭയം കണ്ടെത്തി.

ഇലക്ഷനടുക്കുമ്പോള്‍ വോട്ടിനു വേണ്ടിയുള്ള യാചകന്മാരുടെ ശല്യം കാരണം അവിടെയും അവര്‍ക്കു സ്വാതന്ത്ര്യം നഷ്ടമായി.
ചേരികള്‍ പുറമ്പോക്കാണെന്നുള്ള സര്‍ക്കാറിന്റെ കണ്ടുപിടുത്തം അവിടെ താമസിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടമാക്കി.
ഒരു ആഗസ്റ്റ്‌ പതിനഞ്ചിനു ചേരിയോട്‌ സലാം പറഞ്ഞ്‌ പ്രിയതമയുടെ കയ്യും, ഇരുമ്പു പെട്ടിയും പിടിച്ച്‌ നടക്കുമ്പോള്‍ മനസ്സ്‌ തികച്ചും ശൂന്യമായിരുന്നു.
പക്ഷെ വിധി വീണ്ടും .............
റെയില്‍വേ ട്രാക്ക്‌ മുറിച്ചു കടക്കുമ്പോള്‍ ചീറിവന്ന ട്രയിന്‍ പ്രിയ സഖിയേയും കൊണ്ടുപോയപ്പോള്‍ നഷ്ടമായത്‌ അവളോടൊത്ത്‌ ജീവിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു.
പിന്നീട്‌ ലക്ഷ്യമില്ലാതെ നടന്ന അയാളെ നാട്ടുകാര്‍ ഭ്രാന്തനെന്നു വിളിച്ചപ്പോള്‍ സ്വന്തം പേരില്‍ അറിയപ്പെടാനുള്ള സ്വാതന്ത്ര്യവും അയാള്‍ക്ക്‌ നഷ്ടമാവുകയായിരുന്നു!!
സ്വാതന്ത്ര്യ ദിനങ്ങള്‍ പലതും കടന്നുപോയി.
ഒടുവില്‍ ഇന്ന്‌ ഈ ആഗസ്റ്റ്‌ പതിനഞ്ചിന്‌ മതിവരുവോളം കോഴിക്കറിയും കൂട്ടി പത്തിരി കഴിച്ച ഏതോ സ്വതന്ത്രന്റെ ഓമനപുത്രന്‍ കല്ലെടുത്തെറിഞ്ഞു സമ്മാനിച്ചതാണ്‌ മൊട്ടത്തലയില്‍ ആഴത്തിലുള്ള ഈ മുറിവ്‌.
മുറിവു പൊത്തി വേദന കടിച്ചമര്‍ത്തുമ്പോള്‍ അയാള്‍ കരയാതെ , പല്ലുകടിച്ചമര്‍ത്താതെ ചിന്തിക്കുകയായിരുന്നു.

കല്ലെടുത്തെറിഞ്ഞവനും സ്വാതന്ത്ര്യമുണ്ട്‌ ( ആരെയും എറിയാനുള്ള സ്വാതന്ത്ര്യം )
അന്നാദ്യമായി കോഴിക്കറിവാങ്ങാന്‍ സ്വാതന്ത്ര്യത്തിനു പോയ ബാപ്പയോട്‌ അരിശം തോന്നി
അന്ന്‌ ഉമ്മ തന്നിരുന്ന കഞ്ഞി പ്ലാവിലക്കൈലില്‍ കോരിക്കുടിക്കുമ്പോള്‍ എന്നോ വരുന്ന കോഴിക്കറിയെക്കുറിച്ചുള്ള ഓര്‍മ്മയും തൊട്ടു നുണയാനുണ്ടായിരുന്നു.

ഇന്ന്‌ എല്ലാമറിഞ്ഞു. സ്വാതന്ത്ര്യം കൊണ്ടുവന്ന കോഴിക്കറിയുടെ രുചിയടക്കം.. എല്ലാം.... മനസ്സിനു മറക്കാന്‍ കഴിയാത്ത പലതും തികട്ടിവന്നപ്പോള്‍ വിളിച്ചു പറയാന്‍ അയാളുടെ നാക്ക്‌ ചാടിപ്പുറപ്പെട്ടതാണ്‌. പക്ഷെ അയാള്‍ക്കു മാത്രം ( അയാളെപോലുള്ളവര്‍ക്കും ) സ്വാതന്ത്ര്യം ഇനിയും വിദൂരത്താണെന്ന തിരിച്ചറിവ്‌ അയാളെ മൗനിയാക്കിയിരുന്നു.
മൊട്ടത്തലയിലേറ്റുവാങ്ങിയ സ്വാതന്ത്ര്യദിന സമ്മാനവുമായി അയാള്‍ നടന്നകന്നു.

പിന്നില്‍ നിന്നും സ്വതന്ത്രരായ ആരൊക്കെയൊ ഒച്ചവെക്കുന്നുണ്ടായിരുന്നു

"ഭ്രാന്തന്‍ ... ഭ്രാന്തന്‍....."

41 comments:

രസികന്‍ said...

അയാളുടെ മനസ്സില്‍ നിന്നും വന്ന ഒരു തുള്ളി ഉമിനീര്‍ വായിലൂടെയൊലിച്ച്‌ തൊട്ടടുത്തിരിക്കുന്ന പോക്കറിന്റെ മുണ്ടില്‍ പതിച്ചു. ഇടം കണ്ണിട്ടു നോക്കിയപ്പോള്‍ ആമിനയുടെ തട്ടത്തിലെ പുള്ളികളുടെ എണ്ണം പിടിക്കുന്ന പോക്കര്‍ ഇതൊന്നുമറിഞ്ഞില്ല. "ഫാഗ്യം"

Areekkodan | അരീക്കോടന്‍ said...

സ്വാതന്ത്ര്യ ദിനാശംസകള്‍

Typist | എഴുത്തുകാരി said...

സ്വാതന്ത്ര്യത്തിന്റെ പല പല മുഖങ്ങള്‍!.

മായാവതി said...

സ്വാതന്ത്ര്യ ദിനാശംസകള്‍

Nachiketh said...

)-

smitha adharsh said...

വായിച്ചു.മനസ്സില്‍ എവിടെയോ ഒന്നു കൊളുത്തി വലിച്ചു.അവിടെ നീറുന്നുണ്ട്

ഒരു സ്നേഹിതന്‍ said...

"കല്ലെടുത്തെറിഞ്ഞവനും സ്വാതന്ത്ര്യമുണ്ട്‌ ( ആരെയും എറിയാനുള്ള സ്വാതന്ത്ര്യം )അന്നാദ്യമായി കോഴിക്കറിവാങ്ങാന്‍ സ്വാതന്ത്ര്യത്തിനു പോയ ബാപ്പയോട്‌ അരിശം തോന്നി".

ഇവിടെ ഭ്രാന്തനും പാവപ്പെട്ടവനും എവിടെ സ്വാതന്ത്രം?

ജിജ സുബ്രഹ്മണ്യൻ said...

സ്വാതന്ത്ര്യ ദിനാശംസകള്‍ ..വായിച്ചപ്പോള്‍ മനസ്സു നീറുന്നു...

പിതാമഹം said...

എഴുതി നോവിക്കരുതേ..ഇതെല്ലാം മനസ്സില്‍ കുഴിച്ചിട്ടാണ് ഓരോ ദിവസവും...

nandakumar said...

വായിച്ചപ്പോള്‍ ഒരു ചെറുനൊമ്പരം

സ്വാതന്ത്ര്യ ദിനാശംസകള്‍

നന്ദപര്‍വ്വം-

അനില്‍@ബ്ലോഗ് // anil said...

സ്വാതന്ത്ര്യം കിട്ടിയാല്‍ പിന്നെ സുഖമാണു പോലും , ആരെയും പേടിക്കേണ്ടകാര്യമില്ല !!

ആരെയും പേടിക്കേണ്ട,
എന്തും ചെയ്യാം.
ആശംസകള്‍

d said...

good one :)

OAB/ഒഎബി said...

കള്ള പട്ടികള്‍ക്ക് കൂടുതല്‍ സ്വാതത്ര്യം ഉള്ളതിനാല്‍
കോഴികളെ വീട്ടില്‍ വളറ്ത്താനും സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു രസികാ. പത്തിരി നമുക്ക് പുത്തരിയല്ലല്ല്...

ഈ ദിനത്തില്‍ ഇങ്ങനെ ഒരു കഥ നന്നായി.

രസികന്‍ said...

അരീക്കോടൻ മാഷ്: സ്വാതന്ത്ര്യ ദിനാശംസകള്‍

എഴുത്തുകാരി: വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

അണ്ണാരക്കണ്ണൻ: സ്വാതന്ത്ര്യ ദിനാശംസകള്‍

സജി: നന്ദി

സ്മിത: സാരമില്ല കൊളുത്തി വലിച്ചിടത്ത് കുറച്ച് ധന്ന്വന്ദരം കുഴമ്പു പുരട്ടിയാൽ മതി ( തമാശിച്ചതാണു കെട്ടോ) വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

സ്നേഹിതൻ: വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

കാന്താരിക്കുട്ടി: സാരമില്ല കുറച്ചു നീറ്റൽ നല്ലതാ ( കോമഡി പറഞ്ഞതാ ) വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

പിതാമഹൻ: വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

നന്ദകുമാർ: വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി സ്വാതന്ത്ര്യദിനാശംസകൾ

അനിൽ: ശരിയാ എന്തും ചെയ്യാം വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

വീണാ: വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

ഒ.ഏ.ബി: വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

keralainside.net said...

Your post is being listed by www.keralainside.net.
please categorise Your post.

നരിക്കുന്നൻ said...

രസികാ.. എന്തൊക്കെയാ നറ്റക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഇങ്ങനെയൊക്കെ എഴുതി ഒരു സ്വാതന്ത്ര്യ ദിനത്തിന്റെ മൂഡ് നഷ്ടപ്പെടുത്തണ്ടായിരുന്നു. അല്ല. രസികന് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ.
“അന്നാദ്യമായി കോഴിക്കറിവാങ്ങാന്‍ സ്വാതന്ത്ര്യത്തിനു പോയ ബാപ്പയോട്‌ അരിശം തോന്നി".

സ്വാതന്ത്ര്യം വേണ്ടായിരുന്നു. അല്ലേ.. ഇന്ന് നമുക്കെവിടെ സ്വാതന്ത്ര്യം... ഞാൻ ഒരു പ്രവാസിയാണ്. എറിയാനും, ഏറ് വാങ്ങാനും ഉള്ള സ്വാതന്ത്ര്യം അന്യ നാട്ടിന് പണയപ്പെടുത്തിയ നമുക്കെന്തിനാണ് പൂർവ്വികർ സ്വാതന്ത്ര്യം സമ്മാനിച്ചത്....?

ബഷീർ said...

കോഴിക്കറിയുടെ രുചിയോര്‍ത്ത്‌ വന്നു.. സ്വാതന്ത്ര്യത്തിന്റെ കയ്പ്‌ രുചിച്ചു.

സ്വാത്രന്ത്ര്യം കിട്ടിയാല്‍ ആരെയും പേടിക്കണ്ടെന്ന് ആരോ പഠിപ്പിച്ചത്‌ പ്രാവര്‍ത്തികമാക്കുന്നവരെ കൊണ്ട്‌ സ്വാതന്ത്ര്യം കയ്പായി മാറിയിരിക്കുന്നു.

ആശംസകള്‍. നേരുന്നു

പ്രയാസി said...

കലക്കി മാഷെ, സൂപ്പര്‍ പോസ്റ്റ്..!
കൊട് കൈ..:)

അജ്ഞാതന്‍ said...

രസികന്‍ മാഷെ..

ഞാന്‍ ആദ്യമായാണ് ഇവിടെ..താങ്കളുടെ പേരു പോലെ തന്നെ രസകരമായിരിക്കുന്നു ഈ എഴുത്ത്. “സ്വാതന്ത്രം“ എന്നാല്‍ എന്തും ചെയ്യാനുള്ള ലൈസന്‍സ് എന്നായി മാറിയിരിക്കുന്നു ഇന്ന്....

രസികന്‍ said...

നരിക്കുന്നൻ: നമ്മുടെ സ്വാതന്ത്ര്യം ഇന്ന് ദുർവിനിയോകം ചെയ്യപ്പെടുകയാണ്
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്

ബഷീർജി: തീർച്ചയായിട്ടും ഇന്നു കൈപുതന്നെയാണ് സ്വാതന്ത്ര്യം എന്നാണു നമുക്കു മനസ്സിലാക്കാൻ കഴിയുന്നത്
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്

പ്രയാസി: വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്

അജ്ഞാതൻ : ശരിയാണു താങ്കൾ പറഞ്ഞത്
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്

abdul vahid v said...

Dear Friend,

I know it is not the proper way to communicate with the blogger. But I cannot find a contact email ID anywhere on your blog.



I visited your blog and went through your lively posts. I am a Mass Communication and Journalism student under the University of Calicut. As you may know, we have to submit a dissertation work to the University for the Completion of our Post Graduation study.
For the particular study I have chosen BLOGGING as my subject, precisely saying “Efficacy of BLOGGING as a Tool for Communication”. It is a profound study on the efficacy and usefulness of BLOGGING among Keralites based on a survey among the bloggers of Kerala.
For this purpose, I have chosen a sample of active bloggers in and around Calicut, which includes you as one. Here, I kindly request you to spare a few moments for me taking part in this survey sincerely.
Follow the link below to enter the survey.
http://www.polldaddy.com/s/C752E291A40F94E7/

Yours faithfully
Abdul Vahid .V
Manjeri
Malappuram
Ph: 9746016123
Email – abdulvahidvv@gmail.com

ടോട്ടോചാന്‍ said...

നന്നായിരിക്കുന്നു.

പിന്നെ സ്വാതന്ത്ര്യം മനുഷ്യര്‍ക്ക് മാത്രം മതിയോ കോഴിക്കും വേണ്ടേ?

കോഴിക്കറി തിന്നു കൊണ്ട് സ്വാതന്ത്ര്യമാഘോഷിക്കുമ്പോള്‍ കോഴികളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു.

ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യമില്ലായ്മയായി മാറുന്നു.
പാവം കോഴികള്‍....

ഓ.ടോ. നാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും ചില കാര്യങ്ങളില്‍ രണ്ടാകുന്നു. കാരണം ഞാനും കോഴിക്കറി കഴിക്കാറുണ്ട്.

യാരിദ്‌|~|Yarid said...

ഇത്തിരി താമസിച്ചു പോയി. എന്നാലും സാരമില്ല. പോസ്റ്റ് വായിച്ചു മിണ്ടാതെ പോകാന്‍ തോന്നിയില്ല. നല്ല പോസ്റ്റ് രസികന്‍സ്. ടച്ചിംഗ് വണ്‍..:)

രസികന്‍ said...

ടോട്ടോചാൻ: കോഴികൾക്കു സ്വതന്ത്രമായി ( കുറുക്കന്മാരിൽനിന്നും) നടക്കാനുള്ള സ്വാതന്ത്ര്യം നമ്മൾ കൊടുക്കുന്നുണ്ടല്ലൊ .....

പിന്നെ മത്സ്യങ്ങൾക്കും , സസ്യങ്ങൾക്കും ( അരി ജീവനുള്ള സസ്യത്തിൽ നിന്നും കിട്ടുന്നതാണല്ലൊ) സ്വാതന്ത്ര്യമുണ്ടോ എന്നും ചോദ്യമുണ്ട്. ( തമാശിച്ചതാണുകെട്ടോ)

വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്. തുടർന്നും പ്രതീക്ഷിക്കുന്നു

യാരിത് : താങ്കൾ വൈകിയിട്ടില്ലാ . വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട് .
തുടർന്നും പ്രതീക്ഷിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ഛ് വ്വന്ന നല്ലൊരു പോസ്റ്റ്.

അജയ്‌ ശ്രീശാന്ത്‌.. said...

"തണ്ണിമത്തനില്‍ ഈച്ചപോലെ തിങ്ങി നിറഞ്ഞ കുട്ടിപ്പട്ടാളത്തിന്റെ ഇടയില്‍ നിന്നും ഒരു കഷണം കോഴിക്കു വേണ്ടി പോരാടിയത്‌ ബ്രിട്ടീഷുകാരനോട്‌ ചെയ്തിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍നിന്നും അവര്‍ എന്നേ കെട്ടുകെട്ടിയേനെ!!"

നര്‍മ്മത്തിനിടയില്‍
ഒരു നനുത്ത നൊമ്പരവും
സമ്മാനിച്ചു.....
ആശംസകള്‍....

mmrwrites said...

സ്വാതന്ത്ര്യം നര്‍മ്മത്തിന്റെ നൂലില്‍ നന്നായി കൊരുത്തിരിക്കുന്നു.. ചെറു നൊമ്പരവും നന്നായിട്ടുണ്ട്..

ശ്രീ said...

“പിന്നീട്‌ ലക്ഷ്യമില്ലാതെ നടന്ന അയാളെ നാട്ടുകാര്‍ ഭ്രാന്തനെന്നു വിളിച്ചപ്പോള്‍ സ്വന്തം പേരില്‍ അറിയപ്പെടാനുള്ള സ്വാതന്ത്ര്യവും അയാള്‍ക്ക്‌ നഷ്ടമാവുകയായിരുന്നു!!!”

നല്ല പോസ്റ്റ്, മാഷേ

രസികന്‍ said...

പ്രിയ: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട് .
തുടർന്നും പ്രതീക്ഷിക്കുന്നു.

അമൃതാ : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട് .
തുടർന്നും പ്രതീക്ഷിക്കുന്നു.

mmrwrites : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട് .
തുടർന്നും പ്രതീക്ഷിക്കുന്നു.

ശ്രീ: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട് .
തുടർന്നും പ്രതീക്ഷിക്കുന്നു.

Kichu $ Chinnu | കിച്ചു $ ചിന്നു said...

നല്ല കഥ! നന്നായി പറഞ്ഞിരിക്കുന്നു

simy nazareth said...

ശ്രീദേവിച്ചേച്ചിയെയും സഗീറിനെയും ശ്രീ. വെള്ളെഴുത്തിനെയും അനോണിമാഷ് ക്രൂരമായി കളിയാക്കിയതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂ‍ലോകത്ത് ആരും ആരെയും വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.

അനോണിമാഷ് said...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Ashan said...

"മക്കള്‍ പഠിച്ചു ഉന്നതങ്ങളിലെത്തി മാതാപിതാക്കള്‍ പടിക്കു പുറത്തായി. വൃദ്ധരായ അവരുടെ ചെയ്തികളില്‍ മക്കള്‍ക്കും മരുമക്കള്‍ക്കും കുറവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു."സ്വതന്ത്ര ഭാരതത്തിലെ ഓരോ പൗരനും ചിന്തിക്കുക, സ്വതന്ദ്ര്യതിനു വേണ്ടി കഷ്ടപെട്ട പല രക്ഷിതാക്കളുടെയും ഇന്നത്തെ അവസ്ഥ എന്തെന്ന്, പലരും അന്ധിയുരങ്ങുന്നത് തെരുവിലല്ലെന്നുള്ളത് തന്നെ ഭാഗ്യം, സ്വതന്ദ്ര്യതിനു ശേഷം എങ്കിലും കഷ്ടതകള്‍ എല്ലാം തീരുമല്ലോ എന്നോര്‍ത്ത് രാവും പകലും സ്വതന്ദ്ര്യതിനു വേണ്ടി പോരാടിയ ധീര സ്വാതണ്ട്ര്യ സമര സേനാനികള്‍ സ്വാതന്ദ്ര്യം വേണ്ടില്ലായിരുന്നു എന്ന് ചിന്ദിച്ചാലും അല്‍ഭുതപ്പെടാനില്ല.

രസികാ , എങ്ങനെ അഭിനന്ദിക്കനമെന്നരിയില്ല, ചിരിപ്പിക്കുകയും അതിനെക്കാളേറെ ചിന്ദിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പോസ്റ്റുകള്‍ തന്കളില്‍ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു.

വാല്‍കഷ്ണം: സിസ്റ്റര്‍ അഭയ കേസില്‍ സി ബി ഐ ക്രമക്കേടുകള്‍ നടത്തിയിരിക്കുന്നു . "അവര്‍ക്കുമുണ്ടല്ലോ സ്വാതന്ദ്ര്യം, തെളിവുകള്‍ നശിപ്പിക്കാനുള്ള സ്വാതന്ദ്ര്യം".

krish | കൃഷ് said...

എഴുത്ത് നന്നായിട്ടുണ്ട്.

ആശംസകള്‍.

അരുണ്‍ കരിമുട്ടം said...

സീരിയസ്സ് ആയി പറഞ്ഞ ഒരു മഹാസത്യത്തില്‍ ഞാനറിയാതെ ഇഷ്ടപ്പെട്ടു പോയ ഒരു വരി:

"തണ്ണിമത്തനില്‍ ഈച്ചപോലെ തിങ്ങി നിറഞ്ഞ കുട്ടിപ്പട്ടാളത്തിന്റെ ഇടയില്‍ നിന്നും ഒരു കഷണം കോഴിക്കു വേണ്ടി പോരാടിയത്‌ ബ്രിട്ടീഷുകാരനോട്‌ ചെയ്തിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍നിന്നും അവര്‍ എന്നേ കെട്ടുകെട്ടിയേനെ!! "

മാഷേ,കലക്കി

രസികന്‍ said...

കിച്ചു $ ചിന്നു : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട് .

സിമി & അനോണി മാഷ് ദയവു ചെയ്ത് നിങ്ങളൊന്നു നിർത്ത് . നമുക്കെല്ലാം ഒന്നിച്ചു നീങ്ങാം ..

ആശാൻ: എല്ലാവർക്കും ഉണ്ട് സ്വാതന്ത്ര്യം
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

കൃഷ്: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

എ.ജെ. said...

വായിക്കാന്‍ കുറെ വൈകിപ്പോയി...
നല്ല കഥ..

പങ്കുവച്ചതിനു നന്ദി..

രസികന്‍ said...

എ.ജെ നന്ദി
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി തുടർന്നും പ്രതീക്ഷിക്കുന്നു

Akbar Sadakhathulla.K said...

Great.... Good writing...

Unknown said...

വായിക്കാൻ വൈകി രസികാ, ഇത് രസിപ്പിക്കുന്ന കഥയല്ല, പക്ഷേ നല്ലൊരു കഥയാണു

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഇവിടെ ആദ്യം ,പോസ്റ്റ്‌ കൊള്ളാം ,സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു ,ഇനിയും കാണാം ..