Thursday, November 6, 2008

ജബ്ബാറും, ജമീലയും പിന്നെ ജിന്നും...


ഗ്രാ ഗ്രാമാന്തരം ആ വാര്‍ത്ത പരന്നു.. അല്ല പരത്തി, എന്നു പറയുന്നതാവും ഉചിതം ..

മണ്ടങ്കര ഗ്രാമത്തിലെ കുട്ടികളുടെ മനസ്സില്‍ കോറിയിട്ട ചെകുത്താന്റെ രൂപമുള്ളവനും (ചുള്ളന്‍), ധൈര്യത്തിന്റെ കാര്യത്തില്‍ എലിയെക്കണ്ടാല്‍ പോലും പുലിയാണെന്നൊരു വ്യാഖ്യാനവും കൊടുത്ത് ഓടിയൊളിക്കുന്നവനും എന്ന് തുടങ്ങി പല വിശേഷണത്തിലുമവസാനിച്ചേക്കാവുന്ന വിശേഷണങ്ങള്‍ക്കുടമയായ ശ്രീമാന്‍ കോച്ചിപ്പിടി സൈതാലിയും ഒരു ബ്ലോഗറായിരിക്കുന്നു.

വാര്‍ത്ത കേട്ടപാതി കേള്‍ക്കാത്തപാതി ഗ്രാമവാസിയും സുന്ദരിക്കോതയുമായ നമ്മുടെ പാത്തുമ്മ പ്രതികരിച്ചതിങ്ങനെ.

“ ആ സൈതാലി ബല്ലാത്ത പഹേന്‍ തന്നെ, ഹംക്ക്ന് പ്ലോഗ് കിട്ടിയല്ലോ. ഓന്റെ കുര്ത്തക്കേട് എനിയും കൂടും. പയ്സ ഇല്ലാത്ത കാലത്തുതന്നെ ഓനെപ്പേടിച്ച് ബയി നടക്കാന്‍ കയ്യൂല.” എന്തോ ഓര്‍ത്തിട്ടെന്നവണ്ണം കൃത്യം രണ്ടേ രണ്ട് നെടുവീര്‍പ്പിട്ട ശേഷം പാത്തുമ്മ തുടര്‍ന്നു.
“ഞമ്മക്കൊരു കെട്ട്യോന്‍ ഇണ്ട് മൂപ്പര് ‘കേരള പാഗ്യക്കുറി’യേ എട്ക്കൂ. പയ്സ വെറ്തേ കളയാന്നല്ലാണ്ട് ഈ ദുനിയാവില്‍ ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോ അത്? ആ പയ്സകൊണ്ട് ബല്ല പ്ലോഗ് പാഗ്യക്കുറിയും എട്ത്തിര്ന്നെങ്കില്‍ കോച്ചിപ്പിടിയന്‍ സൈതാലീനെപ്പോലെ ഒന്ന് ബെലസാമായിരുന്നു. ങാ... യോഹം ബേണം യോഹം..”

വീണ്ടും നിര്‍ത്താതെ രണ്ടു നെടുവീര്‍പ്പുകള്‍ക്കുകൂടി വിട്ട ശേഷം പാത്തുമ്മ തന്റെ വാക്കുകള്‍ ഉപസംഹരിച്ചു.

കേട്ടുനിന്നവര്‍ അട്ടത്തുനോക്കി പറഞ്ഞത് ശരിയെന്നു സമ്മതിച്ചു.

സൈതാലിയുടെ കുടിലിനു മുന്‍പില്‍ ജനസാഗരം. സൈതാലി കുരുത്തം കെട്ടവന്‍ എന്നു പറഞ്ഞു നടന്നവര്‍ സൈതാലിയെ വാഴ്ത്തപ്പെട്ടവനാക്കി ആകാശത്തിലേക്കുയര്‍ത്തി.

‘ഗുടിലില്‍ നിന്നും ഗൊട്ടാരത്തിലേക്ക്’ എന്ന പോസ്റ്റര്‍ കം ബാനറുകള്‍ നാടിന്റെ നാനാദിക്കുകളില്‍ ഉയര്‍ന്നു.

കൃത്യം പത്ത് ഇരുപതിനു ഉറക്കമുണരുന്ന സൈതാലി. അന്ന് പതിവിലും നേരത്തെ പത്തെ പതിനഞ്ചിനുതന്നെ ഞെട്ടിയുണര്‍ന്ന് ചാടിയെഴുന്നേറ്റു.
വീടിനു ചുറ്റും നാട്ടുകാര്‍ തടിച്ചു കൂടിയിരിക്കുന്നത് കണ്ടപ്പോള്‍. കാര്യകാരണങ്ങള്‍ മനസ്സിലാകാത്ത സൈതാലി തന്റെ അടച്ചു വെച്ച വായ മലര്‍ക്കെ തുറന്നുപിടിച്ചു.

വരുന്നത് വരട്ടെ എന്നു കരുതി പുറത്തേക്കിറങ്ങിയ സൈതാലിയുടെ നേരെ നാട്ടിലെ സമ്പന്നനും ബിസ്കറ്റിന്റെ കച്ചോടക്കാരനുമായ (ഒണ്‍ലി സിങ്കപ്പൂരിയന്‍ സ്വര്‍ണ്ണം) ഹാജിയാര്‍ നടന്നുവന്നു.

“ഫാ... നായിന്റെ മോനെ...” എന്നു മാത്രം സൈതാലിയെ സംബോധന ചെയ്തു ശീലിച്ച ഹാജ്യാരുടെ നാവുകള്‍ .
“മോനെ സൈതാലീ.....” എന്ന് ഈണത്തില്‍ വിളിച്ചപ്പോള്‍. ജനം കോരിത്തരിച്ചു. സൈതാലി അന്തം വിട്ടു.

സിനിമാക്കാരന്‍ സലീം കുമാര്‍ പറഞ്ഞപോലെ “ പടച്ചോനെ ഞമ്മക്ക് പ്രാന്തായതൊ അതൊ നാട്ട്കാര്‍ക്ക് മൊത്തം പ്രാന്തായതൊ” എന്നു ചിന്തിച്ചു പോയ സൈതാലി ഹാജ്യാരോട് ചോദിച്ചു.

“ഹെന്താ ആജ്യാരെ ഇങ്ങള് നാട്ട്കാരെയും കൊണ്ട് ... ഞമ്മള് ബല്ല രാജ്യദ്രോഹവും ചെയ്തൊ?”

“കള്ളാ അനക്കൊന്നും അറിയൂല്ലാ അല്ലെ?” ഹാജ്യാര്‍ ചുമ്മാ ഒരു കള്ളച്ചിരി ചിരിച്ച്കൊണ്ട് സൈതാലിയുടെ ചന്തിയ്ക്കിട്ട് ഒറ്റയടികൊടുത്തശേഷം ഉമ്മറത്തിരുന്ന തുരുമ്പിച്ച കസേരയിലിരുന്നുകൊണ്ട് തുടര്‍ന്നു.

“അല്ലാ പിന്നെ ഒര് കാര്യം, ഇപ്പം ലോട്ടറി അടിച്ച കായി അന്റെ കയ്യില് ബച്ചാല് അത് അനക്ക് ചെലവാക്കാനറിയൂല്ല, അത് കൊണ്ട് കായി എന്തൊക്കെ ചെയ്യണംന്ന് ഞമ്മള് പറഞ്ഞ തരാം.”

ഇത്രയും പറഞ്ഞ ഹാജ്യാര്‍ ജനസാഗരത്തിലേക്കു നോക്കി ഉറക്കെ വിളിച്ചു.
“എടാ ബസീറേ ഇജ്ജൊന്ന് ഇങ്ങോട്ട് ബന്നേ..”

സാഗരത്തില്‍ നിന്നും തിരകളെ വകഞ്ഞുമാറ്റിക്കൊണ്ട് കറുത്ത കണ്ണടയും ഇന്‍സൈഡും എന്നുവേണ്ട എന്തൊക്കെ അലങ്കാരപ്പണികള്‍ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത ബഷീ‍ര്‍ മുന്‍പോട്ട് വന്നു.

ഹാജ്യാരുടെ കക്കാതെ കള്ളനായ ( നാട്ടിലെ ചില പെണ്ണുങ്ങള്‍ വെറുതേ ഒരു രസത്തിനു വിളിയ്ക്കും കള്ളന്‍ എന്ന്) സന്തതി ബഷീറിനെ അറിയാത്തവരാരും ആ നാട്ടിലെ താമസക്കാരായിട്ടില്ല.

സൈതാലിയേയും ബഷീറിനേയും ചേര്‍ത്ത് പിടിച്ചുകൊണ്ട് ഹാജ്യാര്‍ തുടര്‍ന്നു. “ മോനെ സൈതാലീ അന്റെ പണം ഇന്ന് മുതല്‍ എന്റെ മോന്‍ ബസീറു കൈകാര്യം ചെയ്യും .. അനക്ക് ഒരു നല്ല ബീടുണ്ടാക്കണം തുടങ്ങി എല്ലാം എല്ലാം ഇബന്‍ നോക്കും.... പിന്നെ ആ ബ്ലോഗ് ലോട്ടറി ഇബനും‌കൂടി ഒന്ന് ബാങ്ങിക്കൊടുക്കണം പഹേന്‍ രച്ചപ്പെട്ട് പോട്ടെ അടി...ങാ...”

ഇതു കേട്ടപ്പോള്‍ പൊതുവേ മണ്ടനായ സൈതാലിയുടെ മണ്ടയില്‍ ആരൊക്കെയോ ചേര്‍ന്ന് ബള്‍ബു കത്തിച്ചു. തല്‍ഫലമായി താനൊരു ബ്ലോഗറായ ചരിത്രം സൈതാലി ഓര്‍ത്തു. (ബ്ലോഗറായി എന്നു കേട്ടതും ‘ബ്ലോഗ്’ എന്നാല്‍ ഏതോ വലിയ ലോട്ടറിയാണെന്നു ജനമങ്ങു തീരുമാനിച്ചു അല്ല അത് അങ്ങിനെത്തന്നെയാണല്ലൊ.)

ഇപ്പോള്‍ പരലോകത്തെ ഫയലുകളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ടു എന്ന വെളിപ്പാടു കാരണം പരലോക ടിക്കറ്റെടുത്തവരെ മാത്രം തിരഞ്ഞു പിടിച്ച് കമ്പ്യൂട്ടറില്‍ ‘മാങ്ങാ പിടുത്തവും’ , ‘തേങ്ങായിടലും’ പഠിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ സ്ഥാപിച്ച സ്ഥാപനത്തിന്റെ വരാന്തയില്‍ ഒരു ബീഡി വലിക്കാന്‍ കയറിയതായിരുന്നു നമ്മുടെ സൈതാലി. (കള്ളും കുടിച്ച് റോട്ടില്‍ കാര്‍ക്കിച്ചു തുപ്പി വാളു വെച്ചാലും, പണം കൊണ്ട് പുകപരിശോധനയുടെ കടലാസു കൈക്കലാക്കിയവന്റെ വാഹനങ്ങള്‍ വിഷ വാതകം പരത്തി പറന്ന്പോയാലും പൊതുസ്ഥലത്ത് ബീഡി മാത്രം വലിയ്ക്കാന്‍ പാടില്ലല്ലൊ) .

സൈതാലിയെ കണ്ട കമ്പ്യൂട്ടര്‍ അദ്ധ്യാപകന്‍ (പയ്യന്‍) ചെവിയ്ക്കു പിടിച്ചു സൈതാലിയെ കമ്പ്യൂട്ടര്‍ ക്ലാസിലിരുത്തി. കമ്പ്യൂട്ടര്‍ കണ്ട സൈതാലി എന്തോ കണ്ട ആരോ നില്‍ക്കുന്നപോലെ നിന്നുപോയി.

സൈതാലിയുടെ ഫുള്‍ ഡീറ്റൈത്സ് ഡാറ്റാരൂപത്തില്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്ത കമ്പ്യൂട്ടര്‍പയ്യന്‍ സൈതാലിയുടെ പേരില്‍ ഒരു ബ്ലോഗും തുടങ്ങി.

തന്റെ സ്വന്തം പേരില്‍ ബ്ലോഗ് തുടങ്ങിയാല്‍ മുട്ടുകാലു തല്ലിയൊടിക്കാന്‍ ആളുകള്‍ വിമാനം പിടിച്ചു വരും എന്നറിയാവുന്ന പയ്യന്‍ “സൈതാലിയുടെ രോഗം” എന്ന തന്റെ അനോണി ബ്ലോഗിന്റെ ഉദ്ഘാടനം സ്വയം നിര്‍വ്വഹിച്ച ശേഷം നാട്ടിലാകെ നോട്ടീസടിച്ചു പരസ്യം ചെയ്തു. അങ്ങിനെയാണ് കോച്ചിപ്പിടുത്തം സൈതാലി ബ്ലോഗറായത്.

പുലികളുടെ കമന്റ്ബോക്സില്‍ ‘കിടിലന്‍’ കമന്റുകളിട്ട കമ്പ്യൂട്ടര്‍ പയ്യന്റെ ‘സൈതാലിയുടെ രോഗം..’ ബൂലോഗത്ത് ചര്‍ച്ചാ വിഷയമായി..

സൈതാലിയുടെ രോഗത്തില്‍ വന്ന ‘ജബ്ബാറും, ജമീലയും പിന്നെ ജിന്നും...’ എന്ന പുതിയ പോസ്റ്റിന്റെ പരസ്യം കണ്ട് വടിയും കുത്തി ബ്ലോഗിലെത്തിയ വായനക്കാരിയും ബ്ലോഗിണിയുമായ പരപ്പനങ്ങാടി ശാന്ത വായന തുടങ്ങി (ശാന്ത എന്താ വായിക്കുന്നതെന്ന് നമുക്കും ഒന്നു നോക്കാം).

[ ജബ്ബാറും, ജമീലയും പിന്നെ ജിന്നും....

ജബ്ബാറിനെയും ജമീലയെയും അവരുടെ തള്ള ഇരട്ട പെറ്റതായിരുന്നു . അവരുടെ വീട് ഒരു കാടിനടുത്തായിരുന്നു. ഒരു ദിവസം കാട്ടിലൂടെ നടന്നുവരികയായിരുന്ന ജബ്ബാറും, ജമീലയും “അയ്യോ എന്നെ രക്ഷിക്കണേ” എന്ന കരച്ചില്‍ കേട്ടു. അവര്‍ ചുറ്റും നോക്കിയപ്പോള്‍ അകലെ ഒരു കുപ്പി കിടക്കുന്നതു കണ്ടു. കുപ്പിയില്‍ ഒരു ജിന്നിനെ ആരോ അടച്ചു വെച്ചിരിക്കുകയാണ്.

ജബ്ബാറും ജമീലയും കുപ്പിയുടെ കോര്‍ക്ക് തുറന്ന് ജിന്നിനെ സ്വതന്ത്രനാക്കി. കുപ്പിയില്‍ നിന്നും പുറത്തുവന്ന ജിന്ന് തൊട്ടടുത്ത് കിടന്നിരുന്ന തന്റെ ചുവന്ന മുള്ളുവടി കയ്യിലെടുത്തു.

ജമീല ജിന്നിനോട് ചോദിച്ചു “ജിന്നേ ജിന്നേ അന്നെ ആരാ കുപ്പീല്‍ കേറ്റ്യത്??!!”
ഒരു വെളുത്ത താടിവെച്ച മൊല്ലാക്കയും അയാളുടെ കെട്ട്യോളും കുപ്പീല്‍ കേറ്റിയതാണെന്ന് ജിന്ന് അവരോട് പറഞ്ഞു. ജിന്നിന്റെ കയ്യിലുള്ള മുള്ളു വടി ഇല്ലാ എങ്കില്‍ ജിന്നിനു ഒരു ശക്തിയും ഇല്ലാ എന്നും ജിന്ന് അവരോട് പറഞ്ഞു.

താടിവെച്ച മൊല്ലാക്കയുടെ അടിമയായ ചുവന്ന ജിന്ന് കുട്ടിയെപ്പറ്റിയും അവര്‍ക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു. ആ ചുവന്ന ജിന്ന്കുട്ടിയുടെ കുന്തത്തില്‍ കയറിയാണുപോലും മൊല്ലാക്കയും കെട്ട്യോളും സഞ്ചരിക്കുന്നത്.

അങ്ങിനെ ജബ്ബാറും, ജമീലയും പിന്നെ ജിന്നും കൂട്ടുകാരായി.
അവര്‍ക്ക് ജിന്നിനെ എപ്പോള്‍ കാണണമെങ്കിലും “യാ ജിന്ന് വലാ ജിന്ന്” എന്ന മന്ത്രം ചൊല്ലിയാല്‍ മതിയെന്നും പറഞ്ഞ് ജിന്ന് അപ്രത്യക്ഷമായി.

ഇതെല്ലാം ഒളിഞ്ഞുനിന്ന് കൊള്ളക്കാരായ കലന്തങ്കുട്ടിയും, അന്ത്രുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു മൊല്ലാക്കയുടെ ആളുകളായ അവര്‍ ജമീലയെയും, ജബ്ബാറിനെയും കിഡ്നാപ്പ് ചെയ്തു.

ജമീലയും , ജബ്ബാറും ഒന്നിച്ചു വിളിച്ചു “ യാ‍ാ ജിന്ന് വലാ ജിന്ന്.....”

അതുകേട്ട ജിന്ന് പറന്നു വന്നു. അവരെ രക്ഷിച്ചു. ജമീലയെയും ജബ്ബാറിനേയും തന്റെ ഇരു ചുമലിലു മിരുത്തി ജിന്ന് പറന്നുപോയി. ]

ഇത്രയും വായിച്ച പരപ്പനങ്ങാടി ശാന്ത ബാലരമയ്ക്കും മായാവിക്കും നന്ദി പറഞ്ഞ ശേഷം ബാക്കി കൂടി വായിച്ചു

[ പ്രിയ വായനക്കാരെ ഈ പ്രണയ കഥയുടെ അഭിപ്രായം പ്രതീക്ഷിക്കുന്നതോടൊപ്പം എന്റെ അടുത്ത പോസ്റ്റ് “ജെട്ടിയുടുത്ത എലി...” എന്നതായിരിക്കുമെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു]

ഇതുംകൂടി വായിച്ചപ്പോള്‍ നമ്മുടെ ശാന്ത ബാലരമയ്ക്കും , മായാവിക്കും കൊടുത്ത നന്ദി ബാലമംഗളത്തിനും ഡിങ്കനുംകൂടി കൊടുത്ത ശേഷം കമന്റുകളിലേക്കു നോക്കി.

കല്ലുവെട്ടി: ))))))))) ഠേ((((((((( ഇത്തവണ തേങ്ങ എനിക്കു കിട്ടി.

ബടുക്കൂസ്: ബല്ലാത്തെ എയുത്ത് പഹയാ ഇജ്ജ് പുലിയാ പുലി.

മതിലുചാടി: ചിരിച്ചു ചിരിച്ചു എന്തരോ ആയിപ്പോയി. പക്ഷെ ആ മൊല്ലാക്കയുടെ താടിയുടെ ഭാഗം വായിച്ചപ്പോള്‍ വല്ലാതെ കരഞ്ഞുപോയി.

തെങ്ങില്‍നിന്നും മാങ്ങയിട്ടവന്‍: എനിക്കു വിതുമ്പല്‍ അടക്കാന്‍ കഴിയുന്നില്ല നിങ്ങള്‍ മഹാനാണ് . തള്ളേ എന്തെര് എഴുത്ത്.

ചിരിയന്‍: ഗൊള്ളാം ഗിടിലന്‍‍......

ഇങ്ങനെ നീണ്ടുപോയ കമന്റ്പട്ടികയും വായിച്ച പരപ്പനങ്ങാടി ശാന്ത ഇങ്ങനെ ഒരു പരസ്യക്കമന്റിട്ടു.

പ.ശാന്ത : ചേട്ടന്മാരെ ചേച്ചിമാരെ , മായാവിയെയും ഡിങ്കനെയും പോലെ ഇനിയും ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ഈ ചെറിയ എളിമയുള്ള ബ്ലോഗും‌കൂടി ഒന്നു നോക്കണെ ഇതാ എന്റെ ലിങ്ക്
www.parappansanda.blog.entharo.com

29 comments:

രസികന്‍ said...

“ഫാ... നായിന്റെ മോനെ...” എന്നു മാത്രം സൈതാലിയെ സംബോധന ചെയ്തു ശീലിച്ച ഹാജ്യാരുടെ നാവുകള്‍ .
“മോനെ സൈതാലീ.....” എന്ന് ഈണത്തില്‍ വിളിച്ചപ്പോള്‍. ജനം കോരിത്തരിച്ചു. സൈതാലി അന്തം വിട്ടു.

സുല്‍ |Sul said...

))))))))) ഠേ((((((((( ഇത്തവണ തേങ്ങ എനിക്കു കിട്ടി.

-സുല്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഹ..ഹ..ഹാ.. രസിച്ചു, രസികാ.

ബിന്ദു കെ പി said...

“പ്ലോഗ് പാഗ്യക്കുറി”ക്ക് പാത്തുമ്മയുടെ പ്രതികരണം കലക്കി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജനത്തിന്റെ കോരിത്തരിപ്പും, പാത്തുമ്മാന്റെ മറുപടീം കലക്കി

ഉപാസന || Upasana said...

മധ്യഭാഗം വരെ നനായി.
:-)
ഉപാസന

കനല്‍ said...

തള്ളേ എന്തെര് എഴുത്ത്!!!!!

കനല്‍ said...

പിന്നെ ആ പരപ്പനാടി ശാന്തയുടെ ലിങ്ക് കമന്റായി വന്നതിനു ശേഷം സൈതാലിയുടെ ബ്ലോഗില്‍
ഒരു നായി പോലും കമന്റിയിട്ടുണ്ടാവില്ല.

പരപ്പനാടി ശാന്തയുടെ പാചകകുറിപ്പിലെ
“അബിലോസുണ്ട”യെന്ന അവസാന പോസ്റ്റിന് കമന്റുകള്‍ ഏതാണ്ട് ഡബിള്‍സെഞ്ചുറി കടന്നിട്ടൊണ്ടാവും

അല്ഫോന്‍സക്കുട്ടി said...

തെങ്ങില്‍നിന്നും മാങ്ങയിട്ടവന്‍: എനിക്കു വിതുമ്പല്‍ അടക്കാന്‍ കഴിയുന്നില്ല നിങ്ങള്‍ മഹാനാണ് . തള്ളേ എന്തെര് എഴുത്ത്

പ്രയാസി said...

“ഫാ... നായിന്റെ മോനെ...”

എന്തിനൊ വേണ്ടിയാണെങ്കിലും ഒരിടത്തും കൊള്ളാതെ പോയി, രസികാ..കൊള്ളേണ്ടിടത്ത് കൊള്ളിക്കണം, അനക്കതിനു നല്ലോണം കഴിവുണ്ട്, പ്രയാസി സത്യായിട്ടും പറയാം പോസ്റ്റ് പോരാ..

ഓടോ: ആകപ്പാടെ ഇഷ്ടപ്പെട്ടത് ആ മോളില്‍ ക്വാട്ടിയ വാചകം!..;)

Unknown said...

ഞാന്‍ കരുതി ബ്ലോഗ്ഗര്‍ മാര്‍ ആര്‍ക്കെങ്കിലും പാരയായിരിക്കും........ പക്ഷെ ഇതിപ്പോ ചുളിവില്‍ സര്‍ക്കാരിന് കൊടുത്തുവല്ലോ ....

പിന്നെ രസികാ ,ചിരിക്കാനുള്ള വക കുറഞ്ഞു വരുന്നുവല്ലോ... ഹെന്തു പറ്റി?


ഏതായാലും ഗോള്ളാം...ഗോള്ളാം !!

പാമരന്‍ said...

കിടിലന്‍!

-മൊയ്തീന്‍കുട്ടി

ജിജ സുബ്രഹ്മണ്യൻ said...

പരപ്പനങ്ങാടി ശാന്തയുടെ പരസ്യ കമന്റ് കലക്കീ‍ീ..


“ജെട്ടിയുടുത്ത എലി...” സൈതാലീടെ പോസ്റ്റില്‍ ഉടനെ പ്രതീക്ഷിക്കാല്ലോ ല്ലേ രസികാ

നരിക്കുന്നൻ said...

രസികാ...
അങ്ങനെ ജബ്ബാറിന്റേയും, ജമീലാന്റേയും ജിന്നിന്റേയും കഥപറയാൻ സൈതാലിയുടെ കിടിലൻ ബ്ലോഗ്. സൈതാലിയുടെ ബ്ലോഗിനെ പറ്റി നമ്മടെ പഴയ പാത്തുമ്മാന്റെ കിടിലൻ കമന്റ്. അലവലാതിയായ സൈതാലിയെ നാട്ടുകാരുടെ കണ്ണിലുണ്ണിയാകുന്ന ബ്ലോഗിംഗ് മാഹാത്മ്യം. അവസാനം തനിക്ക് വരം കിട്ടിയ ബൂലോഗത്ത് ബാലരമയേയും, പൂമ്പാറ്റയേയും വെല്ലുന്ന കിടിലൻ കഥകളുമാ‍യി വിലസുന്ന സൈതാലി. എല്ലാം നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇനി ആ ജെട്ടിക്കഥകൂടി ഉണ്ടാകുമോ...?

ഒരു കല്ലുകടി പറയാതെ വയ്യ. ഇത് പക്ഷേ പോസ്റ്റിനെ കുറിച്ചല്ല. പോസ്റ്റിന് വന്ന കമന്റിനെ കുറിച്ചാണ്. സുഹൃത്ത് പ്രയാസിയുടെ കമന്റ് വായിച്ചപ്പോൾ എന്തോ ഒരു സുഖക്കേട്.
ആ ആദ്യവാചകം പോസ്റ്റിൽ നിന്ന് എടുത്ത് ക്വാട്ടിയതാണെന്ന് അറിയാം. പക്ഷേ, മുന്നിലും പിന്നിലും ഉള്ളതിനെ മനപ്പൂ‍ർവ്വം ഒഴിവാക്കി ആ വാചകം മാത്രം എടുത്ത് പ്രയോഗിച്ചത് നന്നായില്ല. അതിന്റെ അർത്ഥവ്യാപ്തി പ്രയാസിക്ക് അറിയാത്തതല്ലല്ലോ. നമ്മൾ ഈ ബൂലോഗത്ത് പരസ്പരം കാണാതെ, നമ്മുടെ ചിന്തകളെ, നമ്മുടെ ആശയങ്ങളെ, നമ്മുടെ സ്വപ്നങ്ങളെ പങ്ക് വെക്കുന്നവരാണ്. അവിടേക്ക് ഇത്തരം കമന്റുകൾ കൊണ്ട് വന്ന് മനസ്സിലെങ്കിലും ഒരു വിദ്വോഷം സൂക്ഷിക്കാതിരിക്കുക. ഒരു നല്ല കുടുംബമായി, ഒരു നല്ല സുഹൃത്തുക്കളായി ഇനിയും ഈ ബൂലോഗത്ത് നമുക്ക് ആശയങ്ങൾ കൊണ്ട് സംവദിക്കാം. ഒരു പോസ്റ്റിനെ കുറിച്ച് അഭിപ്രായം ഇടുമ്പോൾ നല്ലെതെങ്കിൽ നല്ലെതെന്നും, അല്ലങ്കിൽ പറ്റിയില്ലെന്നും പറയാൻ ശീലിക്കുക. അതിനിടയിൽ നമ്മുടെ മനസ്സുകളെ വേദനിപ്പിക്കുന്ന വാക്കുകൾ ഉപയോകിക്കാതിരിക്കുക.

ഇത് എന്റെ അഭിപ്രായം.

Anonymous said...

രസിച്ചു, രസികാ.

പ്രയാസിനി said...
This comment has been removed by the author.
പ്രയാസി said...

പ്രിയ സ്നേഹിതന്‍ നരിക്കുന്നാ..

രസികനെന്ന വ്യക്തിയെക്കുറിച്ച് കുറച്ചെങ്കിലും മനസ്സിലാക്കിയതു കൊണ്ടാ..അങ്ങനെയൊരു കമന്റിട്ടത്,

അവസാനത്തെ എന്റെ ഓടൊ ചേര്‍ത്ത് വായിച്ചാല്‍ വിഷമം മാറിക്കൊള്ളും

ഞാനിവിടെ വന്നിട്ട് ഒരു പാടു കാലമായില്ലെങ്കിലും തുടക്കക്കാര്‍ മുതല്‍ നവാഗതര്‍ വരെ പലരെയും പരിചയമുണ്ട്, ഇന്നു വരെ ആരെയും വിഷമിപ്പിക്കാന്‍ വേണ്ടി ശ്രമിച്ചിട്ടില്ല. അതില്‍ താല്പര്യവുമില്ല, അങ്ങനെ ഒരു താല്പര്യം ഉണ്ടായിരുന്നെങ്കില്‍ ഒരു ഒടിഞ്ഞ ബ്ലോഗില്‍ പോസ്റ്റും കുത്തി നിറച്ച് അനോണിയായി ഞാനിറങ്ങിയേനെ (ദേവാസുരം സ്റ്റൈലില്‍)

ഇനി അഥവാ എന്റെ കമന്റ് രസികനു വിഷമമുണ്ടാക്കിയെങ്കില്‍ അതു ഡിലീറ്റാനുള്ള അവകാശവും രസികനു തന്നെയാണ്.


ഇനി നരിക്കുന്നന് അത് വിഷമമുണ്ടാക്കിയെങ്കില്‍
അതു മാറ്റാനായി ഇതാ ഈ കമന്റു നോക്കിക്കൊള്ളൂ..


പ്രയാസി പറഞ്ഞു : രസികാ..കിടിലം
ചിരിച്ചു ചിരിച്ചു മണ്ണു കപ്പി. സൂപ്പര്‍..ഇനിയുള്ളതെല്ലാം ഇതു പോലെ തന്നെ എഴുതണം. ആദ്യ പോസ്റ്റുകളേക്കാള്‍ എന്തു കൊണ്ടും മഹത്തരം. വണ്ടര്‍ ഫുള്‍..
ഇന്നാ സ്മൈലി അഞ്ചെണ്ണം
:) :) :) :) :)

Unknown said...

ശരിക്കും ചിരിപ്പിച്ചു രസികൻ

ബീരാന്‍ കുട്ടി said...

രസികന്‍,
ഉപസനയുടെ കമന്റ് ശ്രദ്ധിക്കുമല്ലോ.

നിരാശപ്പെടുത്തുന്നില്ല, എങ്കിലും...

തന്റെ സ്വന്തം പേരില്‍ ബ്ലോഗ് തുടങ്ങിയാല്‍ മുട്ടുകാലു തല്ലിയൊടിക്കാന്‍ ആളുകള്‍ വിമാനം പിടിച്ചു വരും എന്നറിയാവുന്ന പയ്യന്‍ “സൈതാലിയുടെ രോഗം” എന്ന തന്റെ അനോണി ബ്ലോഗിന്റെ ഉദ്ഘാടനം സ്വയം നിര്‍വ്വഹിച്ച ശേഷം നാട്ടിലാകെ നോട്ടീസടിച്ചു പരസ്യം ചെയ്തു. അങ്ങിനെയാണ് കോച്ചിപ്പിടുത്തം സൈതാലി ബ്ലോഗറായത്.

കുട്ടത്തില്‍ എനിക്കും കുത്തി അല്ലെ. ഹഹഹഹ

Anonymous said...

എന്തിനൊ വേണ്ടിയാണെങ്കിലും ഒരിടത്തും കൊള്ളാതെ പോയി, രസികാ..കൊള്ളേണ്ടിടത്ത് കൊള്ളിക്കണം, അനക്കതിനു നല്ലോണം കഴിവുണ്ട്, പ്രയാസി സത്യായിട്ടും പറയാം പോസ്റ്റ് പോരാ.. ,

“ഫാ... നായിന്റെ മോനെ...”

Jayasree Lakshmy Kumar said...

കൊള്ളാം. മോശമായില്ല

പ്രയാസി said...

എന്റെ ഒരു കമന്റ് ഇവിടെ ഇച്ചിരി വിശയമുണ്ടാക്കിയതു കൊണ്ട് മാത്രം ഞാനും രസികനുമായുള്ള ചാറ്റ് ഇവിടെ കൊടുക്കുന്നു.

-----------------------------
me: ഡാമുത്തെ
6asikan: ennathaa
me: നിനക്കാ കമന്റ് സങ്കടം ഉണ്ടാക്കിയാ എങ്കില്‍ ഞാന്‍ ഡിലീറ്റാം
6asikan: Daa diletanda sathyam parayatte enikku sangadam onnum undaakiyilla
me: ഞാനൊരു രസത്തിനു ചെയ്തതാ അത് നിന്നെ ലക്ഷ്യം വച്ചതൊന്നുമല്ല
6asikan: but aa vaachakam enthinaa prayaasi chummaa upayogichchath ennu pidikittiyilla
me: ഡാ നരസിംഹം സിനിമായില്‍ മമ്മൂട്ടിയെ കാണിക്കുമ്പൊ ലാലിന്റെ ആരാധകര്‍ കൂവാന്‍ തുടങ്ങും അപ്പൊ മമ്മുക്കാന്റെ പസ്റ്റ് ഡയലോഗ്
“ഫ! നിര്‍ത്തിനെടാ നായിന്റെ മക്കളേന്നാ“ക്ലോസ്സപ്പില്‍
6asikan: hahaha
me: അതോടെ ലാല്‍ ഫാന്‍സ് ബ്ലിംഗസ്യയായിരിന്നു പടം കാണും ആ സ്പിരിറ്റിലെടുത്താ മതി
6asikan: ok
me: പടച്ചോനാണെ നിന്നെ സങ്കടപ്പെടുത്തിയെങ്കില്‍ ഞാന്‍ വന്നു മാപ്പു പറയാം ഏത് മാപ്പു വേണോന്നു പറഞ്ഞാ മതി കുന്നം കുളമാണൊ അതൊ..;)
6asikan: pakshe ivideninnum ente post vaayichcha ente koottukaar aanu athile vaachakam matoru arthaththil vyaakhyaanikkappedaam ennath paranjnju thannath
maapponnum vendeda
nii nalla uddeshaththilaanezhuthiyath ennath maathram arinjaal mathi i am happy
me: സത്യമാ..ഞാനെന്റെ ശത്രുവിനോടു പോലും അങ്ങനെ ചെയ്യില്ല
6asikan: vimarshichchathil enikku kooduthal santhoshame ullu kaaranam thetukal choondikkaanikkunnavanaanu yadhaartha suhirthth
me: നിന്നെ പരൈചയമില്ലെങ്കില്‍ ഞാനാ കമന്റിടില്ലാരുന്നു
6asikan: thank u
me: ഏടാ ഞാന്‍ സത്യമായി പറഞ്ഞതാ ഒരു ഗുമ്മില്ലാരുന്നു ഞാനൊരു കിടിലമൊന്നുമല്ല, സത്യം
6asikan: atheyo
me: നിന്റെ ശൈലി എനിക്കിഷ്ടമാ പ്രതീക്ഷിക്കാത്തതു കിട്ടാത്ത ഒരു ആരാധകന്റെ രോഷപ്രകടനമായി കണ്ടാ മതി;)
6asikan: ok ok ok hahaha
athenne suhippichchu
me: അല്ലെടാ നിന്റെ ഹാസ്യത്തിനു ഒരു പ്രത്യേക ശൈലിയുണ്‍ണ്ട് പക്ഷെ ഒരു പോസ്റ്റില്‍ ഒരു വിഷയം മാത്രം മതി, വലിച്ചു നീട്ടാതെ
6asikan: ok
me: കാര്യം അവതരിപ്പിക്കണം അപ്പോഴെ വായനക്കാളുണ്ടാവൂ ഇവിടെ നമ്മള്‍ മൂന്നാഴ്ച കുത്തിയിരുന്ന് മഹത്തായ സ്രിഷ്ടികളൊന്നും എഴുതേണ്ട“

കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലായിക്കാണും എന്നു കരുതുന്നു.

-------------------------------

ഇനി അഞ്ജാത മോള്‍ക്ക്..

മോളെ അഞ്ജാതെ പ്രയാസീടടുത്ത് അനോണി കളിക്കല്ലെ..!

അനോണിപ്പയ്യന്‍സ് കേറി നിരങ്ങിയാ നിനക്കു തുണിയുടുക്കാന്‍ നേരം കാണില്ലേ..

ആണായാലും പെണ്ണായാലും രണ്ടും കെട്ടവനായാലും അതു നേരിട്ട് വേണം
തന്തക്ക് പിറന്നവര്‍ സാധാരണ അതാ ചെയ്യാറ്...

നരിക്കുന്നൻ said...

പ്രയാസ്യേ: ഞാൻ എനിക്ക് തോന്നിയത് പറഞ്ഞെന്നേ ഉള്ളൂ മാഷേ.. രസികന്റെ പോസ്റ്റ് നന്നായിട്ടില്ലന്ന് പറഞ്ഞതിൽ എനിക്ക് യാതൊരു വിഷമവും ഇല്ല. അങ്ങനെത്തന്നെ വേണം. പക്ഷേ, ആ ഒരു ക്വാട്ട്, ആ സാരല്യ...അല്ലേ..?
അതിനിടയിൽ നിങ്ങളിങ്ങനെ ചാറ്റുമെന്ന് ഒരു പിടിയും ഇല്ലായിരുന്നു. എങ്കിലും കാർമേഘം ഒഴിഞ്ഞല്ലോ.. നന്ദിടാ....

പിന്നെ, ആരാ ഈ അജ്ഞാത/ൻ/ൾൻ? ഇങ്ങനെ സ്പാം കേറ്റി ഈ ബൂലോഗത്തെ നാശമാക്കല്ലേ.... പറയാനുള്ളത് നേർക്ക് നേർ വന്ന് പറയൂ സുഹൃത്തുക്കളേ.. ഇനി ഇതിനെ പിടിക്കാൻ നമ്മടെ പേടിരൊഗയ്യർ ഇറങ്ങേണ്ടി വരുമോ രസികാ...?

ഗീത said...

പ്ലോഗ് തുടങ്ങിയ സൈതാലി കൊള്ളാം.

അപ്പോള്‍ ബ്ലോഗ് ഉണ്ടാവുക എന്നതൊക്കെ മഹാകാര്യമാണല്ലേ. ഇനി ഞാനും ഇത്തിരി ഗമയൊക്കെ എടുത്തേയ്ക്കാം.

ബഷീർ said...

ഈ പ്ലോഗ്‌ വായിച്ചാരുന്നു. കമന്റാന്‍ പറ്റിയില്ല. ഇന്നാലും ഇങ്ങള`് ആ ബസീറിനെ കള്ളാന്ന് വിളിച്ചത്‌ എനിക്കിഷ്ടായെങ്കിലും എന്റെ ബിവിക്കിഷ്ടായില്ല .സംഗതി സത്യാണെങ്കിലും നാട്ടുകാരെ കൊണ്ട്‌ ഇങ്ങളിങ്ങനെ വിളിപ്പിച്ചത്‌ ശരിയായില്ലാന്ന്..

പിന്നെ പോസ്റ്റ്‌. നടുക്കെത്തിയപ്പോള്‍ ഞാനും കരഞ്ഞ്‌ പോയി. ഡിങ്കാ. നീ എന്ന് വരും

Anil cheleri kumaran said...

ആര്‍ക്കൊക്കെയുള്ള അടികളാണോ ആവോ??
അടിപൊളി പോസ്റ്റ്.

അജ്ഞാതന്‍ said...

ഭായി ഇന്നാ വായിക്കാന്‍ സാധിച്ചത്.കുറേ ആയല്ലോ ഓണ്‍ലൈന്‍ കണ്ടിട്ട്.....

ഗോപക്‌ യു ആര്‍ said...

രസകരം രസികാ....

രസികന്‍ said...

എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്കും, പ്രോത്സാഹനം തന്നവര്‍ക്കും ഇവിടെ കമന്റിട്ട എല്ലാ കൂട്ടുകാര്‍ക്കും നന്ദി
സസ്നേഹം രസികന്‍