Saturday, July 18, 2009

ചില നാടന്‍ ക്ലിക്കുകള്‍...

കാര്യം ആദ്യമേയങ്ങു പറയാം ഈയുള്ളവനൊരു ഫോട്ടോഗ്രാഫറല്ല (താഴ്മയോടെ വിനീത കഞ്ചുക പുഞ്ചകനാകുന്നു) ...

എനിക്കു ഫോട്ടോയെടുക്കാനറിയില്ല ( വീണ്ടും ഒന്നുരണ്ടു തവണകൂടി തല കുനിച്ചുകൊണ്ട് വിനീത ....... ലതാകുന്നു )



ഗതികേടിനൊരു ക്യാമറ വാങ്ങിച്ചു ( ഗള്‍ഫില്‍ നിന്നും നാട്ടില്‍ വരുമ്പോള്‍ പത്രാസ് കാണിക്കാനാണെന്നത് കൂട്ടുകാര്‍ അസൂയയ്ക്കു പറയുന്നതാ ... എറിയാനറിയാത്തവനു എന്തരോ കൊടുത്തപോലെ എന്ന് ആരോ ഉറക്കെ വിളിച്ചുപറഞ്ഞതും ചുമ്മാതാണെന്നേ).


എന്തായാലും ഒന്നു തീരുമാനിച്ചു ക്യാമറയെടുത്താഞ്ഞാഞ്ഞു ക്ലിക്കുക വല്ലതും കുരുങ്ങിയാലോ?? എങ്കില്‍ വേഗം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളൂ ....വരാനുള്ളത് വിമാനം പിടിച്ചു വരും....



ഹാ ...ഹഹഹഹ ഹാ‍ാ‍ാ‍ാ... അയല്‍ വീട്ടിലെ ഒണക്കമീനിന്റെ മണവും പിടിച്ച് ചോറുണ്ണാന്‍ ഭാഗ്യം ചെയ്യണം ...




അങ്ങിനെ ചുരുക്കിപ്പറഞ്ഞാല്‍ ആള്‍ കേരളാ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനിമാരുടെ നിരന്തരമായ അപേക്ഷമാനിച്ചുകൊണ്ട് ദൈവം തമ്പുരാന്‍ നാട്ടിലാകെ വെള്ളപ്പൊക്കമുണ്ടാക്കിച്ച് സ്കൂളിനു അവധിപ്രഖ്യാപിപ്പിച്ചു ...




ദൈവത്തിനു അപേക്ഷ കൊടുത്ത് കൊടുത്ത് സ്കൂളില്ലാതാക്കിയ കുട്ടിക്കുറുമ്പന്മാര്‍ക്ക് ഓരോ നിമിഷങ്ങളും വളരയേറെ വിലപ്പെട്ടതാണ്... അവരെക്കൊണ്ട് കഴിയുന്നത് ചെയ്യുകയാണവര്‍..........!!!!!!!!







ബാക്കി അടുത്ത ക്ലിക്കില്‍

24 comments:

രസികന്‍ said...

എന്തായാലും ഒന്നു തീരുമാനിച്ചു ക്യാമറയെടുത്താഞ്ഞാഞ്ഞു ക്ലിക്കുക വല്ലതും കുരുങ്ങിയാലോ?? എങ്കില്‍ വേകം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളൂ ....വരാനുള്ളത് വിമാനം പിടിച്ചു വരും....

നരിക്കുന്നൻ said...

രസികാ....
വരവറിയിച്ചൂ‍...
ഒരുപാട് കാലമായി ഒരു തേങ്ങയുടച്ചിട്ട്... നിന്റെ ഉണക്കമീൻ ചട്ടീക്ക് തന്നെയാവട്ടേ എന്റെ തേങ്ങ...((((((((ഠോ))))))))

ഓരോ വരിയും വാക്കും എന്നെ ചിരിപ്പിച്ചു.. അറിയാതെ..അറിയാതെ..

ക്യാമറയൊക്കെ വാങ്ങി അല്ലേ..

Anil cheleri kumaran said...

നീ വന്നതു കൊണ്ട് പിള്ളേരുടെ പഠിത്തം പോലും ഇല്ലാ‍ണ്ടായി..
ഹ ഹ ഹ....
ധൈര്യമായി എടുക്കെടോ..

Typist | എഴുത്തുകാരി said...

ചുരുക്കത്തില്‍ അങ്കം തുടങ്ങിയിട്ടെയുള്ളൂ എന്നു് അല്ലേ? ധൈര്യമായിട്ടു തുടങ്ങിക്കോളൂ, ഞങ്ങള്‍ സഹിച്ചോളാം.

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
മഴച്ചിത്രങ്ങളുതന്നെ ആയിക്കോട്ടെ കുറച്ച് കാലം.
:)

ഹരീഷ് തൊടുപുഴ said...

ഇതെവിടെയാ സ്ഥലം?? രസികാ..

OAB/ഒഎബി said...

മീൻ ചട്ടിയും വെള്ളപ്പൊക്കവുമായുള്ള ഒരു വരവ്! തീരെ പ്രതീക്ഷിച്ചില്ല കെട്ടൊ.
അപ്പൊ പിന്നെ തൊടങ്ങാം അല്ലെ?

ബീരാന്‍ കുട്ടി said...

രസികാ,
ഉണക്കമിന്റെ കുളിസീന്‍ (അല്ല, പൊരിസീന്‍) തന്നെയിട്ട്‌ നീ ഞങ്ങളെ വട്ടാക്കണം.

ബീവിയെയുംകൊണ്ട്‌ ഡിലിറ്റ്‌ ചെയ്യുവാന്‍ പോയീന്ന് നരിക്കുന്നന്‍ പറഞ്ഞിരുന്നു. മഴക്കാലമല്ലെ.

ഇതാണോ ഞാന്‍ പോസ്റ്റും, സഹിച്ചോണം എന്ന് പറഞ്ഞത്‌. ഉണക്കമിന്‍ ഐറ്റംസ്‌, അതും അടുത്തവീട്ടിലെ അടുക്കളയില്‍, സഹിക്കാന്‍ പറ്റ്യണില്ല്യട്ടോ.

എന്തിനാ നരീ, ചട്ടിയിലേക്ക്‌ തെങ്ങയെറിഞ്ഞത്‌???

ബീരാന്‍ കുട്ടി said...

(ബാഗ്രണ്ടില്‍)
കഷ്ടം, രസികനും ക്യാമറ വാങ്ങി. അവനും ഫോട്ടം ബ്ലോഗി.

രസികന്‍ said...

നരീ എരിയുന്ന ചട്ടിയില്‍ തേങ്ങയടിച്ചൂ അല്ലേ... നന്ദി നന്ദി നന്ദി

കുമാര്‍ ജീ : പിള്ളേരു കുറച്ചു കളിക്കട്ടേന്നേ ഹഹ നന്ദി നന്ദി

എഴുത്തുകാരിച്ചേച്ചി : യെസ് ലതു തുടങ്ങി ഇനി സഹിക്കുകയല്ലാതെ വഴിയില്ല നന്ദി

അനില്‍ ജീ : നാട്ടിലിപ്പോ ഇതിന്റെയൊക്കെ സീസണാണല്ലോ കൂട്ടത്തില്‍ കൂട്ടപ്പനിയും .. നന്ദി

ഹരീഷ് ജീ : ഇത് കോഴിക്കോട് മൈസൂര്‍ റൂട്ടില്‍ നാഷണല്‍ ഹൈവേ ഇരുന്നൂറ്റി പന്ത്രണ്ടിലാണ് .. നന്ദി

ഓ.എ.ബി : അപ്രതീക്ഷിതമെങ്കിലും തുടങ്ങാം നമുക്ക് ഹിഹി .. നന്ദി


ബീരാന്‍ ജീ : എനിക്കു സഹിക്കാന്‍ പറ്റണില്ല ഇനി നിങ്ങളൊക്കെക്കൂടിയൊന്നു സഹിക്കൂ ... നരി മെഴുകിലുണ്ടാക്കിയ ഡമ്മി തേങ്ങയാണെറിഞ്ഞത്
ഹഹ അങ്ങിനെ ഞമ്മളും ക്യാമറ മൊയലാളി ആയി .. നന്ദി

അരുണ്‍ കരിമുട്ടം said...

അങ്ങനെ അത് സംഭവിച്ചു..
രസികന്‍ തിരിച്ചെത്തി, രസികന്‍ പോസ്റ്റുമായി..
ഇനി തകര്‍ക്ക് മാഷേ

ശ്രദ്ധേയന്‍ | shradheyan said...

എവിടെയായിരുന്നെടോ..? ഒന്ന് ചിരിക്കണം എന്ന് തോന്നിയാല്‍ ഇപ്പൊ ആ വാഴക്കൊടനെ ഉള്ളൂ ശരണം... തിരിച്ചു വന്നല്ലോ..? ഇനി മനസ്സ് തുറക്കട്ടെ, ചിരിക്കാന്‍... ആ... ഫോട്ടോസ് നന്നായീ ട്ടോ...

നരിക്കുന്നൻ said...

ബീരാനിക്കാ.... ആ പഹയന്റെ തലയിലെറിയാനാ തേങ്ങയെടുത്തേ... പക്ഷേ, ലവൻ പനിപിടിച്ച് കാലൊടിഞ്ഞ് കിടക്കുവാന്ന് പറഞ്ഞപ്പോൾ നേരെ ചട്ടിയിലേക്കിട്ടു.....

ശ്രീ said...

ഇപ്പോ ഇവിടെങ്ങും അങ്ങനെ കാണാനില്ലല്ലോ മാഷേ. ഇനി അങ്ങ് തകര്‍ത്തോളൂ
:)

smitha adharsh said...

appo,veendum thudangi alle?
welcome back...
photos athra moshamaayittilla tto.

ത്രിശ്ശൂക്കാരന്‍ said...

പോരട്ടങ്ങനെ പോരട്ടെ!

കുഞ്ഞായി | kunjai said...

ന്നാ തുടങ്ങാ ല്ലേ...
പടങ്ങള്‍ നന്നായിട്ടുണ്ട് ട്ടോ..

ബിന്ദു കെ പി said...

കൊള്ളാം, തുടക്കം.
ഇനി ചറപറാന്നങ്ങ് പോരട്ടേ..

രസികന്‍ said...

അരുണേ : യെസ് ലതു സംഫവിച്ചു:) നന്ദി

ശ്രദ്ധേയന്‍ : വളരെ നന്ദിയുണ്ട് :)

നരീ : അടി അടി ഹിഹി

ശ്രീക്കുട്ടാ : നാട്ടിലേക്കു വരുന്നതിന്റെ തിരക്കിലായിരുന്നു അതു കഴിഞ്ഞ് നാട്ടില്‍ വന്നതിന്റെ തിരക്കായി :) നന്ദി

സ്മിതാ ജീ : അങ്ങിനെ വീണ്ടും തുടങ്ങി :) നന്ദി

ത്രിശ്ശൂക്കാരന്‍ : നന്ദി

കുഞ്ഞായി : ന്നാ അങ്ങട് തൊടങ്വാ :) നന്ദി

ബിന്ദു ജീ : ആയിക്കോട്ടെ ആയിക്കോട്ടെ :) നന്ദി

മാണിക്യം said...

രസിക ഇതിലേ വന്നിട്ട് കുറചുകാലമായി ഇവിടെയും മഴയും സമ്മര്‍ അവധിയും തന്നെ.. മഴവെള്ളം കാണിചു മനുഷ്യരെ കൊതിപ്പിക്കുകയാണല്ലെ? എനിക്ക് പ്രശനമില്ല നല്ല 'രസികന്' മഴയാണിവിടെയും.

നരിക്കുന്നന്‍ ഇട്ട ആ തേങ്ങയും,വറുത്ത ഉണക്കമീനും, ചുവന്നുള്ളിയും,വറ്റല്‍ മുളകും,ലേശം ഇന്ചിയും, കറിവേപ്പിലയും,എല്ലാം കൂടി ചേര്‍ത്ത് കല്ലില്‍ വച്ച് ചതച്ച് ഒരു പൂശ് അങ്ങു പൂശ്.
ആ കൂടെ നല്ല കപ്പയും ആയാല്‍ ഹ!എന്താ സ്വാദ്!!

പോരട്ടെ അടുത്തതും വേഗം വേഗം... അവധിക്കലവും മഴയും ആഘോഷിക്കൂ..

രസികന്‍ said...

മാണിക്യം ചേച്ചി : ഇതിലെ വന്നതിനു ഒരുപാടു നന്ദിയുണ്ട് . ഞങ്ങളുടെ ഈ ഭാഗത്തെല്ലാം നല്ല മഴയും വെള്ളപ്പൊക്കവുമായിരുന്നു അതിനിടയില്‍ കുരുന്നുകളുടെ കുസൃതികളും , സ്കൂളിനു അവധികിട്ടിയതില്‍ അവര്‍ക്കുള്ള സന്തോഷങ്ങളുമെല്ലാം കാണുമ്പോള്‍ പ്രവാസ ജീവിതം കൊണ്ട് എന്തൊക്കെയോ നഷ്ടം വന്നതായിട്ടു കാണാന്‍ കഴിഞ്ഞു .. ഏതായാലും ഈ മഴക്കാലം കേരളത്തില്‍ അടിച്ചു പൊളിക്കാന്‍ തീരുമാനിച്ചു :)

Unknown said...

narikkunnaaaaaaaaa.....

kurangante kayyil kyaamara kittiyaal......?

enna moonnaamathe chodhyathinu nee enne purakil ninnum thondiyappol sathyaayittum enikkariyillaathathu kondaa njaan utharam paranju tharaathirunnathu...

ennaalum ninakko enikkoo onnu aa rasikane onnu nokkaan polum pattiyillalloo...

വയനാടന്‍ said...

നല്ല മഴക്കാഴ്ച്ചകൾ

Bindhu Unny said...

ഇനീ രസമുള്ള ചിത്രങ്ങളും കാണാം ല്ലേ?
:-)