
പ്രവാസ ജീവിയായ എന്റെ ഒരു ദിവസം ഇങ്ങനെ തുടങ്ങുന്നു
പ്രഭാത പ്രാര്‍ത്ഥനയോടെ
"ഇവിടുത്തെ എണ്ണക്കിണറുകള്‍ വറ്റി വരണ്ടു ഉണങ്ങി ഇല്ലാതാവണേ .....
പകരം എന്റെ വീട്ടിലെ കിണറുകള്‍ പെട്രോള്‍ കൊണ്ടു നിറക്കേണമേ ....
ഒരു കാരണവശാലും എന്റെ അയല്‍വാസി അന്ത്രുവിന്റെ കിണറ്റില്‍ പെട്രോള്‍ പോയിട്ട് മണ്ണെണ്ണ പോലും നല്‍കിയേക്കരുതേ ..."
-----------------------------
ഇവിടെ പെട്രോള്‍ ഇല്ലാതായിട്ടു വേണം എന്റെ അറബിയെ ഒരു വിസ കൊടുത്ത് ഇന്ത്യയില്‍ കൊണ്ടുവരാന്‍
എന്നിട്ട് വേണം നാട്ടിലെ തെങ്ങ് കയറുന്നവരെ ഒക്കെ പിരിച്ചു വിട്ടു അറബിയെ കണ്ണുരുട്ടി പേടിപ്പിച്ച് തെങ്ങിന്റെ മണ്ടയില്‍ കയറ്റാന്‍ .
ആ ദുഷ്ടനെ ഒരു പ്രാവശ്യം തെങ്ങില്‍ കയറ്റിയാല്‍ പോര ഒരേതെങ്ങില്‍ തന്നെ അഞ്ചു പ്രാവശ്യമെങ്കിലും കയറ്റണം.
എന്നാലെ എനിക്ക് മനസ്സമാധാനമെന്ന സംഗതി ലഭിക്കയുള്ളൂ. മലയാളം പറഞ്ഞിട്ടു മനസ്സിലാവാത്ത അറബിയെ മലയാളം പഠിക്കുന്നത് വരെ ഇവിടുത്തെ കപ്പ മാത്രം കൊടുത്ത് പട്ടിണിക്കിടണം.. ഹല്ലപിന്നെ...
---------------------------
എന്റെ അയല്‍വാസി അന്ത്രു വിനോട് എനിക്ക് അരിശം കൂടി കൂടി വന്നതെല്ലാം പെറുക്കിയെടുത്ത് ഒരു വശത്ത് കുന്നു കൂട്ടി വച്ചിട്ടുണ്ട് .അതിന് മതിയായ കാരണവുമുണ്ട്.
പ്രവാസ ജീവിയായ അന്ത്രു നാട്ടില്‍ വരുമ്പോള്‍, അസൂയ ചാലിച്ച കൊതിയോടെ കണ്‍കുളിര്‍ക്കെ നോക്കി നിന്നിട്ടുണ്ട് ഈ സാക്ഷാല്‍ ഞാന്‍ .
ചുണ്ടില്‍ കടിച്ചു പിടിച്ച വിറകു കൊള്ളിയും , കൂളിംഗ് ഗ്ലാസ് കണ്ണടയും , തടിച്ചു ചുവന്ന കവിളും ( പണ്ട് അന്ത്രുവിന്റെ കവിള് കേരളത്തിലെ ഹൈവേ പോലെ ആയിരുന്നു ) , ചാടിയ കുടവയര്‍ പൊതിഞ്ഞു കെട്ടിയ ഷര്‍ട്ടിനു മുകളില്‍ മറ്റൊരു ഷര്‍ട്ടും , കഴുത്തില്‍ തൂങ്ങി കിടക്കുന്ന കോണകവും , കാല് ശരായിയും , പുള്ളി ചെരിപ്പും ..................
അങ്ങിനെ നീണ്ടു പോകുന്നു അന്ത്രുവിന്റെ വിശേഷണങ്ങള്‍ ..
നാട്ടു പ്രമാണിയായ ഹാജിയാരുടെ പറമ്പില്‍ നിന്നും തേങ്ങാ മോഷ്ടിച്ച് മുങ്ങിയശേഷം ഗള്‍ഫില്‍ പൊങ്ങിയ അന്ത്രുവിനെ അതെല്ലാം മറന്നു ഹാജിയാര് നാടന്‍ കൊഴിബിരിയാനി വച്ചു സല്കരിക്കുന്നു ............
അന്ത്രു ഗള്‍ഫനായതിനു ശേഷം കൈവന്ന സൌഭാഗ്യങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ വയ്യാത്തവിധം കഠിനമായിരുന്നു.
അന്ത്രുവിനെ കണ്ടു കൊതിച്ചു ഹലാക്കിലായ ഞാന്‍ എങ്ങിനേയെങ്കിലും ഗള്‍ഫില്‍ കാലുകുത്തണമെന്ന ഉറച്ച തീരുമാനമെടുത്തു . ആ തീരുമാനം പുരയിടത്തിന്റെ ആധാരം വെട്ടുകത്തിഅവറാന്റെ മേശയിലെത്തിച്ചെന്നു മാത്രമല്ല എന്നെ ഗള്‍ഫിലുമെത്തിച്ചു ................
------------------------
അറബിയുടെ കാരക്കത്തോട്ടത്തില്‍ (ഈത്തപ്പനത്തോട്ടം) ഇരുന്നു നാട്ടിലെ പുട്ടും കടലയും സ്വപ്നം കാണുമ്പോള്‍ പതിവായി അന്ത്രുവിനെക്കുറിച്ചും ഓര്‍ക്കും ദുഷ്ടന്......
ഇവിടെ ഒട്ടകത്തിന്റെ ചാണകം വാരുന്ന പണിയുള്ള അവന് കൂളിങ് ഗ്ലാസ് , ഒവര്കോട്ട് എന്നിവ അടുത്ത റൂമിലെ രാമുവിന്റെത് കടം വാങ്ങിയായിരുന്നു നാട്ടില്‍ വന്നിരുന്നത് !!!!!!!!!!!!!!!....
പിന്നെ കുടവയര്‍, അത് ഇവിടുത്തെ പള്ളികളില്‍ ഫ്രീ കിട്ടുന്ന തണുത്ത വെള്ളവും വില കുറഞ്ഞ ഒണക്ക കാരക്കയും നാലുനേരം വെട്ടി വിഴുങ്ങിയിട്ട് കിട്ടിയതാണ്!
പിന്നീട് എന്റെ ഗവേഷണം അന്ത്രുവിനു തുടുത്ത , ചുവന്ന കവിള് എങ്ങിനെ കിട്ടി എന്നതായിരുന്നു. ഇവിടുത്തെ മൂട്ടയുടെ കടി കൊണ്ടാല്‍ കവിള് ച്ചുവക്കുക മാത്രമല്ല മത്തങ്ങാ പോലെ ആകുമെന്നത്എന്റെ കവിള് തുടുതപ്പോഴാണ് മനസ്സിലായത് .
---------------------
എന്ന്റെ അറബിയുടെ മുന്പില് എങ്ങിനെ എങ്കിലും നല്ല പണിക്കാരനാവുക എന്നതായിരുന്നു എന്റെ അടുത്ത ലക്ഷ്യം.
കാരണം അറബികള്‍ വാരിക്കോരി കൊടുക്കുന്നവരാനല്ലോ.
എന്ന്റെ കൂടെ ജോലി ചെയ്യുന്ന ബംഗാളി കാരക്ക മരത്തില്‍ നിന്നും അടര്‍ത്തിയിടുന്ന കാരക്ക വാരി ചാക്കില്‍ കെട്ടുന്ന പണിയായിരുന്നു എനിക്ക്.
ഒരു ദിവസം പണി നിരീക്ഷിക്കാന്‍ വന്ന അറബിയുടെ പ്രീതി പിടിച്ചു പറ്റാന്‍ തീരുമാനിച്ച ഞാന്‍ പിന്നീട് ഒന്നും ആലോചിച്ചില്ല വലിയ ഒരു കാരക്ക മരം തന്നെ നോക്കി കൈകാലുകളുടെ വേദന നോക്കാതെ വലിഞ്ഞു കയറി
അറബി സന്തോഷം കൊണ്ടു തുള്ളി ചാടി ..... “ അല്‍ കുല് .. വ ഹലാക്കീന്‍ .. ലില്‍ ... ഹംക്കീന്‍.... ഔ ജാഹിലൂന്‍..”
ഞാന്‍ താഴെ ഇറങ്ങാന്‍ കാത്തു നിന്ന അവന് ഓടി വന്നു കെട്ടി പ്പിടിച്ചു സന്തോഷം കൊണ്ടു അവന്റെ നാറുന്ന വായയുടെ ആ ഒരു ഇതുപോലും ഞാന്‍ അറിഞ്ഞില്ല.
"നീ ആണെടാ യഥാര്‍ത്ഥ പണിക്കാരന് ! നീ മിടുക്കനാണ് "
അറബി ഇതു പറയുമ്പോള്‍ ഇടം കണ്ണിട്ടു ഞാന്‍ ബംഗാളിയെ നോക്കി അവന് ഏതാണ്ട് കളഞ്ഞു പോയ ബംഗാളിയെ പോലെ കുന്തിച്ചു നില്ക്കുന്നുണ്ടായിരുന്നെങ്കിലും എവിടെയോ ഒരു ചിരി ഒളിപ്പിച്ചു വച്ചപോലെയും എനിക്കു തോന്നി.
അറബി അനുമോദനം തുടര്‍ന്നു കൊണ്ടിരുന്നു " നീ മിടുക്കന് തന്നെ. അതുകൊണ്ട് ഇന്നു മുതല്‍ കാരക്ക മരത്തില്‍ നീ കയറിയാല്‍ മതി ബംഗാളി കാരക്ക ചാക്കില്‍ പെറുക്കിയിടട്ടെ "
പിന്നീട് ബംഗാളിയുടെ മുഖത്ത് നോക്കാതെ തന്നെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു ചുണ്ടു കോട്ടിയുള്ള അവന്റെ ചിരിയുടെ പൊരുള്‍ !!!......................
24 comments:
ഗള്‍ഫ് എന്നാല്‍ സുപര്ക്കം ആണെന്നും അവിടെ ബാത്റൂമില്‍ പോലും ശീതീകരണ യന്ത്രം ഉണ്ട് എന്നും മാത്രമല്ല എങ്ങിനെ എങ്കിലും എത്തിപ്പെട്ടാല്‍ പണം നിറഞ്ഞു കിടക്കുന്ന കിണറ്റില്‍ നിന്നും ആവോളം വാരി കോരി എടുക്കാം എന്നും കരുതി
സ്വന്തം വീട് , ജോലി , കുടുംബം എന്നിവ കാറ്റില്‍ പറക്കാത്തത് കൊണ്ടു ഒരു പട്ടം കൂടി കൂട്ടി കെട്ടി പറത്തി വിദേശങ്ങളില്‍ ജോലി തേടുന്ന ഭാഗ്യന്വേഷികളെ ഒരു നിമിഷം .................... ഒന്നു ചിന്തിച്ചു കൂടെ ?
രസികന്‍ കണ്ടതില്‍ ചിലത് പറഞ്ഞതാണേ .......
എല്ലാവരും ഇതില്‍ ഉള്‍പെടുന്നില്ല എന്ന സന്തോഷ വാര്‍ത്ത ഇതാ വിളമ്പരം ചെയ്യുന്നു.............................
ഡിണ്ടക ............. ഡിണ്ടക ................ ഡിണ്ടക ഡിം .....
രസികന്‍,
ഇവിടെ ഒരു തേങ്ങയുടക്കാന്‍ വന്നതാ, പക്ഷെ, എത്രയോക്കെയാണെലും ഞാനും ഒരു പ്രയാസിയല്ലെ.
അന്ത്രുവിന്റെ കോട്ട് കണ്ട് ഇപ്പോഴും എണ്ണപ്പാടത്തേക്ക് ബസ്സ് കാത്ത് നില്ക്കുന്നവര് കുറവല്ല. ചിലരോക്കെ രക്ഷപ്പെടുന്നു. പലരും ജീവിതം മണലീലൂടെ ഉന്തിതള്ളി നീക്കുന്നു.
(പിന്നെ പോസ്റ്റിന് ശേഷം ഒരു കമന്റ് സ്വയം എഴുതുക, അഗ്രഗേറ്റര്‍ പിടിച്ച് കാണിക്കുവാന്‍ അതാണ് മാര്‍ഗ്ഗം)
ബീരാനെ നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്നും മാനിക്കുന്ന രസികന്‍, ബീരന്റെ അടുത്ത ബ്ലോഗിനു വേണ്ടി കാത്തിരിക്കുന്ന പാവം ( അത്ര പാവം അല്ല ) ഒരു വായനക്കാരന് കൂടി ആണ് ...........
ആ ..................... ഇങ്ങു പോന്നോട്ടേ അടുത്ത ബീരാന് കഥകള്‍
എന്റെ രസികാ...ചിരിച്ച് ചിരിച്ച് ഞാന്‍ മാറ്ബിള്‍ കപ്പി (മണ്ണ് ഓഫീസില്‍ ഇല്ല). അയല്‍ വാസി അന്ത്രുവിനോടുള്ള അരിശം കൂട്ടി വച്ചിടത്ത് നിറ്ത്തി, ബാക്കി പിന്നെ ‘കാച്ചി’യാല്‍ പോരായിരുന്നൊ?. എന്നാല്‍ ഒരു സസ്പെന്‍സും ആയി, ഇന്ന് ചിരിച്ചതില്‍ നിന്നും പകുതി എനിക്ക് അതിലേക്ക് മാറ്റി വക്കാമായിരുന്നു. ഏതായാലും നാളത്തെ ആരോഗ്യത്തിനുള്ള (ചിരി) വക കിട്ടി. ഇനി ഞാന്‍ ഒന്നും നോക്കുന്നില്ല.
ശുക്ക്രന്‍, അല്‍ഫ് ശുക്ക്രന്‍.
"ആ ദുഷ്ടനെ ഒരു പ്രാവശ്യം തെങ്ങില്‍ കയറ്റിയാല്‍ പോര ഒരു തെങ്ങില്‍ തന്നെ അഞ്ചു പ്രാവശ്യം എങ്കിലും കയറ്റണം "
അഞ്ചു പ്രാവശ്യം തെങ്ങില്‍ കയറി ക്ഷീണിച്ചിരിക്കുമ്പോള്‍, അവനോട് പറയണം "ലെഷ് ഇജിലിസ് ഹിന.. പോയി റബ്ബര്‍ ഉണക്കാനിട്.. .. ". രസികന്റെ അറബി തോര്ത്തുടുത് തളുപ്പും കെട്ടി തെങ്ങില്‍ കയറുന്ന കാഴ്ച നല്ല രസമായിരിക്കും...
ശരിക്കും ചിലപ്പോയെന്കിലും അധിക പ്രവാസികളും അന്ത്രുമാരാകാരുണ്ടോന്നൊരു സംശയം...
രസികന്‍, അസ്സലായിട്ടുണ്ട്. വേറെയാരുടെ ബ്ലോഗിന്റെ മുമ്പിലും അസൂയയോടെ പകച്ചു നില്‍ക്കണ്ട യാതൊരു കാര്യവും ഇല്ലാട്ടോ.
എന്നാലും അറബിയെ അഞ്ചു പ്രാവശ്യം തെങ്ങില്‍ കേറ്റണോ, അതിത്തിരി കൂടുതലല്ലേ?
oab നിങ്ങള്‍ മാര്‍ബിള്‍ കപ്പിയത് നന്നായി വല്ല പാറപ്പുറത്തും ആയിരുന്നെങ്കില്‍!!! ഒന്നു ഓര്‍ത്തു നോകിക്കെ !!!
വന്നതിനും കമന്ടിയത്തിനും നന്ദി
സ്നേഹിതന് .... അറബിക്ക് പ്രത്യേകിച്ച് " തളപ്പിന്റെ " ആവശ്യം ഇല്ല കാരണം,
അവര്‍ക്കറിയാം എന്നെങ്കിലും ഒരിക്കല്‍ ഇന്ത്യയില്‍ വന്നു തെങ്ങില്‍ കയറണം എന്ന്
അത് കൊണ്ടാണല്ലോ അവര്‍ തലയില്‍ "തളപ്പും" ധരിച്ചു നടക്കുനന്ത് ( അറബികളുടെ തലയില്‍ ധരിക്കുന്ന കറുത്ത വളയം ) കമന്റിയതിന് ബീരാന്‍കുട്ടിയില്‍ നിന്നും ഒരു തേങ്ങ കടം വാങ്ങി ഇവിടെ ഉടക്കുന്നു
എഴുത്ത് കാരി .... അറബി എന്നെ കാരക്ക മരത്തില്‍ കയട്ടിയതിന്റെ സുഖം ഓര്‍ത്തപ്പോഴാണ് അഞ്ചു പ്രാവശ്യം കയറ്റണം എന്ന് തോനിയത് ഇനി എഴുത്ത് കാരിക്ക് വേണ്ടി അത് ആറു പ്രാവശ്യം ആക്കാം എന്താ പോരെ ?
വന്നതിനും കമന്ടിയത്തിനും നന്ദി എന്ന് പ്രത്യേകം പറയണ്ടല്ലോ
ബീരാനേ കാണുന്നില്ലല്ലോ .................
ഹ ഹ. രസികന്‍ എഴുത്തു തന്നെ, രസികന്‍ മാഷേ...
ആ ശൈലി നന്നായിട്ടുണ്ട്.
:)
ഞാനാ ബീരാങ്കുട്ടിക്ക് ഒരു ഉമ്മ കൊടുക്കട്ടെ..അറബീടെ കൂട്ട് വായ് മണം ഇല്ലാത്തതിനാല്‍ ബീരാങ്കുട്ടിടെ ബോധം പോവില്ലാ. ഈ ബീരാങ്കുട്ടിയാ എന്നെ ഇവിടെയെത്തിച്ചെ അപ്പൊ ഉമ്മ കൊടുക്കേണ്ടെ..?
രസികാ...ഞാനും ഇതുപോലത്തെ ചില അന്ത്രുമാരെ കണ്ടകാരണമാണ് ഇവിടെ എത്തപ്പെട്ടത്.. തമാശയിലൂടെ, പ്രവാസ ലോകത്തെ ഉള്‍ക്കാഴ്ച ഭംഗിയായി വരച്ചുകാണിച്ച രസികന്‍ അഭിനന്ദനങ്ങളും ഒപ്പം നന്ദിയും
അറബീടെ തലയിലെ കെട്ടിന് പിന്നിലെ ഉദ്ദേശം ഇതാണല്ലെ..എനിക്കു വയ്യാ..
hai rasikaaaaa.............
nalla rasamundutto.......
karakka enikku bhayankara ishtam......
ippolum karakkede rasamriyan nombedukkaraundu ee,,njaan
രസികാ.... :) രസിച്ചു...
dum dum dum p p p
രസികാ...അസ്സലായി...:)
ശ്രീ വന്നതിനും കമന്റിയതിനും നന്ദിയുണ്ട് ,
കുഞ്ഞാ അറബിയുടെ തലയിലെ വട്ടിനു മറ്റൊരു ഉദ്ദേശം കൂടി ഉണ്ട് , അറബിയെ നാട്ടില്‍ കൊണ്ടു പോയി തെങ്ങ് കയറ്റുന്നതും സ്വപ്നം കണ്ടു പണിയൊന്നും ചെയ്യാതെ ചുമ്മാ ഇരിക്കുന്നവന്റെ കഴുത്തിന് കുരുക്കിടാനും അറബികള്‍ ഇത് ഉപയോഗിക്കാരുണ്ട് എന്നത് രസികന്‍ രഹസ്യമായി അറിഞ്ഞതാണ്
കുഞ്ഞന്‍ വന്നതിനും കമന്റിയതിനും ആശംസകള്‍
പിരിക്കുട്ടി കാരക്ക പിരി ലൂസ് ആകുമ്പോള്‍ മുറുക്കാനും നല്ലതാണു എന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്
രസികന്‍ ചുമ്മാ പറഞ്ഞതാ കേട്ടോ വന്നതിനും കമന്റിയതിനും ആശംസകള്‍
കിച്ചു , ചിന്നു , കല്പള്ളി , ഉഗാണ്ട വന്നതിനും കമന്റിയതിനും നന്ദിയുണ്ട് തുടര്‍ന്നും പ്രതീക്ഷിക്കുന്നു
hello rasikan taankalude 2-3 kuripp eee paavam vaayichu. but ellam nalla haram pidippikkumbooyeekum pettennu teernnu povunna pole tonnunnu..kurachu koodi vistarikkaamaayirunnu..especially "karakkamaram"
രസികൻ വളരെ ഭംഗിയായി എഴുതിയിരിക്കുന്നു.
പച്ചയായ സത്യങ്ങൾ. ഇനിയും ഉണ്ട് ഒരുപാടൊരുപാട്!.
ടൈപ്പിസ്റ്റേ പാവം രസികനായതുകോണ്ട് 5 പ്രാവശ്യം മതീന്നു വച്ചു. ഞാനൊ മറ്റോ ആയിരുന്നെൽ നൂറുവട്ടം കേറ്റിച്ചേനെ.. "ങും അവന്റെ ചോറൂം തിന്നെച്ച് നീയൊക്കെ ഇങ്ങനെ തന്നെ പറയണമെടാ" എന്നല്ലെ മനസ്സിൽ?. അയ്യോ ചില അറബ്സ് ന്റെ സ്വഭാവം കണ്ടാൽ തളപ്പില്ലാതെ തെങ്ങെലോ മുള്ളുള്ള മരത്തിലോ കയറ്റിപ്പോവും!:(
നന്ദു പറഞ്ഞതു ശരിയാണ് ചിലരുടെ സ്വഭാവം വളെ മോശമാണ് ഇവിടെ പലരീതിയിൽ തൊഴിലാളികൾ പീടിപ്പിക്കപ്പെടുന്നത് ഭരണകൂടം അറിയുന്നില്ലാ എന്നതും ഒരു സത്യമാവാം നമ്മുടെ നാട്ടിലേ പോലെ പ്ത്രക്കാരനു സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കിൽ അറബികൾക്കു ഭയമുണ്ടായേനെ
പിന്നെ ഇതിൽ എല്ലാ അറബികളും പെടില്ലാ എന്നതു മറ്റൊരു സത്യമാണ് തൊഴിലാളികളെ സ്വന്തം പോലെ നോക്കുന്ന ഒരുപാട് നല്ല മനുഷ്യരെയും പ്രവാസ ജീവിതത്തിനിടയിൽ കാണാൻ സാധിച്ചിട്ടുണ്ട്
നന്ദു വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
രസികാ
....ഇപ്പോള്‍ കോട്ടും കോണകവും കണ്ട് ചാടിപ്പുറപ്പെടുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്... നാട്ടിലുള്ളവര്‍ക്കും കാര്യങ്ങളൊക്കെ ഏകദേശം പിടികിട്ടിയിരിക്കുന്നു.. ആടിനെ നോക്കുന്ന പണിയാണെങ്കിലും ഇവിടെ *അഡ്നോകിലാ (ADNOC )ജോലി എന്ന് തട്ടി വിടുന്ന വരും സുലൈമാനി ഓപ്പറേറ്റര്‍ മാരുടെയും ബണ്ടല്സ് ഇപ്പോള്‍ അങ്ങോട്ട് ക്ലച്ച് പിടിക്കുന്നില്ലാ..
( അബു ദാബി നാഷണല്‍ ഓയില്‍ ഡിസ്റ്റ്രിബ്യൂഷന് കമ്പനി = അഡ്നോക് /ADNOC )
രസികന്റെ വീട്ടിലെ കിണറില്‍ പേട്രോള്‍ നിറയുമ്പോള്‍ അറിയിക്കണേ.. ആ കിണറിന്റെ അടുത്ത് രണ്ട് ഈത്തപ്പഴ തൈ നടാനുള്ള രണ്ടിഞ്ച് സ്ഥലത്തിന്റെ ഒരു അഡ്ജസ്റ്റ്മന്റ് പ്ലീസ്
(പാത്തുവിന്റെ കഥയും വായിച്ചു.. നന്നായിട്ടുണ്ട്)
ബഷീർ: ഹ ഹ ആ അഡ്നോക്ക് തമാശ കലക്കി
എന്റെ കിണറ്റിൽ പെട്രോൾ നിറയുമ്പോൾ തീർച്ചയായിട്ടും അറിയിക്കാം പക്ഷെ കാരക്കമരം കാരക്കമരം എന്നു മിണ്ടിപ്പോവരുത്
എന്റെ എല്ലാ കഥകളും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
ഹ ഹ ഹ സൂപ്പര്‍ രസികന്‍ .. Congragulations.. ഇനിയും പ്രതീക്ഷിക്കുന്നു..
നന്ദി ഫാസിർ
രസികാ അറബിക്ക് കപ്പ കെടുക്കണൊ അതിന്റെ രുചി നല്ലത അതുകെണ്ട് നല്ല ഉണക്ക
കുബ്ബൂസ് കിട്ടുമെങ്കില്‍ നന്ന്
ഹ ഹ ഹ രസികന്‍ .... ഇനിയും പ്രതീക്ഷിക്കുന്നു.
Post a Comment